1 GBP = 106.34

ഈ ക്രിസ്മസ് നാളില്‍ നിങ്ങളുടെ ചെറിയ സഹായം ഇടുക്കിജില്ലാ സംഗമം നടത്തുന്ന ചാരിറ്റി നിരാലംബരായ രണ്ടു കുടുംബത്തിന് പുണ്ണ്യമായി ഭവിക്കട്ടെ ..

ഈ ക്രിസ്മസ് നാളില്‍ നിങ്ങളുടെ ചെറിയ സഹായം ഇടുക്കിജില്ലാ സംഗമം നടത്തുന്ന ചാരിറ്റി നിരാലംബരായ രണ്ടു കുടുംബത്തിന് പുണ്ണ്യമായി ഭവിക്കട്ടെ ..

മനുഷ്യ ജീവന്‍ പുല്‍ കൊടിക്കു തുല്യം എന്നതുപോലെ, നമ്മുടെ കണ്മുന്‍പില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ചെറുപ്പക്കാരിയായ ജോസിയുടെ വേര്‍പാട് നമുക്ക് ഏവര്‍ക്കും വലിയ ഒരു ആഘാതം ഉണ്ടാക്കി കടന്നുപോയി. ഇടുക്കിജില്ലാ സംഗമത്തിന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് അപ്പീല്‍ തുടങ്ങിയ ആഴ്ച്ചയില്‍ തന്നെ ആയിരുന്നു ജോസിയുടെ വേര്‍പാ.ട് അതിനാല്‍ സംഗമത്തിന്റെ അപ്പീല്‍ തത്കാലം നിറുത്തി ജോസിയുടെ കുഞ്ഞിനും കുടുംബത്തിനും ഞങ്ങള്‍ സഹായം ചോദിച്ചു നിങ്ങള്‍ ഏവരും അകമഴിഞ്ഞ് സഹായിച്ചു… അതിനു എല്ലാവര്ക്കും നന്ദി അറിയിക്കുന്നു.

സംഗമം രണ്ടാഴ്ച നിര്‍ത്തിവച്ച ക്രിസ്മസ് അപ്പീല്‍ വീണ്ടും ആരംഭിക്കുന്നു . ഇന്നു ഞാന്‍ നാളെ നീ എന്ന സത്യം വളരെ വ്യക്തമാണ് നമ്മുടെ ആയുസിന് ഒരു ഉറപ്പും ഇല്ല, സുഖവും ദു:ഖവും നിറഞ്ഞ ഈ ജീവിതത്തില്‍ നമുക്ക് ഒരു പക്ഷേ മനസിന് കൂടുതല്‍ സന്തോഷവും സമാധാനവും ലഭിക്കുക ചില ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നത് വഴി ആകാം. നമ്മള്‍ ഏതു വിശ്വാസ സമൂഹത്തില്‍ പെട്ടവര്‍ ആണെങ്കിലും സത്പ്രവൃത്തികള്‍ക്കായ് നാം നോയമ്പും ഉപവാസവും അനുഷ്ഠിക്കുന്നു. ഇത്തരം പ്രവര്‍ത്തികള്‍ നമ്മുടെ മനസിന് കൂടുതല്‍ സന്തോഷം പകരാന്‍ ഇടയാക്കുന്നു .

അശരണര്‍ക്ക് നമ്മളാല്‍ കഴിയുന്ന സാമ്പത്തിക സഹായം ചെയ്യുക വഴി അവരുടെ ഒരു നേരത്തെ മരുന്നിനോ ഭക്ഷണത്തിനോ ഉപകരിച്ചാല്‍ നമ്മള്‍ ചെയ്യുന്നത് വലിയ ഒരു പുണ്ണ്യ പ്രവര്‍ത്തി തന്നെ ആകും. അതിനാല്‍ ഉണ്ണിമിശിഹായുടെ പിറവിത്തിരുന്നാളിന് ഒരുങ്ങുന്ന നിങ്ങളൂടെ ചിന്തയിലേക്ക് ഇടുക്കി ജില്ലാ സംഗമം രണ്ടു നിര്‍ധന കുടുംബത്തെ സഹായിക്കുന്നതിനുള്ള ശ്രമത്തില്‍ നിങ്ങളുടെ ഏവരുടേയും ഉദാരമായ സഹായം ചോദിക്കുന്നു.

ഇടുക്കി ജില്ലയില്‍ കാമാക്ഷി പഞ്ചായത്തില്‍ ഇടിഞ്ഞമല എന്ന സ്ഥലത്തു താമസിക്കുന്ന നാലംഗ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു കുടുംബനാഥന്‍ 40 വയസു മാത്രം പ്രായമുള്ള നടപറവില്‍ ജയ്മോന്‍, ജയ്മോന്റെ 78 വയസുള്ള പിതാവ്, ജയ്മോന്റെ 17 വയസുള്ള ഏക മകന്‍ എന്നിവരുടേതാണ്. ഒരു കുടുബത്തിലെ മൂന്നു പേരും രോഗികളായി കഴിയുന്ന ദയനീയ അവസ്ഥ .

