1 GBP = 107.19
breaking news

കണ്ണൂര്‍ നഗരത്തെ വിറപ്പിച്ച് പുലിയിറങ്ങി; ഗുരുതരമായി പരിക്കേറ്റ മൂന്ന് പേര്‍ ആശുപത്രിയില്‍

കണ്ണൂര്‍ നഗരത്തെ വിറപ്പിച്ച് പുലിയിറങ്ങി; ഗുരുതരമായി പരിക്കേറ്റ മൂന്ന് പേര്‍ ആശുപത്രിയില്‍

നഗരത്തിലെ താഴെത്തെരുവ് റെയില്‍വെ ബ്രിഡ്ജിന് സമീപം പുലിയിറങ്ങി. തായത്തെരു മൊയ്തീന്‍ പള്ളിക്കു സമീപത്തെ കുറ്റിക്കാട്ടിലാണ് മൂന്നുമണിയോടെ പുലിയെ കണ്ടത്. അക്രമാസക്തനായ പുലി മൂന്ന് പേരെ കടിച്ചു. കടിയേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഒരു ബംഗാളിക്കും രണ്ട് മലയാളികള്‍ക്കുമാണു കടിയേറ്റത്. അക്രമാസക്തനായ പുലി സമീപത്തെ പറമ്പില്‍ കുടുങ്ങിയിരിക്കുകയാണ്. ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വനംവകുപ്പും പൊലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.

.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more