- യുകെ മലയാളികളെത്തേടി വീണ്ടുമൊരു വിയോഗവാർത്ത; വിടവാങ്ങിയത് ലണ്ടൻ മലയാളികൾക്കിടയിൽ ഏറെ സുപരിചിതനായ ഗിൽബെർട്ട് റോമൻ
- പലസ്തീനികളെ ഒഴിപ്പിച്ച് ഗാസ ഏറ്റെടുക്കും, ഹമാസിനെ ഉന്മൂലനം ചെയ്യും'; നെതന്യാഹുവിനോട് ഡൊണാൾഡ് ട്രംപ്
- 'വധിക്കാന്‍ ശ്രമിച്ചാല്‍ ഇറാനില്‍ ഒന്നും ബാക്കിയുണ്ടാകില്ല'; തുടച്ചുനീക്കുമെന്ന് ട്രംപ്
- താപനില 3 ഡിഗ്രി വരെ ഉയരാം; കേരളത്തിൽ 2 ദിവസം ഉയർന്ന താപനില മുന്നറിയിപ്പ്
- ഫന്റാസ്റ്റിക്ക് ഫോർ : ഫസ്റ്റ് സ്റ്റെപ്പ്സിന്റെ ടീസർ പുറത്തു വിട്ടു
- ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാ രാജ്യങ്ങളിലും അപകടകരമാണ്, സൂക്കർബർഗൊക്കെ ഫ്യൂഡലിസ്റ്റാണ്’; എ എൻ ഷംസീർ
- മലപ്പുറത്ത് വാദ്യോപകരണങ്ങൾക്ക് മറവിൽ കഞ്ചാവ് കടത്ത്; ഡ്രമ്മിനുള്ളിൽ 18.5 കിലോ കഞ്ചാവ് കണ്ടെത്തി
കലാമേള ചരിത്രത്തില്‍ തങ്കലിപികളില്‍ ആലേഖനം ചെയ്യപ്പെടേണ്ട ഹണ്ടിംഗ്ടണ് 2015; യുവജനോത്സവതുല്യമെന്ന് നടന് വിനീതിന്റെ സാക്ഷ്യം
- Nov 04, 2016
ബാല സജീവ്കുമാര്‍
യുക്മ ന്യൂസ് ടീം
ഇന്നേവരെ നടന്നിട്ടുള്ള കലാമേളകളില്‍ ഏറ്റവുമധികം വെല്ലുവിളികളെ നേരിട്ട് വിജയകരമായി പൂര്‍ത്തിയാക്കിയതാണ് ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ ഹണ്ടിംഗ്ടണില്‍ നടന്ന 6മത് ദേശീയ കലാമേള 2015. യു.കെയിലെ മലയാളി സമൂഹത്തില്‍ പരിചിതങ്ങളായ നഗരങ്ങളാണ് ഇതിനു മുന്‍പ് ദേശീയ കലാമേളകള്‍ക്ക് വേദിയൊരുക്കിയതെങ്കില് അതിനൊരു അപവാദമാണ് ഹണ്ടിംഗ്ടണ് കലാമേള. വേദിയുടെ പ്രഖ്യാപനം നടന്നപ്പോള്‍ തന്നെ പലരും നെറ്റിചുളിച്ചു. ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു സ്ഥലം. മാത്രവുമല്ല ഇതിനു മുന്‍പ് ദേശീയ കലാമേളകള്‍ നടന്ന സ്ഥലങ്ങളിലെല്ലാം വളരെ ശക്തമായ പ്രാദേശിക സംഘടനകളുടെ പിന്തുണകള്‍ കലാമേളകളുടെ വിജയത്തിന്റെ സുപ്രധാനഘടകങ്ങളായിരുന്നു. എന്നാല്‍ ഹണ്ടിംഗ്ടണ് അസോസിയേഷന് യുക്മയില്‍ സജീവമായി വരുന്ന സമയവുമാണിത്. കൂടാതെ പുതിയ ഭരണസമിതി അധികാരമേറ്റതിനു ശേഷം നടക്കുന്ന ആദ്യകലാമേളയും. യുക്മ സ്വന്തമായി ഒരു ഓണ്‍ലൈന്‍ പത്രം ആരംഭിച്ചതോടു കൂടി സംഘടനാ സംവിധാനങ്ങളുടെ ഏറെ ഊര്‍ജം അതിന്റെ നടത്തിപ്പിലേയ്ക്കും ചെലവഴിക്കേണതായ സ്ഥിതിവിശേഷമുണ്ടായി. യുക്മ ന്യൂസ് ആരംഭിച്ചതിനു ശേഷമുള്ള ആദ്യ കലാമേളയായിരുന്നു ഹണ്ടിംഗ്ടണിലേത്. യുക്മയുടെ പരിപാടികള്‍ക്ക് ജനപങ്കാളിത്തം കുറഞ്ഞു വരുന്നു എന്ന നിലയിലുള്ള പ്രചരണവും ചില കേന്ദ്രങ്ങള്‍ അഴിച്ചുവിട്ടിരുന്നു. എന്നല്‍ ഈ ആശങ്കകളയെല്ലാം അസ്ഥാനത്താക്കി ദേശീയ കലാമേളകളുടെ ചരിത്രമെഴുതിയാല്‍ അതില്‍ തങ്കലിപികളില്‍ ആലേഖനം ചെയ്യപ്പെടാവുന്ന തരത്തില്‍ ഒരു വന്‍വിജയമായിട്ടാണ് ഹണ്ടിംഗ്ടണ് കലാമേള പര്യവസാനിച്ചത്.
ദേശീയ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു, സെക്രട്ടറി സജീഷ് ടോം, ട്രഷറര്‍ ഷാജി തോമസ് എന്നിവര്‍ക്കൊപ്പം കലാമേള ജനറല്‍ കണ്‍വീനറായി മാമ്മന്‍ ഫിലിപ്പ് കൂടിയെത്തിയതോടെ കലാമേളയുടെ മുന്നൊരുക്കങ്ങള്‍ ഏറെ സജീവമായി. യുക്മ കലാമേളകളില്‍ ഏറ്റവുമധികം മുന്നൊരുക്കങ്ങളൊട് കൂടി സംഘടിപ്പിക്കപ്പെട്ടത് ഹണ്ടിംഗ്ടണിലെ ദേശീയ കലാമേളയായിരുന്നു. ദേശീയ നേതൃത്വത്തിന് പിന്തുണയുമായി ഈസ്റ്റ് ആംഗ്ലിയ റീജണിലെ കരുത്തുറ്റ നേതൃത്വം രഞ്ജിത്ത് കുമാര്‍, കുഞ്ഞുമോന് ജോബ്, ഓസ്റ്റിന്‍ അഗസ്റ്റിന്, ജെയ്സണ്‍ ചാക്കോച്ചന്, ജോര്‍ജ് പൈലി എന്നിവരുടെ പിന്നില്‍ അണിനിരന്നതോടെ ആവേശമായി. രണ്ടാമത് ദേശീയ കലാമേള (സൗത്തെന്റ് 2011) കഴിഞ്ഞ് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ആതിഥ്യം വഹിക്കുന്ന നാഷണല്‍ കലാമേളയെ വിജയിപ്പിക്കുന്നതിനു ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ ഒറ്റക്കെട്ടായ പിന്തുണയും ലഭിച്ചു. നവംബര്‍ 21 നു (ശനി) ഹണ്ടിംഗ്ടണിലെ എം.എസ്. വിശ്വനാഥന് നഗറില്‍ (സെന്റ് ഐവോ സ്കൂള്‍) നടന്ന കലാമേളയില്‍ പങ്കെടുക്കുവാനും കലാവിരുന്ന് ആസ്വദിക്കാനുമായി അയ്യായിരത്തോളും ആളുകള്‍ കലാമേള നഗരിയിലേയ്ക്ക് ഒഴുകിയെത്തിയതിനു പിന്നിലെ രഹസ്യം ഈ ചിട്ടയായ പ്രവര്‍ത്തനവും യുക്മയുടെ സംഘാടകശേഷിയുമായിരുന്നു.