ജയ്മോന്‍ കൂലിപ്പണി എടുത്തും പശുവിനെ വളര്‍ത്തിയുമാണ് കുടുംബം നടത്തിപോന്നിരുന്നത്. ഒരു ദിവസം പുല്ലുംകെട്ടുമായി കാലുതെന്നി വീണു നട്ടെല്ല് തകര്‍ന്നു. ഇപ്പോള്‍ അദ്ദേഹം 15 വര്‍ഷമായി കട്ടിലില്‍ നിന്നും പരസഹായം കൂടാതെ എഴുന്നേല്‍ക്കാന്‍ വയ്യാത്തവിധം നട്ടെല്ല് ഡിസ്‌ക്കുകള്‍ അകന്നുമാറി തളര്‍ന്നുകിടക്കുന്നു. നിരവധി ചികിത്സകള്‍ നടത്തി കുടുംബം കടത്തിന്റെയും നിത്യച്ചിലവിന് വകയില്ലാത്ത അവസ്ഥയില്‍ കഴിയുന്നു. ശരീരത്തിന്റെ തളര്‍ച്ചയും ഒരേ കിടപ്പും കാരണം കൈകാലുകള്‍ ശോഷിച്ച അവസ്ഥയില്‍ ജീവശവമായി നാളുകള്‍ തള്ളിനീക്കുന്നു.

ജയ്മോന്റെ 78 വയസുള്ള അച്ഛന്‍ ക്യാന്‍സര്‍ രോഗവും , കഴുത്തിന്റെ ഞരമ്പുകള്‍ക്കു ബലമില്ലാതെ അവസ്ഥയും ഒപ്പം യൂറിന്‍ ബ്‌ളാഡറിന് രോഗം മൂര്‍ച്ഛിച്ചു ട്യൂബ് വഴി യൂറിന്‍ മാറ്റുന്ന അവസ്ഥയിലും കിടപ്പിലാണ് . അച്ഛന്റെ ചികിത്സക്കും മരുന്നിനും മറ്റുള്ളവരുടെ മുന്‍പില്‍ കൈനീട്ടുകയല്ലാതെ മറ്റ് മാര്‍ഗം ഇല്ല. ജയ്മോന്റെ 17 വയസു പ്രായമുള്ള ഏക മകന്‍ കിഡ്‌നിയുടെ രോഗത്തിന് ചികിത്സ നടത്തിക്കൊണ്ടിരിക്കുന്നു .

ഒരു കുടുംബം മുഴുവന്‍ രോഗ ദുരിതത്തില്‍ ആശുപത്രി റൂമുപോലെ ഒരു മുറിക്കുള്ളില്‍ കഴിയുന്ന അവസ്ഥ. ഈ മൂന്ന് രോഗികളുടെയും പരിചരണവും മരുന്നും, ദിവസച്ചിലവുകളും നടത്തുവാന്‍ ജയ്മോന്റെ ഭാര്യ കൂലിപ്പണി എടുത്തിരുന്നു. ഇപ്പോള്‍ ഇവരെ പരിചരിക്കുന്നതിനായി പണിക്കു പോകാന്‍ കഴിയാതെ ഈ കുടുംബം വളരെ കഷ്ടത്തിലാണ് .

ഈ മൂന്ന് രോഗികളുടെയും മരുന്നിനും ഭക്ഷണത്തിനും മറ്റു ചിലവുകള്‍ക്കുമായി നല്ലവരായ നാട്ടുകാരുടെയും മനുഷ്യ സ്‌നേഹികളുടെയും മുന്‍പില്‍ സഹായം ചോദിക്കുകയാണ്, മകന്റെ പഠനത്തിനായി ഫീസ് ഇല്ലാതെ ഒരു ക്രൈസ്തവ സ്ഥാപനം പഠനത്തില്‍ സഹായിക്കുന്നു. ഈ അവസ്ഥയില്‍ നല്ലവരായ കരുണയുള്ള മനുഷ്യ സ്‌നേഹികളുടെ കാരുണ്യസഹായം ഉണ്ടായാല്‍ ജെയ്മോന് നല്ലൊരു ചികിത്സ വഴി എഴുന്നേറ്റു നടക്കുവാന്‍ കഴിയും എന്ന ഏക പ്രതീക്ഷയില്‍ ആണ്. അതുപോലെ മകന് നല്ല ചികിത്സ കൊടുക്കുവാന്‍ കഴിഞ്ഞാല്‍ പഠനം പൂര്‍ത്തി ആക്കി നല്ലൊരു ഭാവിയും ഈ കുടുബം സ്വപ്‌നം കാണുന്നു.

