1 GBP = 106.38

ബ്രിസ്‌കയുടെ സര്‍ഗോത്സവവും കലാസന്ധ്യയും ഫെബ്രുവരി 25 ശനിയാഴ്ച…ഒരുക്കങ്ങള്‍ പൂര്‍ത്തിയായി…

ബ്രിസ്‌കയുടെ സര്‍ഗോത്സവവും കലാസന്ധ്യയും ഫെബ്രുവരി 25 ശനിയാഴ്ച…ഒരുക്കങ്ങള്‍ പൂര്‍ത്തിയായി…

ജെഗി ജോസഫ്

ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ ബ്രിസ്‌കയുടെ ഈ വര്‍ഷത്തെ സര്‍ഗോത്സവവും കലാസന്ധ്യയും 2017 ഫെബ്രുവരി 25ന് സൗത്ത്മീഡ് കമ്മ്യൂണിറ്റി ഹാളില്‍ അരങ്ങേറും. രാവിലെ പത്തു മണി മുതല്‍ ആറു മണിവരെ നാല് സ്റ്റേജ് കളിലായാണ് സര്‍ഗോത്സവത്തിന്റെ മത്സരങ്ങള്‍ നടക്കുന്നത് . ബ്രിസ്റ്റോളിലെ കലാമേളയ്ക്ക് പുതിയ മട്ടും ഭാവവും നല്‍കിയാണ് ഈ വര്‍ഷം ബ്രിസ്‌ക കലാമേളയെ സര്‍ഗോത്സവമായി അണിയിച്ചൊരുക്കുന്നത്.

ശനിയാഴ്ച രാവിലെ നടക്കുന്ന മത്സരങ്ങളുടെ സമ്മാനദാനം അന്ന് വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തില്‍ വച്ച് നടക്കുന്നതാണ്. അതിന് അകമ്പടിയായി ബ്രിസ്റ്റോളിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന രണ്ടു മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന കലാസന്ധ്യ ബ്രിസ്‌ക സര്‍ഗോത്സവത്തിനെ കൂടുതല്‍ ആകര്‍ഷകമാക്കും. മിതമായ നിരക്കില്‍ രുചികരമായ ഭക്ഷണവും ഒരുക്കുന്നുണ്ട്.

ഇന്നലെ ചേര്‍ന്ന ബ്രിസ്‌ക എക്‌സിക്യൂട്ടീവ് സര്‍ഗോത്സവത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി. വിവിധ അസോസിയേഷനുകളില്‍ നിന്നുമുള്ള ധാരാളം കുട്ടികള്‍ സര്‍ഗോത്സവത്തില്‍ മാറ്റുരക്കുന്നതിനായി ഇതിനകം തന്നെ പേരുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. രജിസ്ട്രേഷന്‍ ഇപ്പോഴും തുടരുകയാണ്.

ബ്രിസ്റ്റോളിലെ എല്ലാ മലയാളി അസോസിയേഷനുകളും ഉള്‍പ്പെടുന്ന ബ്രിസ്‌കയിലെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാവാസനകളും സര്‍ഗ്ഗവാസനകളും തിരിച്ചറിഞ്ഞു അവയെ വളര്‍ത്തിയെടുക്കുവാനുള്ള ഒരു വേദിയായിട്ടാണ് സര്‍ഗോത്സവം ആരംഭിച്ചത്.

തങ്ങളുടെ മികവുകള്‍ ഓരോരുത്തരും വേദിയില്‍ അവതരിക്കുമ്പോള്‍ അത് കാണികളിലും അഭിമാനവും ഒപ്പം സന്തോഷവും നിറഞ്ഞ അനുഭവവുമാകും. മുന്‍കാലങ്ങളിലും ബ്രിസ്‌ക കലാമേളകള്‍ വലിയ മത്സരങ്ങള്‍ക്ക് വേദിയായിട്ടുണ്ട്. വാശിയേറിയ മത്സരങ്ങളാകും ഇക്കുറിയും അരങ്ങേറുക.

കളറിങ്ങ്, പെയ്ന്റിങ്, മെമ്മറി ടെസ്റ്റ്, കവിതാ പാരായണം, പ്രസംഗം, ഗാനാലാപനം, ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍ നൃത്ത മത്സരങ്ങള്‍ എന്നിങ്ങനെ വിവിധയിനം മത്സരങ്ങളാണ് ബ്രിസ്‌ക കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഒരുക്കിയിരിക്കുന്നത്. പ്രായം പരിഗണിച്ച് ആറ് ഗ്രൂപ്പുകളിലായി മത്സരാര്‍ത്ഥികളെ വേര്‍തിരിച്ചിട്ടുണ്ട്. ഒരാള്‍ക്ക് പരമാവധി അഞ്ച് മത്സരങ്ങളില്‍ പങ്കെടുക്കാം. 5 പൗണ്ടാണ് മത്സരത്തില്‍ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷന്‍ ഫീസ്.

സര്‍ഗോത്സവത്തിന് ഇനിയും പേരുകള്‍ നല്‍കുവാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ബ്രിസ്‌ക പ്രസിഡന്റ് മാനുവല്‍ മാത്യുവും ബ്രിസ്‌ക ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍മാരായ സെബാസ്റ്റ്യന്‍ ലോനപ്പനും സന്ദീപ് കുമാറും അറിയിച്ചു.

സമയം; ഫെബ്രുവരി 25 രാവിലെ 10 മണി മുതല്‍ 6 മണി വരെ

സ്ഥലം; സൗത്ത്മീഡ് കമ്യൂണിറ്റി ഹാള്‍,248 ഗ്രേസ്റ്റോക്ക് അവന്യൂ, BS106BQ

കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്രിസ്‌ക ആര്‍ട്സ് കോര്‍ഡിനേറ്റര്‍മാരായ സെബാസ്ററ്യന്‍ ലോനപ്പനെയോ, സന്ദീപ് കുമാറിനെയോ ബന്ധപ്പെടുക.;

സെബാസ്റ്റ്യന്‍ ലോനപ്പന്‍ : 07809294312

സന്ദീപ് കുമാര്‍: 07412653401

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more