യുക്മ ദേശീയ കലാമേളകള്‍ ആരംഭിക്കുന്നത് സാധാരണ നിലയില്‍ അല്പം വൈകിയാണെങ്കിലും ഹണ്ടിംഗ്ടണ് ആ പതിവും തെറ്റിച്ചു. ഉദ്ഘാടനസമ്മേളനം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തുടങ്ങാനായി എന്നുള്ളത് സംഘാടകസമിതിയുടെ മിടുക്ക് എന്ന നിലയില്‍ അവകാശപ്പെടാമെങ്കിലും അതിന്റെ യഥാര്‍ഥ അനുമോദനം ലഭിക്കേണ്ടത് രാവിലെ തന്നെ കലോത്സവ വേദിയില്‍ എത്തിച്ചേര്‍ന്ന യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാപ്രേമികള്ക്കാണ്. നിറഞ്ഞസദസിനെ സാക്ഷിനിര്‍ത്തി തുടങ്ങിയ ഉദ്ഘാടന സമ്മേളനത്തില്‍ നൂറോളം അംഗ സംഘടനകളുടെ പ്രതിനിധികള്‍, യുക്മ സ്നേഹികള്‍ പ്രവാസി മലയാളി യുക്മ സുഹൃത്തുക്കള്‍ കലാകാരന്മാര് തുടങ്ങി നിരവധി പേര് സാക്ഷ്യം വഹിച്ചു. യുകെ മലയാളികളുടെ ആവേശമായ യുക്മ ദേശിയ കലാമേളവേദി അനുഗ്രഹീതമാകി മാറ്റാന്‍ യുകെ മലയാളികളുടെ വിവിധ പ്രതിനിധികള്‍ അക്ഷരാര്‍ഥത്തില്‍ വേദിയെ ആവേശത്തില്‍ എത്തിച്ചു. കൈയടികള്‍ കൊണ്ട് മുഖരിതമായ അന്തരീക്ഷത്തില്‍ മുഴുവന്‍ നാഷണല്‍ റീജണല്‍ കമ്മിറ്റി അംഗങ്ങള്‍, യുക്മ സംഘടന പ്രതിനിധികള്‍, റീജണല്‍ കമ്മിറ്റി പ്രസിഡന്റുമാര്‍ തുടങ്ങിയവരെ വേദിയിലേക്കു നാഷണല്‍ പിആര്‍ഒ അനീഷ് ജോണ്‍ ആനയിച്ചു. മണ്മറഞ്ഞ യുക്മ കുടുംബാംഗങ്ങളെ ഓര്‍ത്തു അനുശോചനം രേഖപ്പെടുത്തിയാണു യോഗം ആരംഭിച്ചത്. നാഷണല്‍ സെക്രട്ടറി സജിഷ് ടോം സ്വാഗതം ആശംസിച്ചു. ദേശീയ കലാമേള 2015 സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ മാമ്മന്‍ ഫിലിപ്പ് അധ്യക്ഷത വഹിച്ച യോഗത്തില്‍ യുക്മയുടെ ദേശീയ അധ്യക്ഷന്‍ അഡ്വ. ഫ്രാന്‍സിസ് മാത്യു ഭദ്രദീപം തെളിച്ച് കലാമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങുകള്‍ക്കുശേഷം സ്നേഹ സജി, റിയ സജിലാല്‍, ആന്മേരി ജോജോ എന്നിവര്‍ പ്രധാന വേദിയില്‍ വേദിയില്‍ രംഗപൂജ അര്‍പ്പിച്ചു. തുടര്‍ന്നു നാലു വേദികളിലായി ഇടതടവില്ലാതെ വിവിധ മത്സര ഇനങ്ങള്‍ അരങ്ങേറി.