യുകെയിലെ നല്ലമനസുള്ള മലയാളി സമൂഹം എപ്പോഴും സഹായം ചോദിക്കുന്നവരെ ഇരുകൈയും നീട്ടി സഹായം ചെയ്ത നിരവധി അവസരത്തിന് ഇടുക്കിജില്ലാ സംഗമം സാക്ഷിയാണ്. ഇവരുടെ നിത്യ ചിലവിനുള്ള ഒരു കൈത്താങ്ങ് കൊടുക്കുവാന്‍ ഇടുക്കി ജില്ലക്കാരായവരും മറ്റ് എല്ലാ മനുഷ്യ സ്‌നേഹികളുടെയും സഹകരണം ഉണ്ടാകണമേ…

രണ്ടാമത്തെ സഹായം ചോദിക്കുന്നത് ഇടുക്കി ജില്ലയില്‍ തൊടുപുഴ താലുക്ക് കുടയത്തുര്‍ പഞ്ചായത്തിലുള്ള ബാര്‍ബര്‍ ജോലി ചെയ്തു ജീവിക്കുന്ന ദിലീപിന്റെ മകന്‍ അജിത്ത് 19 വയസ് ജന്‍മനാ രോഗബാധിതനായ് രണ്ടു കാലുകള്‍ക്കും ശേഷിയില്ലാത്ത അവസ്ഥയിലും കൂടാതെ രണ്ടു കിഡ്‌നിയുടെയും പ്രവര്‍ത്തനം തകരാറിലുമായി ജീവിക്കുന്നു. പത്താം ക്ലാസില്‍ പഠനം നിര്‍ത്തി ഇപ്പാള്‍ കാലിന്റെ സ്വാധീനക്കുറവ് മാറ്റുന്നതിനായി കാലിന്റെയും ഓപ്പറേഷന്‍ ചെയ്ത് കോലഞ്ചേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. അജിത്തിന് കിഡ്‌നി മാറ്റി വയ്ക്കുക അല്ലാതെ മറ്റ് മാര്‍ഗം ഇല്ല. അജിത്തിന് അമ്മയുടെ കിഡ്‌നിയാണ് കൊടുക്കുന്നത്. സര്‍ജറിക്കും മറ്റുചിലവിനുമായി നന്നേ കഷ്ട്ടപെടുന്നു . ഇപ്പോള്‍ ആഴ്ച്ചയില്‍ ഡയാലിസിസ് ചെയ്യാന്‍ മാത്രം ഇരുപത്തി അയ്യായിരം രൂപ വേണ്ടിവരുന്നു. ആകെയുള്ള വരുമാനം പിതാവിന്റെ ബാര്‍ബര്‍ ഷോപ്പില്‍ നിന്നും ദിവസവും ലഭിക്കുന്ന ചെറിയ തുക മാത്രം. മകന്റെ ചികില്‍സക്കായി പലവിധ ചെക്കപ്പുകള്‍ നടക്കുന്നതിനാല്‍ ഇപ്പോള്‍ ബാര്‍ബര്‍ ഷോപ്പ് തുറക്കുവാനും സാധിക്കുന്നില്ല.

സാമ്പത്തികമായി കഷ്ട്ടപ്പെടുന്ന ഈ കുടുംബത്തിന് മകന്റെ രണ്ടു ഓപ്പറേഷനുമായി വലിയ ഒരു തുക കണ്ടെത്തേണ്ട അവസ്ഥയില്‍ നമ്മളാല്‍ കഴിയുന്ന ഒരു ചെറു സഹായം കൊടുത്തു ഈ മകനെയും നമുക്ക് ജീവിതത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്താം .

മുകളില്‍ സൂചിപ്പിച്ച ഈ രണ്ടു അപ്പീലുകളാണ് ഇടുക്കിജില്ലാ സംഗമത്തിന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് ചാരിറ്റി അപ്പീല്‍. ഈ രണ്ടു കളക്ഷനും ഒരുമിച്ചു നടത്തി ലഭിക്കുന്ന തുക തുല്യമായി വീതിച്ചു കൊടുക്കുന്നതാണ്. ഈ ചാരിറ്റി നല്ലരീതിയില്‍ വിജയകരമാക്കുവാന്‍ യുകെയില്‍ ഉള്ള എല്ലാ മനുഷ്യ സ്‌നേഹികളുടെയും ഉദാരമായ സഹായം ഇടുക്കിജില്ലാ സംഗമം കമ്മറ്റി ചോദിക്കുന്നു .

നിങ്ങളുടെ വിലയേറിയ സഹായം ഇടുക്കി ജില്ലാ സംഗമം അക്കൗണ്ടില്‍ അയക്കുക

BANK – BARCLAYS
ACCOUNT NAME – IDUKKI JILLA SANGAMAM .
ACCOUNT NO — 93633802.
SORT CODE — 20 76 92

വാര്‍ത്ത: ബെന്നി തോമസ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more