1 GBP = 106.79
breaking news

മധുരം പകര്‍ന്ന് ‘മധുരം മലയാളം കേരളപിറവി ആഘോഷം അവിസ്മരണീയമായി’; ചരിത്രത്തില്‍ ഇടം നേടി വീണ്ടും മാസ് ടോണ്ടന്‍

മധുരം പകര്‍ന്ന് ‘മധുരം മലയാളം കേരളപിറവി ആഘോഷം അവിസ്മരണീയമായി’; ചരിത്രത്തില്‍ ഇടം നേടി വീണ്ടും മാസ് ടോണ്ടന്‍

മലയാളി സുമനസുകള്‍ക്ക് ആവേശം പകര്‍ന്ന് ഒരാഴ്ച നീണ്ടു നിന്ന കേരളപ്പിറവി ദിനം വാര മഹോത്സവത്തിന് തിരശീല വീണു, മലയാള ഭാഷാ പഠനവും മലയാള തനിമയുള്ള കൂട്ടായ്മയും വളര്‍ത്തുവാന്‍ ലക്ഷ്യമിട്ടു രൂപീകൃതമായ മലയാളം സാംസ്‌കാരിക സമിതി ടോണ്ടന്‍ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ സോമര്‍സെറ്റിലുള്ള ടോണ്ടന്‍ എന്ന കൊച്ചു പട്ടണത്തില്‍ ഒരാഴ്ചയായി നടന്ന കേരളപിറവിയുടെ അറുപതാം വാര്‍ഷികവും മലയാള ഭാഷാ പഠനത്തിന്റെ ‘മധുരം മലയാളം’ ക്ലാസിന്റെ മൂന്നാം വാര്‍ഷികവും ചരിത്രത്തില്‍ ഇടം നേടി.
image4
image5

മലയാളത്തനിമയുള്ള ആഘോഷങ്ങള്‍ മാത്രം നടത്തുന്ന മാസ് ടോണ്ടന്റെ പ്രവര്‍ത്തനമികവ് എടുത്തു കാണിക്കുന്ന മറ്റൊരു പരിപാടിയായി കേരളപ്പിറവി ആഘോഷം മാറി. നവംബര്‍ ഒന്നാം തീയതി മാസ് യുകെ ഓര്‍ഗനൈസര്‍ സുധാകരന്‍ പാലാ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്ത ആഘോഷ പരിപാടികള്‍ വിവിധ കലാപരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി.
അറുപതു വര്‍ഷം പിന്നിട്ട കേരളപ്പിറവി ദിനവാരാഘോഷത്തിന്റെ സമാപന സമ്മേളനം മാസ് ടോണ്ടന്‍ പ്രസിഡന്റ് ബൈജു സെബാസ്റ്റ്യന്‍ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജിജോ വര്‍ഗീസ് അധ്യക്ഷനായിരുന്നു. ഉത്ഘാടകന്റെ കേരളപ്പിറവി ദിനാഘോഷ സന്ദേശവും റോബി ജിജോ അവതരിപ്പിച്ച ‘കേരള ചരിത്രം ഒരു തിരിഞ്ഞു നോട്ടം’ പ്രബന്ധവും വിജ്ഞാനവിസ്മയമായി.
കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ചു സ്വപ്രയത്‌നത്തിലും കഠിനാദ്ധ്വാനത്തിലും ജീവിത വിജയം കൈവരിച്ചു സമൂഹത്തിനു മാതൃകയായ ഒരു സ്ത്രീരത്‌നത്തെയും പുരുഷകേസരിയെയും ആദരിക്കുമെന്ന മാസ് ടോണ്ടന്റെ നിശ്ചയപ്രകാരം പ്രഥമ സ്ത്രീ രത്‌നമാണ് തിരഞ്ഞെടുക്കപ്പെട്ട ലാലി സെബാസ്‌ററ്യനെ സമാപന സമ്മേളനത്തില്‍ ഉപഹാരം നല്‍കി ആദരിച്ചു. കൂടാതെ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരന്മാരെയും കലാകാരികളെയും ആദരിച്ചു.
image6
image9
image7
image8
ജിജോ വര്‍ഗീസ് : യുകെ ബൈബിള്‍ കലോത്സവം സംഗീതം , ഒന്നാം സമ്മാനം
ധ്വിതീഷ് പിള്ള: ഗ്രെയ്സ് നൈറ്റി പാര്‍ട്ടിസിപ്പന്റ്
ഹന്നാ സെബാസ്റ്റ്യന്‍: ബൈബിള്‍ കലോത്സവം, പ്രസംഗം ഒന്നാം സ്ഥാനം
മാരിനറ്റ് സെബാസ്റ്റ്യന്‍: ബൈബിള്‍ കലോത്സവം,, പ്രസംഗം രണ്ടാം സ്ഥാനം
ശ്രീലക്ഷ്മി എസ് വെട്ടത്ത്: ഡാന്‍സ്, മാസ് & ടിഎംഎ, ടോണ്ടന്‍
ശ്രീനന്ദന എസ് വെട്ടത്ത്: ഡാന്‍സ്

എന്നിവര്‍ക്കും ടോണ്ടന്‍ കാര്‍ണിവലില്‍ മാസ് ടോണ്ടന് ചരിത്രപരമായ നേതൃത്വം നല്‍കിയ ജെഫിന്‍ ജേക്കബിനെയും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.

image10
image13
image14
image15
image16

ഒരാഴ്ച നീണ്ട് നിന്ന ആഘോഷപരിപാടികള്‍ക്ക് മാസ് ടോണ്ടന്‍ പി ആര്‍ ഓ സുജിത് സോമരാജന്‍ നായര്‍, എച്ച്.ആര്‍.ഡി നിസാര്‍ മനസില്‍ കമ്മിറ്റി അംഗങ്ങളായ റൗഫ്, അപ്പു വിജയകുറുപ്പ് എന്നിവര്‍ നേതൃത്വം നല്‍കി.

മാസ് ടോണ്ടന്‍ സെക്രട്ടറി ജോമോന്‍ ജോസ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ധ്വിതീഷ് പിള്ള കൃതജ്ഞതയും പറഞ്ഞു.

സമാപനത്തോട് അനുബന്ധിച്ചു വിവിധ കലാവിരുന്നും അരങ്ങേറി. ധ്വിതീഷ് പിള്ള, ജിജോ വര്‍ഗീസ്, അഞ്ജന, ജെഫിന്‍, റോബി, ജിജോ തുടങ്ങിയവര്‍ നയിച്ച ഗാനമേളയും ജോമോന്‍ ജോസിന്റെ മിമിക്രിയും ശ്രീനന്ദന – ശ്രീലക്ഷ്മിമാരുടെ നൃത്ത പരിപാടിയും ഒരാഴ്ചത്തെ ആഘോഷപരിപാടിക്ക് കൊഴുപ്പേകി.

image17
image18
image19

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more