1 GBP = 108.46
breaking news

ബ്രിട്ടീഷ് പാർലമെന്റിൽ അഞ്ചിലൊന്ന് പേരും ലൈംഗികാതിക്രമത്തിന് വിധേയരാകുന്നുവെന് റിപ്പോർട്ട്

ബ്രിട്ടീഷ് പാർലമെന്റിൽ അഞ്ചിലൊന്ന് പേരും ലൈംഗികാതിക്രമത്തിന് വിധേയരാകുന്നുവെന് റിപ്പോർട്ട്

ലണ്ടൻ: ബ്രിട്ടന്റെ ഭരണസിരാ കേന്ദ്രമായ വെസ്റ്റ്മിൻസ്റ്റർ പാർലമെന്റ് മന്ദിരത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരും എം പിമാരും ഉൾപ്പെടെ അഞ്ചിലൊന്ന് പേരും ലൈംഗികാതിക്രമത്തിന് വിധേയരാകുന്നെവെന്ന് റിപ്പോർട്ട്. സ്ത്രീകൾ വോട്ടവകാശം നേടിയതിന്റെ നൂറു വർഷം തികഞ്ഞ വേളയിലാണ് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നത്. കഴിഞ്ഞ പന്ത്രണ്ട് മാസത്തിനിടയിലുള്ള പാർലമെന്റ് സർവ്വേ റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിഫൻസ് സെക്രട്ടറിയായിരുന്ന മൈക്കിൾ ഫാലനും ലൈംഗികാരോപണത്തെത്തുടർന്ന് തത്സ്ഥാനം രാജിവച്ചിരുന്നു. അതിനെത്തുടർന്ന് പ്രധാനമന്ത്രി തെരേസാ മെയുടെ നിർദ്ദേശത്തിൽ കോമൺസ് ലീഡർ ആൻഡ്രിയ ലിസ്‌ഡം ചെയർമാനായി കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇന്ന് പാർലമെന്റിൽ റിപ്പോർട്ട് അവതരിപ്പിക്കാനിരിക്കവെയാണ് റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർന്ന് കിട്ടിയത്.

1377 പേരിൽ നടത്തിയ സർവ്വേയിൽ 39 ശതമാനവും ലൈംഗികാതിക്രമത്തിന് ഇരയായെന്ന് സമ്മതിക്കുന്നു. ജീവനക്കാരും എം പിമാരും പ്രഭു സഭാംഗങ്ങളും ഉൾപ്പെടെയുള്ളവരിലാണ് സർവ്വേ നടത്തിയത്. ഇതിന് നിയോഗിച്ച കമ്മിറ്റി നടത്തിയ അന്വേഷണ റിപ്പോർട്ടും എടുക്കേണ്ട നടപടി ക്രമങ്ങളും ഇന്ന് സഭയിൽ അവതരിപ്പിക്കും. പരാതി നൽകുന്നതിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തുന്ന കാര്യവും റിപ്പോർട്ടിൽ ചേർത്തിട്ടുണ്ട്.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more