1 GBP = 107.33
breaking news

ബൈജുവിനും കുടുംബത്തിനുംതാങ്ങായി ചിറ്റാരിക്കാല്‍ യുകെ പ്രവാസി കൂട്ടായ്മ

ബൈജുവിനും കുടുംബത്തിനുംതാങ്ങായി ചിറ്റാരിക്കാല്‍ യുകെ പ്രവാസി കൂട്ടായ്മ

ബെന്നി അഗസ്റ്റിന്‍ കാര്‍ഡിഫ്

ചിറ്റാരിക്കാല്‍: ഉദയപുരം അമ്പത്താറുതട്ടിലെ ഓട്ടോ ഡ്രൈവര്‍ ബൈജുവിനും കുടുംബത്തിനും താങ്ങായി പ്രവാസി കൂട്ടായ്മ. ഒരു വര്‍ഷം മുമ്പ് ചിറ്റാരിക്കാല്‍–ചെറുപുഴ റൂട്ടില്‍ ഓട്ടോറിക്ഷ അപകടത്തില്‍പെട്ട് സാരമായി പരിക്കേറ്റു കിടപ്പിലായ ബൈജുവിന്റെ കുടുംബത്തിന് ചിറ്റാരിക്കാലില്‍ നിന്നും യുകെയില്‍ സ്ഥിര താമസമാക്കിയവരുടെ കൂട്ടായ്മ സ്വരൂപിച്ച 1,71,000രൂപയുടെ സഹായം ജനുവരി 3 ന് ഈസ്റ്റ് എളേരി (ചിറ്റാരിക്കാല്‍) പഞ്ചായത്തു ഹാളില്‍ നടന്ന ചടങ്ങില്‍ സംഘടനാ പ്രതിനിധികളായ ജോഷി ഇലഞ്ഞിമറ്റം, ജോണ്‍ എന്നിവര്‍ ചേര്‍ന്നു ഈസ്റ്റ് എളേരി പഞ്ചായത്തു പ്രസിഡന്റ് ഫിലോമിന ജോണി ബൈജുവിന്റെ ഭാര്യയ്ക്കു തുക കൈമാറി.

പഞ്ചായത്തു വൈസ് പ്രസിഡന്റ് ജയിംസ് പന്തമ്മാക്കല്‍, ഉദയപുരം ബിജു സഹായനിധി കമ്മിറ്റി പ്രസിഡന്റ് ശ്രീ ജെ വര്‍ഗീസ് ജീരകത്തില്‍, സഹായനിധി കമ്മറ്റി അംഗങ്ങള്‍, പഞ്ചായത്ത് അംഗങ്ങളായ ജെസി ടോം, ടോമി പുതുപ്പള്ളിയേല്‍, ഉദയപുരം വാര്‍ഡ് മെമ്പര്‍ സണ്ണി കോയിത്തുരുത്തേല്‍, ഷേര്‍ളി ചീങ്കല്ലേല്‍, ഡെറ്റി ഫ്രാന്‍സിസ് എന്നിവര്‍ പങ്കെടുത്തു. തദവസരത്തില്‍ യുകെയില്‍ ഉള്ളവരെ പ്രധിനിധികരിച്ചു അവരുടെ മാതാപിതാക്കളും ബന്ധുക്കളും യോഗത്തില്‍ പങ്കെടുത്തു. ചിറ്റാരിക്കാലില്‍ നിന്നും അതിന്റെ പരിസരപ്രദേശങ്ങളില്‍ നിന്നും യുകെയിലേക്കു കുടിയേറിയവര്‍ വര്‍ഷംതോറും യുകെയില്‍ ഒന്നോ അതില്‍ അധികമോ തവണ ഒത്തൂകൂടാറുള്ള ചിറ്റാരിക്കാല്‍ സംഗമം യുകെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനുള്ള പദ്ധതിയുമായാണ് മുന്നോട്ടു വന്നിരിക്കുന്നത്.

അപകടത്തില്‍പെട്ടു കിടപ്പിലായ ബൈജുവിന്റെ കഥ അറിഞ്ഞ ഇവര്‍ ഈ വര്‍ഷത്തെ ധനസഹായം നല്‍കാന്‍ ബൈജുവിനെ തെരഞ്ഞെടുക്കുകയായിരുന്നുവെന്നു സംഘടനാ രക്ഷാധികാരി ബെന്നി അഗസ്റ്റിന്‍ കിഴക്കേല്‍, ചാരിറ്റി കോര്‍ഡിനേറ്റര്‍ ജോസഫ് ഈ റ്റി ഇളയാനിത്തോട്ടം എന്നിവര്‍ പറഞ്ഞു.

യുകെയിലെ പ്രവാസികള്‍ തുടങ്ങി വച്ച ഈ സംരംഭം ചിറ്റാരിക്കാലില്‍ നിന്നും പുറത്തു പോയിരിക്കുന്ന മറ്റു പ്രവാസി അംഗങ്ങള്‍ക്ക് ഒരു മാതൃകയായി മാറട്ടെ എന്ന് പ്രതീക്ഷിക്കുന്നു. ഈ സംരംഭത്തിലേക്കു അകമഴിഞ്ഞ് സഹായിച്ച എല്ലാ അംഗങ്ങളെയും നന്ദി അറിയിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. . ഭാവിയില്‍ ഇനിയും ഇങ്ങനെ പ്രകൃതിയുടെ വികൃതിയില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്കായി തങ്ങളാല്‍ പറ്റുന്ന രീതിയില്‍ സഹായിക്കാമെന്ന് ചിറ്റാരിക്കാല്‍ സംഗമം യുകെയുടെ നോട്ടിംഗ്ഹാമില്‍ വച്ച് നടന്ന മൂന്നാമത് സംഗമത്തില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ഉടനെ തന്നെ ഒരു ചാരിറ്റി അക്കൗണ്ട് തുറക്കുകയും ഒരു ബെലോ തയാറാക്കുകയും ചെയ്യുന്നതായിരിക്കും.

ചിറ്റാരിക്കാല്‍ സംഗമം യുകെ യുടെ നാലാമത് സംഗമം ജൂണ്‍ 24 ന് ഓക്‌സ്‌ഫോര്‍ഡില്‍ വച്ച് മൈക്കിള്‍ പുള്ളോലിന്റെ നേതൃത്വത്തില്‍ വിപുലമായി ആഘോഷിക്കുന്നതായിരിക്കും. യുകെയിലെ എല്ലാ ചിറ്റാരിക്കാല്‍ പ്രവാസി അംഗങ്ങളും അന്നേ ദിവസം കൃത്യ സമയത്തു എത്തിച്ചേരുവാന്‍ ഭാവാഹികള്‍ താത്പര്യപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

മൈക്കിള്‍ പുള്ളോലില്‍ : 07870266597
ബെന്നി കിഴക്കേല്‍ : 07860839364
ജോസഫ് ഇളയന്ചിത്തോട്ടം: 07463695967
ജിബു നടുവിലേക്കൂറ്റ്: 07908595148

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more