പ്രശസ്ത നര്‍ത്തകനും അഭിനേതാവുമായ വിനീത് ആയിരുന്നു ഹണ്ടിംഗ്ടണ് കലാമേളയോടനുബന്ധിച്ചു വൈകുന്നേരം നടന്ന സാംസ്കാരിക സമ്മേളനത്തില്‍ മുഖ്യാതിഥി ആയി പങ്കെടുത്തത്. പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യുവിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് അദ്ദേഹം എത്തിച്ചേര്‍ന്നത്. വര്‍ഷങ്ങള്‍ക്കുമുന്‍പ് നടന്ന കേരള സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ കലാപ്രതിഭ ആയി സിനിമാ രംഗത്തേക്ക് കടന്നുവന്ന വിനീത് ഉച്ചയ്ക്ക് ശേഷം തന്നെ കലാമേള നഗരിയിലെത്തുകയും എല്ലാ സ്റ്റേജുകളിലും നടന്ന മത്സരങ്ങള്‍ നേരിട്ട് വീക്ഷിച്ച് വിലയിരുത്തുകയും ചെയ്തു. വിനീതിന്റെ വരവ് കലാമേള നഗരിയ്ക്ക് ആവേശം പകര്‍ന്നു. സ്കൂള്‍ സര്‍വകലാശാല യുവജനോത്സവങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് യുക്മ ദേശീയ കലാമേളയെന്ന് വിനീത് സാക്ഷ്യപ്പെടുത്തിയത് സാംസ്ക്കാരികസമ്മേളനത്തില്‍ പങ്കെടുത്ത ആയിരക്കണക്കിന് ആളുകള്‍ക്ക് മുന്നിലാണ്. വിനീതിന്റെ സാന്നിധ്യം തന്നെ മത്സരാര്‍ഥികള്‍ക്ക് എന്നപോലെതന്നെ കലാമേള നഗരിയില്‍ എത്തിച്ചേര്‍ന്നിരുന്ന ഓരോരുത്തര്‍ക്കും ആവേശവും പ്രചോദനവും ആയിരുന്നുവെങ്കില്‍ ഈ വാക്കുകളെ നിലയ്ക്കാത്ത കരഘോഷത്തോടെയാണ് ഏവരും വരവേറ്റത്.
ബാസില്ഡണ് മലയാളി അസോസിയേഷനില്‍ നിന്നുള്ള സ്നേഹാ സജി, റിയാ സജിലാല്‍ എന്നീ മിടുമിടുക്കികള്‍ കലാതിലകപ്പട്ടം പങ്കിട്ടെടുത്തപ്പോള്‍ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള ഫ്രാങ്ക്ളിന് ഫെര്‍ണാണ്ടസ് കലാപ്രതിഭപ്പട്ടവും സ്വന്തമാക്കി. സൗത്ത് വെസ്റ് റീജണിലെ ജിഎംഎ (ഗ്ലോസ്റര്ഷെയര് മലയാളി അസോസിയേഷന് 80 പോയിന്റ്) നേടി ഏറ്റവും കുടുതല്‍ പോയിന്റ് നേടുന്ന അസോസിയേഷനുള്ള ട്രോഫി സ്വന്തമാക്കി. ഈസ്റ് അംഗ്ളിയ റീജണിലെ ബാസില്‍ഡന്‍ മലയാളി അസോസിയേഷന് 50 പോയിന്റ് നേടി രണ്ടാമതെത്തി. 48 പോയിന്റ് നേടി മിഡ്ലാന്റ്സ് റീജണിലെ ലെസ്റര്‍ കേരള കമ്യൂണിറ്റി മുന്നാം സ്ഥാനവും സ്വന്തമാക്കി.
