1 GBP = 105.83
breaking news

ബ്രദര്‍ രാജുവിനു ലിവര്‍പൂളില്‍ സ്വീകരണവും സ്‌നേഹവിരുന്നും നല്‍കും

ബ്രദര്‍ രാജുവിനു ലിവര്‍പൂളില്‍ സ്വീകരണവും സ്‌നേഹവിരുന്നും നല്‍കും

കേരളത്തില്‍ അങ്ങോളഇങ്ങളമുള്ള അഗതികള്‍ക്കും അനാഥരായ കുട്ടികള്‍ക്കും താങ്ങും തണലുമായി ജീവിതം ഒഴിഞ്ഞുവച്ച ഇടുക്കിയിലെ നല്ലസമരിയാക്കാരന്‍ ബ്രദര്‍ രാജുവിന് വരുന്ന 19നു ശനിയാഴ്ച ലിവര്‍പൂളില്‍ സ്വീകരണം നല്‍കും.
മുന്നൂറോളം പ്രായമായവരെയും 35 അനാഥരായ കുട്ടികളെയും നല്ലനിലയില്‍ സംരക്ഷിക്കുന്ന ബ്രദര്‍ വി.സി രാജു യുകെയിലെ ബന്ധുക്കളുടെ ക്ഷണം സ്വീകരിച്ചാണ് കഴിഞ്ഞ ദിവസം യുകെയിലെ മാഞ്ചസ്റ്ററില്‍ എത്തിയത്, യുകെയിലെ മലയാളി സമൂഹത്തില്‍ അദ്ദേഹം നടത്തുന്ന സ്‌നേഹമന്ദിരത്തിന്റെ സന്ദേശം എത്തിക്കുക എന്നതാണ് വരവിന്റെ ഉദേശം. 2400 ആളുകള്‍ ഈ മനുഷ്യസ്‌നേഹം മാത്രം ഉത്പാദിപ്പിക്കുന്ന ഈ സ്ഥാപനത്തില്‍ ഇതുവരെ സ്വാന്തനം തേടി എത്തിയിട്ടുണ്ട്. അതിലെ കുറെ ആളുകളെ രോഗം ഭേദമായി വീട്ടുകാര്‍ വന്നു തിരിച്ചു കൊണ്ടുപോയിട്ടുണ്ട് . .
ഈ മഹത്തായ പ്രവര്‍ത്തനത്തിന് രാജുവിനു പ്രചോദനം ലഭിച്ചത് കോട്ടയം മെഡിക്കല്‍ കോളേജിലും ജില്ല ആശുപത്രിയിലും ഒരു പൈസ പോലും കൈയ്യില്‍ ഇല്ലാതെ സൗജന്യമായി ഭക്ഷണം നല്‍കുന്ന പി.യു തോമസ് എന്ന മനുഷ്യനോട് ഒപ്പം നവജീവന്‍ എന്ന പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച കാലത്താണ് എന്നു രാജു പറഞ്ഞു.
unnamed
കോട്ടയത്ത് നിന്നും പടമുഖംകാരി ഷൈനിയെ വിവാഹം കഴിച്ചു ഒരു ചെറിയ പലചരക്ക് കടയും ആയി പടമുഖത്തു ജീവിതം ആരംഭിച്ച രാജു, മെഡിക്കല്‍ കോളേജില്‍ നിന്നും രോഗം മാറിയിട്ടും ആരും ഏറ്റെടുക്കാന്‍ ഇല്ലാതെ മൂന്നു പേരെ ഏറ്റെടുത്തു തന്റെ വീട്ടില്‍ കൊണ്ടുവന്നു സംരക്ഷിച്ചാണ് ഈ നന്മ പ്രവര്‍ത്തിക്കു ഇരുപതു വര്‍ഷം മുന്‍പ് തുടക്കം ഇട്ടത്. മൂന്നു കുട്ടികളും ആയി വിഷമിച്ചു കഴിഞ്ഞിരുന്ന ആ കുടുംബം ഈ അനാഥരായ മൂന്ന് മനുഷ്യരെ കൂടി സംരക്ഷിക്കാന്‍ അന്ന് വളരെ ബുദ്ധിമുട്ടിയിരുന്നു. എന്നാല്‍ നല്ലവരായ നാട്ടുകള്‍ ഭക്ഷണ സാധനങ്ങളും വസ്ത്രവും ഒക്കെ നല്‍കി സഹായിച്ചിരുന്നു.
ആ കാലത്ത് ഇറ്റലിയില്‍ ജോലി നേടി പോയ രാജുവിന്റെ സഹോദരി അയച്ചു കൊടുത്ത ആദ്യശമ്പളമായ അന്‍പതിനായിരം രൂപ കൊടുത്തു വാങ്ങിയ സ്ഥലത്ത് സ്ഥാപിച്ച സ്‌നേഹ മന്ദിരം ഇന്നു കടലുകള്‍ക്ക് അപ്പുറം അറിയപ്പെടുന്ന ഒരു സ്ഥാപനം ആയി മാറാന്‍ കാരണം രാജു എന്നു പറയുന്ന ഈ നല്ല മനുഷ്യനും അദേഹത്തെ സഹായിക്കാന്‍ ലാഭേച്ച ലേശവും ഇല്ലാതെ ഇറങ്ങി പുറപ്പെട്ട കുറച്ചു നല്ല മനുഷ്യരും, അവരുടെ അദ്ധ്വാനവും മാത്രമാണ് ..
കടുത്ത ഈശ്വരവിശ്വസി ആയ രാജു തനിക്കു കിട്ടുന്ന എല്ല അംഗീകാരത്തെയും ദൈവനുഗ്രഹം ആയി കാണുന്നു. അതോടൊപ്പം ഇത്തരം നന്മ പ്രവര്‍ത്തികള്‍ ചെയ്യാന്‍ എന്നെ ദൈവം ഒരു ഉപഹരണം ആക്കുക മാത്രമാണ് ചെയ്തിരിക്കുന്നത് എന്നും ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു.
unnamed-1
രാജുവിന്റെ മൂന്നു കുട്ടികളില്‍ മുത്തവന്‍ നിബിന്‍ രാജു എംബിഎ പാസ്സായതിനു ശേഷം രാജുവിനൊപ്പം സ്‌നേഹമന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്നു. രണ്ടാമത്തെ മകള്‍ നീതു നഴ്‌സിംഗ് പസായത്തിനു ശേഷം അച്ഛന്റെ പാതയില്‍ സ്‌നേഹമദിരത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. മൂന്നാമത്തെ മകള്‍ കോളേജില്‍ പഠിക്കുന്നു .
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ഈ വര്‍ഷത്തെ ക്രിസ്തുമസ് ചാരിറ്റി നേരത്തെ സ്വരൂപിച്ചു ഈ 19 നു ശനിയാഴ്ച വൈകുന്നേരം ലിവര്‍പൂളില്‍ വച്ച് ബ്രദര്‍ രാജുവിന്റെ ബഹുമാനാര്‍ത്ഥംനല്‍കുന്ന സ്വീകരണ വിരുന്നില്‍ വച്ച് കൈമാറും..ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ ഫണ്ട് ശേഖരണം ഈ മാസം 19 വരെ തുടരുന്നതാണ് എന്ന് കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു. ദയവായി നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന അക്കൗണ്ടില്‍ നിക്ഷേപിക്കുക
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
ബ്രദര്‍ രാജുവിന്റെ യുകെയിലെ ഫോണ്‍ നമ്പര്‍: 07554455674
SORT CODE 20-50.-82

Post Your Comments Here ( Click here for malayalam )

Press Esc to close
show more