1 GBP = 108.45
breaking news

നികുതി വെട്ടിക്കാൻ പോണ്ടിച്ചേരി രജിസ്ട്രേഷൻ, സുരേഷ് ഗോപിക്കെതിരെ കേസെടുത്തു

നികുതി വെട്ടിക്കാൻ പോണ്ടിച്ചേരി രജിസ്ട്രേഷൻ, സുരേഷ് ഗോപിക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്തെ നികുതി വെട്ടിക്കാൻ തന്റെ ആഢംബര വാഹനം വ്യാജരേഖയുണ്ടാക്കി പോണ്ടിച്ചേരിയിൽ രജിസ്‌റ്റർ ചെയ്‌തുവെന്ന പരാതിയിൽ സുരേഷ് ഗോപി എം.പിയ്‌ക്കെതിരെ കേസെടുത്തു. വിവിധ വകുപ്പുകൾ ചുമത്തി ക്രൈംബ്രാഞ്ചാണ് കേസെടുത്തത്.

ആഡംബര കാറുകൾ രജിസ്‌റ്റർ ചെയ്യുവാൻ കേരളത്തിൽ പതിനാല് ലക്ഷം മുതൽ ഇരുപത് ലക്ഷം രൂപ നികുതി നൽകേണ്ടി വരുമ്പോൾ പുതുച്ചേരിയിൽ ഒന്നര ലക്ഷം രൂപ മാത്രം നൽകിയാൽ മതി. ഈ അവസരം മുതലെടുത്താണ് ആഡംബര വാഹനങ്ങൾ പോണ്ടിച്ചേരിയിലെ വ്യാജ വിലാസങ്ങളിലും മറ്റുള്ളവരുടെ വിലാസങ്ങളിലും രജിസ്‌റ്റർ ചെയ്യുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് കേരളത്തിലെത്തിക്കുന്ന വാഹനം ഒരു വർഷത്തിനുള്ളിൽ കേരളാ രജിസ്‌ട്രേഷൻ സ്വീകരിക്കണമെന്നാണ് നിയമം.

എന്നാൽ സുരേഷ് ഗോപി തന്റെ ഔഡി കാർ ഇപ്പോഴും കേരളത്തിൽ ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. കാർ രജിസ്‌റ്റർ ചെയ്‌ത പോണ്ടിച്ചേരിയിലെ വിലാസത്തിൽ അന്വേഷണം നടത്തിയപ്പോൾ ഇത് വ്യാജമാണെന്ന് മനസിലായി. വാഹനത്തിന്റെ ശരിയായ രേഖകൾ ഹാജരാക്കാൻ മോട്ടോർ വാഹന വകുപ്പ് ആവശ്യപ്പെട്ടെങ്കിലും താരം ഹാജരാക്കിയിരുന്നില്ല. തുടർന്നാണ് ക്രൈംബ്രാഞ്ച് കേസെടുത്തതെന്നാണ് വിവരം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more