1 GBP = 107.33
breaking news

ആറാമത് മലങ്കര കാത്തലിക് കണ്‍വന്‍ഷന്‍ ജൂണ്‍ 17, 18 തീയതികളില്‍ ലിവര്‍പൂളില്‍; കര്‍ദിനാള്‍ ക്ലിമീസ് കത്തോലിക്കാ ബാവ മുഖ്യാഥിതി ….

ആറാമത് മലങ്കര കാത്തലിക് കണ്‍വന്‍ഷന്‍ ജൂണ്‍ 17, 18 തീയതികളില്‍ ലിവര്‍പൂളില്‍; കര്‍ദിനാള്‍ ക്ലിമീസ് കത്തോലിക്കാ ബാവ മുഖ്യാഥിതി ….

അലക്‌സ് വര്‍ഗീസ്

ലണ്ടന്‍: സീറോ മലങ്കര കത്തോലിക്കാ സഭ യുകെ റീജിയന്‍ കണ്‍വന്‍ഷന്‍ 2017 ജൂണ്‍ 17, 18 തീയതികളില്‍ ലിവര്‍പൂളില്‍ നടക്കും. രണ്ടു ദിവസങ്ങളിലായി ക്രമീകരിക്കുന്ന കണ്‍വന്‍ഷനില്‍ സീറോ മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ക്ലിമീസ് കത്തോലിക്കാ ബാവ മുഖ്യാഥിതിയായിരിക്കും. കര്‍ദിനാളിനൊപ്പം കേരളത്തിലെയും ഇംഗ്ലണ്ടിലെയും അഭിവന്ദ്യ പിതാക്കന്മാര്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷന്‍ ഏറ്റവും അനുഗ്രഹപ്രദമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടന്നു വരുന്നു.

സീറോ മലങ്കര കത്തോലിക്കാ സഭയുടെ യുകെ റീജിയനിലുള്ള പതിനാല് മിഷനുകളിലെ മുഴുവന്‍ കുടുംബങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് ക്രമീകരിച്ചിരിക്കുന്ന കണ്‍വന്‍ഷനില്‍ കുടുംബ സെമിനാറുകള്‍, യുവജന സെമിനാറുകള്‍, മതബോധന സെമിനാറുകള്‍ എന്നിവ പ്രത്യേകമായി ക്രമീകരിക്കും.

കണ്‍വന്‍ഷന്റെ രണ്ടാം ദിവസത്തിലെ പൊന്തിഫിക്കല്‍ വി. കുര്‍ബ്ബാനയ്ക്ക് കര്‍ദിനാള്‍ ക്ലിമീസ് കത്തോലിക്കാ ബാവ മുഖ്യ കാര്‍മ്മികത്വം വഹിക്കും. ലിവര്‍പൂള്‍ സെന്റ്. ബേസില്‍ മിഷന്റെയും യുകെ റീജിയന്‍ പാസ്റ്റര്‍ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍ വിജയത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more