ലെസ്റ്റര്‍ 2014ല്‍ അട്ടിമറി വിജയത്തിലൂടെ ജേതാക്കളായ ഈസ്റ്റ് ആംഗ്ലിയ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മിഡ്ലാന്റ്സിനോട് പരാജയം സമ്മതിച്ചു. സ്വന്തം റീജണില്‍ ഹാട്രിക്ക് വിജയം നേരിയ പോയിന്റുകള്‍ക്ക് അടിയറവ് വയ്ക്കേണ്ടി വന്ന മിഡ്ലാന്റ്സ് ഹണ്ടിംഗ്ടണ് 2015ല്‍ ഈസ്റ്റ് ആംഗ്ലിയയെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളി മധുരപ്രതികാരം വീട്ടി. ഏറ്റവുമധികം പോയിന്റ് നേടിയ റീജണുള്ള കലാമേളയുടെ ടൈറ്റില്‍ ട്രോഫി അവാര്‍ഡ് ‘ഡെയ്ലി മലയാളം എവര്‍ റോളിങ് ട്രോഫി’ അഡ്വ. എബി സെബാസ്റ്റ്യനില്‍ നിന്നും മിഡ്ലാന്റ്സ് റീജണല്‍ പ്രസിഡന്റ് ജയകുമാര്‍ നായര്‍, അനീഷ് ജോണ്‍, വിജി കെ.പി എന്നിവരുടെ നേതൃത്വത്തില്‍ ഏറ്റു വാങ്ങി.
മിഡ്ലാന്റ്സ് ആതിഥേയത്വം വഹിക്കുന്ന കവന്‍ട്രി 2016ല്‍ മിഡ്ലാന്റ്സിന് വിജയം ആവര്‍ത്തിക്കാനാവുമോ. അതോ അട്ടിമറിയ്ക്കുള്ള കരുത്തുമായി ഏതെങ്കിലും റീജിയണ്‍ എത്തിച്ചേരുമോ. ഏറ്റവുമധികം പോയിന്റ് നേടുന്ന അസോസിയേഷന് ഏതാണ്. കലാപ്രതിഭകലാതിലക പട്ടങ്ങള്‍ സ്വന്തമാക്കാനിരിക്കുന്ന മിടുക്കരാരാണ്. ഇതെല്ലാമറിയണമെങ്കില്‍ വരൂ. കവന്‍ട്രിയിലേയ്ക്ക്. 2016 നവംബര്‍ അഞ്ച് ശനിയാഴ്ച്ച. ഈ മഹത്തായ കലാവിരുന്നില്‍ നിങ്ങളും പങ്കാളികളാവൂ.
Latest News:
യുക്മ ദേശീയ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഫെബ്രുവരി ഇരുപത്തിരണ്ട് ശനിയാഴ്ച ബർമിംഗ്ഹാമിൽ
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സം...Associationsആർ സി എന്നിൽ വീണ്ടുമൊരു മലയാളിത്തിളക്കം; ആർ സി എൻ ഈസ്റ്റ് മിഡ്ലാന്‍ഡ്സ് ബോര്‍ഡ് സീറ്റിൽ മത്സരിച്ച ബ്...
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പിആർഒ & മീഡിയ കോർഡിനേറ്റർ) ലണ്ടൻ: ആർ സി എൻ പ്രസിഡന്റായി ബിജ...uukma specialആര്‍സിഎന്‍ ഈസ്റ്റ് മിഡ്ലാൻഡ്സ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി ബ്ലെസ്സി ജോൺ; പിന്തുണയുമായി യുക്മ ദേ...
അനീഷ് ജോൺ യുകെയിലെ ആര്‍സിഎന്‍ (റോയല്‍ കോളജ് ഓഫ് നഴ്സിങ്) യൂണിയന്റെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍...uukma specialയുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു..... ...
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) 2025 ലെ യുക്മ കലണ്ടറിൻറെ പ്രകാശന കർമ്...Associationsയുക്മ - ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ ...
