ജോയല്‍ ചെറുപ്ലാക്കില്‍
യുകെയിലെ വിവിധ സ്ഥലങ്ങളിലായി താമസിക്കുന്ന അയര്‍ക്കുന്നം- മറ്റക്കര നിവാസികളുടെയും തൊട്ടടുത്ത പ്രദേശങ്ങളായ മാലം, അമയന്നൂര്‍, തിരുവഞ്ചൂര്‍, നീറിക്കാട്, കൊങ്ങാണ്ടൂര്‍, കരിമ്പാനി, മഞ്ഞാമറ്റം, മണ്ണൂര്‍ പള്ളി, ളാക്കാട്ടൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമുള്ള കുടുംബങ്ങള്‍ ചേര്‍ന്നുള്ള പ്രഥമ സംഗമം 2017 ഏപ്രില്‍ 29നു ബിര്‍മിംഗ്ഹാമിനടുത്തുള്ള വൂള്‍വര്‍ഹാംപ്ടനിലെ യുകെകെസിഎ ഹാളില്‍ വച്ച് വിവിധ കലാപരിപാടികളോടെ നടത്തുവാന്‍ തീരുമാനിച്ചു.
പ്രധാനപ്പെട്ട രണ്ട് പ്രദേശങ്ങളിലെയും സമീപ പ്രദേശങ്ങളിലെയും ആളുകള്‍ സാഹോദര്യ സ്നേഹത്തോടെ സംയുക്തമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന യുകെയിലെ ആദ്യ കുടുംബ സംഗമം പരാമാവധി വിജയിപ്പിക്കുവാനായി അയര്‍ക്കുന്നത്തെ സാമൂഹ്യ പ്രവര്‍ത്തകനും ഷൈനു ക്ലെയര്‍ മാത്യൂസിന്റെ പിതാവുമായ സി.കെ മാത്യൂവിന്റെ അദ്ധ്യക്ഷയില്‍ ബിര്‍മിംഗ്ഹാമില്‍ ജോജി ജോസഫിന്റെ വസതിയില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ യുകെയിലെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്ന ആളുകളെ കണ്‍വീനേഴ്‌സ് ആയി തിരഞ്ഞെടുത്ത് വിപുലമായ കമ്മറ്റിയും രൂപീകരിച്ചു.

ജനറല്‍ കണ്‍വീനര്‍ – സി എ ജോസഫ്. (ഗില്‍ഫോര്‍ഡ് 07846747602)
മറ്റ് കണ്‍വീനേഴ്‌സ് :- റോജിമോന്‍ വര്‍ഗീസ് (ഹോര്‍ഷം 07883068181)
ഷൈനു മാത്യു (ബോള്‍ട്ടന്‍ 07872514619)
ബോബി ജോസഫ് ( കാര്‍ഡിഫ് 07886325383)
ജോസഫ് വര്‍ക്കി (ബാസില്‍ഡണ്‍ 07897448282)
ജോമോന്‍ ജേക്കബ് ( കവന്‍ട്രി 07533720345)
ടോമി ജോസഫ് (ഇപ്‌സ്വിച് 07737933896)
ജോജി ജോസഫ് (ബര്‍മിങ്ഹാം 07809770943)
ആദ്യ സംഗമത്തിന്റെ സുഗമമായ ക്രമീകരണങ്ങള്‍ വിലയിരുത്തുവാനും സംഗമത്തില്‍ അവതരിപ്പിക്കുവാനായി ജോസഫ് വര്‍ക്കി, ബോബി ജോസഫ് എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ ബെലോയെ കുറിച്ച് ചര്‍ച്ച ചെയ്യുവാനുമായി കമ്മറ്റി അംഗങ്ങളുടെ അടുത്ത യോഗം 2017 ഫെബ്രുവരി 18നു കാര്‍ഡിഫില്‍ ബോബി ജോസഫിന്റെ വസതിയില്‍ ചേരുവാനും തീരുമാനിച്ചു. യുകെയിലുള്ള അയര്‍ക്കുന്നം – മറ്റക്കര പ്രദേശവാസികളെ സംഘടിപ്പിച്ചു കൊണ്ടുള്ള ഒരു സംഗമം നടത്തണമെന്നുള്ള ആഗ്രഹത്തോടെ, രണ്ട് മാസം മുന്‍പ് ആരംഭിച്ച വാട്സ് ആപ് ഗ്രൂപ്പില്‍ യുകെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള നൂറോളം കുടുംബങ്ങള്‍ ഇതിനോടകം ചേര്‍ന്നു കഴിഞ്ഞു.
