സ്വന്തം മക്കളെ ചാവേറുകളാക്കി മാതാപിതാക്കള്‍; ശരീരത്ത് ബോബ് വച്ച് കെട്ടി പോലീസ് സ്‌റ്റേഷനില്‍ സ്‌ഫോടനം നടത്തി; കരളലിയിപ്പിക്കുന്ന ദൃശ്യങ്ങള്‍
Dec 21, 2016
ദമാസ്‌കസ്: ഉപ്പയും ഉമ്മയും കെട്ടിപ്പിടിച്ച് ഉമ്മ തരുമ്പോള്‍ ആ കുരുന്നു പെണ്‍കുട്ടികള്‍ ഒരിക്കലും അറിഞ്ഞിരുന്നില്ല അത് തങ്ങള്‍ക്കുള്ള അന്ത്യചുംബനമാണെന്ന്. മാതാപിതാക്കളുടെ സ്‌നേഹത്തില്‍ വിശ്വസിച്ച് ആ പെണ്‍കുട്ടികള്‍ പൊലീസ് സ്‌റ്റേഷനിലേക്കു കയറി. ഒട്ടും താമസിക്കാതെ പുറത്തുകാത്തു നിന്ന പിതാവ് കയ്യിലെ റിമോട്ട് കണ്‍ട്രോളില്‍ വിരലമര്‍ത്തി. സ്‌റ്റേഷനൊപ്പം ആ കുരുന്നു പെണ്‍കുട്ടികളും ചിതറിത്തെറിച്ചു.
സിറിയന്‍ നഗരത്തിലാണ് ലോക മനസ്സാക്ഷിയെ തന്നെ മരവിപ്പിക്കുന്ന തരത്തിലുള്ള ഈ സ്‌ഫോടനം നടന്നത്. ജിഹാദിന്റെ പൂര്‍ത്തീകരണത്തിനാണ് സ്വന്തം പെണ്‍മക്കളെ ചാവേറാക്കിയതെന്നാണ് ആ പിതാവിന്റെ വാദം. കുഞ്ഞുങ്ങളുടെ ശരീരത്തില്‍ സ്‌ഫോടകവസ്തുക്കള്‍ കെട്ടിവെച്ച് പൊലീസ് സ്‌റ്റേഷനിലേക്ക് കയറ്റിവിട്ട് സ്‌ഫോടനം നടത്തുകയായിരുന്നു ഇയാള്‍. പെണ്‍കുട്ടികളുടെ പ്രായമാകട്ടെ ഒമ്പതും ഏഴും വയസ് മാത്രം.
ഒന്നുമറിയാത്ത കുട്ടികളുടെ ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കെട്ടിവയ്ക്കുന്നതും പിന്നീട് മാതാപിതാക്കള്‍ കുട്ടികളെ ആശ്ലേഷിക്കുകയും കെട്ടിപ്പിടിച്ച് ഉമ്മ വച്ച് സ്‌റ്റേഷനിലേക്ക് കയറ്റി വിടുന്നതും ദൃശ്യങ്ങളില്‍ കാണാം. പിതാവ് പ്രാര്‍ത്ഥിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പൊലീസ് സ്‌റ്റേഷനിലേക്കുള്ള യാത്രയില്‍ എങ്ങനെ പെരുമാറണമെന്നും ഇയാള്‍ മക്കളെ പഠിപ്പിക്കുന്നുണ്ട്.
റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിച്ച ബോംബാണ് സ്‌റ്റേഷനില്‍ പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരുക്കേറ്റതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുട്ടികളുടെ പിതാവ് ഭീകരസംഘടനയായ ഫത്തേഹ് അല്‍ ഷാമിലെ അംഗമാണെന്നും റിപ്പോര്‍ട്ടുണ്ട്.
ഇളയ പെണ്‍കുട്ടി ബാത്ത്‌റൂം അന്വേഷിച്ചാണ് സ്‌റ്റേഷനിലേക്ക് കടന്നുചെന്നതെന്ന്് പോലീസ് പറഞ്ഞു. എന്നാല്‍ പൊലീസ് സ്‌റ്റേഷനില്‍ മരിച്ചത് ഈ കുട്ടികള്‍ തന്നെയാണോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നാണ് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്ന സംഘടന പറയുന്നത്. ദമാസ്‌കസിലെ മിദാന്‍ പൊലീസ് സ്‌റ്റേഷനില്‍ ഭീകരാക്രമണം നടന്നുവെന്ന് സിറിയന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
click on malayalam character to switch languages