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ - ലൈഫ് ലൈൻ പ്രൊട്ടക്ടിൻ്റെ സഹകര...Associationsപുതുചരിത്രമെഴുതി യുക്മ നാഷണൽ കലാമേള; യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ ചെയർമാനായുള്ള ഓർഗനൈസിംഗ് ...
സ്വന്തം ലേഖകൻ ഗ്ലോസ്റ്റെർഷെയർ: പതിനഞ്ചാമത് യുക്മ ദേശീയ കലാമേളയ്ക്ക് തിരശീല വീണപ്പോൾ സംഘാടക മികവി...uukmaയുക്മ ദേശീയ കലാമേള 2024, മിഡ്ലാൻസ് റീജിയൺ ചാമ്പ്യൻ, യോർക്ഷയർ & ഹംബർ റീജിയൺ റണ്ണറപ്പ്. ടോണി അലോഷ...
പതിനഞ്ചാമത് യുക്മ ദേശീയ കലാമേളയ്ക്ക് തിരശീലവീണപ്പോൾ 211 പോയന്റ് നേടി മിഡ്ലാൻഡ്സ് റീജിയൺ കിരീടം നിലന...uukmaകലാമേള വമ്പൻ വിജയത്തിലേക്ക്; എണ്ണയിട്ട യന്ത്രം പോലെ സംഘാടക സമിതി; സമ്മാനദാന ചടങ്ങിന് തുടക്കമാകുന്നു
ഗ്ലോസ്റ്റെർഷെയർ: യുക്മ ദേശീയ കലാമേള വമ്പൻ വിജയത്തിലേക്ക്. നിശ്ചിത സമയത്തിനുള്ളിൽ കലാമേള മത്സരങ്ങൾ ന...uukma
Post Your Comments Here ( Click here for malayalam )
Latest Updates
- പലസ്തീനികളെ ഒഴിപ്പിച്ച് ഗാസ ഏറ്റെടുക്കും, ഹമാസിനെ ഉന്മൂലനം ചെയ്യും’; നെതന്യാഹുവിനോട് ഡൊണാൾഡ് ട്രംപ് വാഷിങ്ടൺ: പലസ്തീനികളെ ഒഴിപ്പിച്ച് ഗാസ ഏറ്റെടുക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗാസ പുനർനിർമിച്ച് എല്ലാവരേയും ഉൾക്കൊള്ളുന്ന പ്രദേശമാക്കും. പലസ്തീനികളെ ഗാസയ്ക്ക് പുറത്തേക്ക് മാറ്റിപ്പാർപ്പിക്കുമെന്നും ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് പറഞ്ഞു. വൈറ്റ് ഹൗസിൽ വെച്ച് ഇസ്രയേൽ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് റിപ്പോർട്ട്. ട്രംപ് പ്രസിഡന്റായ ശേഷം വൈറ്റ് ഹൗസിലെത്തുന്ന ആദ്യ നേതാവാണ് നെതന്യാഹു. ഹമാസിനെ ഉൻമൂലനം ചെയ്യുമെന്ന് കൂടിക്കാഴ്ചയിൽ ട്രംപ് പറഞ്ഞതായാണ് റിപ്പോർട്ട്. ബന്ദികളുടെ മോചനത്തിൽ ഇടപെട്ടതിൽ ട്രംപിന് നന്ദിയെന്ന്
- ‘വധിക്കാന്‍ ശ്രമിച്ചാല്‍ ഇറാനില്‍ ഒന്നും ബാക്കിയുണ്ടാകില്ല’; തുടച്ചുനീക്കുമെന്ന് ട്രംപ് വാഷിങ്ടണ്‍: ഇറാന് ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന് തന്നെ വധിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ഇറാനെ തുടച്ച് നീക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. നടപടികള്‍ സ്വീകരിക്കാന്‍ തന്റെ ഉപദേശകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. ടെഹ്റാനില്‍ പരമാവധി സമ്മര്‍ദം