സംഗമത്തിന് അനുയോജ്യമായ ലോഗോ അംഗങ്ങളില്‍ നിന്നും ക്ഷണിച്ചപ്പോള്‍ ആവേശപൂര്‍വ്വമാണ് എല്ലാവരും പങ്കെടുത്തത്. ലഭിച്ച ലോഗോകളില്‍ നിന്നും ഗ്രൂപ്പ് അംഗങ്ങളുടെ പങ്കാളിത്തത്തോടെ തെരഞ്ഞെടുത്ത ഏറ്റവും മികച്ച ലോഗോ തയ്യാറാക്കിയ റോജിമോന്‍ വര്‍ഗീസിന് സംഗമ വേദിയില്‍ ഉപഹാരം നല്‍കി ആദരിക്കും.

ദീര്‍ഘ വീക്ഷണത്തോടെ തയ്യാറാക്കിയിട്ടുള്ള നിയമാവലി അനുസരിച്ചു ആദ്യ സംഗമത്തില്‍വച്ച് തന്നെ പ്രവര്‍ത്തന വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു ഓരോ വര്‍ഷവും കൂടുതല്‍ കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തി സംഗമങ്ങള്‍ സംഘടിപ്പിക്കുകയും ചാരിറ്റി പ്രവര്‍ത്തനങ്ങളുള്‍പ്പടെയുള്ള കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് സംഘാടകര്‍ വിഭാവന ചെയ്യുന്നത്.
അയര്‍ക്കുന്നവും മറ്റക്കരയും സമീപപ്രദേശങ്ങളുമായും ബന്ധമുള്ള ജനപ്രതിനിധികളെയും , സാമൂഹ്യ- സാംസ്‌കാരിക പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചു വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഉള്‍പ്പെടുത്തി ആദ്യ കുടുംബ സംഗമം പ്രൗഢോജ്വലമാക്കുവാനുള്ള തയ്യാറെടുപ്പുകളാണ് പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ് ആയ ജോജിയുടെയും ഷൈനുവിന്റേയും നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.
അയര്‍ക്കുന്നത്തും മറ്റക്കരയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്കും പ്രദേശങ്ങളുമായി ആത്മബന്ധമുള്ളവര്‍ക്കും വിവാഹബന്ധവുമായി ചേര്‍ന്നിട്ടുള്ളവര്‍ക്കും സംഗമത്തില്‍ പങ്കെടുക്കാവുന്നതാണെന്നും , പ്രഥമ സംഗമം അവിസ്മരണീയമാക്കി വിജയിപ്പിക്കുവാന്‍ നാടിന്റെ സാംസ്‌കാരിക പൈതൃകവും, മഹത്വവും, ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മകളും സൗഹൃദങ്ങളും മനസ്സില്‍ സൂക്ഷിക്കുന്ന എല്ലാവരും കുടുംബ സംഗമത്തില്‍ പങ്കെടുക്കണമെന്നും ജനറല്‍ കണ്‍വീനര്‍ സി.എ. ജോസഫ് അറിയിച്ചു.
സംഗമത്തിന്റെ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുവാനും സംഗമവുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുവാനുമായി കണ്‍വീനര്‍മാരെയോ താഴെ പറയുന്നവരെയോ ബന്ധപ്പെടേണ്ടതാണ്.
1) ജെറി വര്‍ഗിസ് -07775923599
2) ബാല സജീവ് കുമാര്‍ – 07500777681
3) ശ്യാമള സതീശന്‍ – 07411367408
4) ശ്രീകാന്ത് നായര്‍ – 07897728990
സംഗമ വേദിയുടെ വിലാസം :-
UKKCA HALL ,
WOODCROSS LANE ,
WOLVERHAMPTON,
WV14 9BW
DATE: 29/04/2017
TIME:-10am – 6pm
click on malayalam character to switch languages