ചെലുത്താനുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പ് വെക്കുന്നതിനിടെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാന് അത്തരമൊരു പ്രവര്‍ത്തിക്ക് തുനിഞ്ഞാല്‍ ഇറാനില്‍ ഒന്നും ബാക്കിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ട്രംപിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരായ ഇറാനിയന്‍ ഭീഷണി വര്‍ഷങ്ങളായി ഫെഡറല്‍ അധികാരികള്‍ നിരീക്ഷിച്ചു വരികയാണ്. നേരത്തെ തിരഞ്ഞെടുപ്പ്
- താപനില 3 ഡിഗ്രി വരെ ഉയരാം; കേരളത്തിൽ 2 ദിവസം ഉയർന്ന താപനില മുന്നറിയിപ്പ് കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ
- ഫന്റാസ്റ്റിക്ക് ഫോർ : ഫസ്റ്റ് സ്റ്റെപ്പ്സിന്റെ ടീസർ പുറത്തു വിട്ടു മാർവൽ ആരാധകരുടെ കുട്ടിക്കാലം മനോഹരമാക്കിയ കോമിക്ക്സ് ഹീറോകളായ ഫന്റാസ്റ്റിക് ഫോർ : ഫസ്റ്റ് സ്റ്റെപ്പ്സിന്റെ ടീസർ പുറത്തു വിട്ടു. ഇതുവരെ 4 ചിത്രങ്ങൾ ഈ കോമിക്ക്സിനെ ആസ്പദമാക്കി പുറത്തിറങ്ങിയിട്ടുണ്ട്. 2005, 2007 വർഷങ്ങളിൽ ഇറങ്ങിയ ഫന്റാസ്റ്റിക്ക് ഫോർ ചിത്രങ്ങൾ വിജയമായിരുന്നുവെങ്കിലും, പിന്നീട് പുതിയ അഭിനേതാക്കളെ വെച്ച് 2015ൽ പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ കൂപ്പുകുത്തിയിരുന്നു. ഇപ്പോൾ വീണ്ടും പുതിയ താരങ്ങളുമായി മാർവലിന്റെ സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ ഭാഗമായെത്തുന്ന ഫന്റാസ്റ്റിക്ക് ഫോർ ഫസ്റ്റ് സ്റ്റെപ്പ്സ് ആരാധകർ ഈ വർഷം ഏറെ
- ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാ രാജ്യങ്ങളിലും അപകടകരമാണ്, സൂക്കർബർഗൊക്കെ ഫ്യൂഡലിസ്റ്റാണ്’; എ എൻ ഷംസീർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാ രാജ്യങ്ങളിലും അപകടകരമാണെന്ന് സ്പീക്കർ എ എൻ ഷംസീർ. എ ഐ എല്ലാ മേഖലകളിലും ഇടപെടുന്നു. എല്ലാത്തിൻ്റെയും നല്ല വശങ്ങൾ സ്വീകരിക്കാം. നല്ല വശങ്ങൾ വരുമ്പോൾ ചീത്ത വശങ്ങളും വരുമെന്ന് ഓർക്കണമെന്നും സ്പീക്കർ വ്യക്തമാക്കി. കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കൺവെൻഷനിലാണ് എഐക്കെതിരായ സ്പീക്കറുടെ പരാമർശം. മനുഷ്യ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളെയും എ ഐ സ്വാധീനിക്കുന്നു.ഇപ്പോൾ നടക്കുന്നത് ടെക്നോ ഫ്യൂഡലിസം, സൂക്കർബർഗൊക്കെയാണ് ഫ്യൂഡലിസ്റ്റ്. രണ്ടാമത്തെ ജന്മി ഇലോൺ മസ്ക്, സോഷ്യൽ മീഡിയ സ്പേസ് നമ്മളെ
click on malayalam character to switch languages