- സ്വിൻഡനിൽ മലയാളി യുവാവ് മരണമടഞ്ഞു; വിടവാങ്ങിയത് ഇരിങ്ങാലക്കുട സ്വാദേശിയായ അരുൺ വിൻസെന്റ്
- ലോസ് ആഞ്ചലസിന് സമീപം വീണ്ടും കാട്ടുതീ; 8000 ഏക്കറോളം പ്രദേശത്തെ ബാധിച്ചതായി റിപ്പോർട്ട്
- ചൈന 'ചൂഷകര്‍'; ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം തീരുവ ചുമത്താന്‍ ആലോചനയുമായി ട്രംപ്
- പാലക്കാട് തിരഞ്ഞെടുത്തത് അരി ലഭ്യത കൂടി കണക്കിലെടുത്ത്; ജലക്ഷാമം ഉണ്ടാകില്ലെന്ന് ഒയാസിസ്
- ഹൂതികൾ ഇനി ഭീകരസംഘടന'; പ്രഖ്യാപനവുമായി ട്രംപ്
- ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളിൽ സുപ്രീംകോടതി സ്റ്റേ തുടരും
- യുക്മ ദേശീയ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഫെബ്രുവരി ഇരുപത്തിരണ്ട് ശനിയാഴ്ച ബർമിംഗ്ഹാമിൽ
2014 ലെസ്റ്റര്‍ കലാമേള; യുക്മയുടെ പ്രശസ്തി ആഗോള ശ്രദ്ധ നേടിയ അപൂര്‍വ നിമിഷങ്ങള്‍
- Nov 03, 2016
ബാല സജീവ്കുമാര്‍
യുക്മ ന്യൂസ് ടീം
ദേശീയ കലാമേളയുടെ ലോഗോ പ്രകാശനത്തിനും വേദിയുടെ നാമകരണത്തിനും കേരളത്തിന്റെ സാംസ്ക്കാരിക വകുപ്പ് മന്ത്രി, ലെസ്റ്ററിലെ ദേശീയ കലാമേള ഉദ്ഘാടനത്തിനു മാത്രമായി നാട്ടില്‍ നിന്നുമെത്തിയ എം.പി, വൈകിട്ട് നടന്ന സാംസ്ക്കാരിക സമ്മേളനത്തില്‍ പങ്കെടുക്കാനായി രണ്ട് നിയമസഭാ സാമജികര്‍ എന്നിങ്ങനെ യുക്മ ദേശീയ കലാമേളകളുടെ ചരിത്രത്തിലെ തങ്കലിപികളില്‍ ആലേഖനം ചെയ്യപ്പെടാനുള്ള ഒരു അധ്യായം സമ്മാനിച്ചാണ് 2014 ലെസ്റ്റര്‍ കലാമേള അത്യുജ്ജ്വല വിജയമായി മാറിയത്. സംസ്ഥാനത്തെ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ ദേശീയ കലാമേള വേദിയിലെത്തിയത് യുക്മ എന്ന ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയെ ആഗോള പ്രവാസി മലയാളി സമൂഹത്തില്‍ ശ്രദ്ധേയമാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുകയുകം ചെയ്തു. മത്സരാര്‍ത്ഥികള്‍ക്കൊപ്പം കാണികളായെത്തിയ ജനപങ്കാളിത്തത്തിലും അതുവരെ നടന്ന നാലു കലാമേളകളെയും കവച്ചുവയ്ക്കുന്നതായിരുന്നു ലെസ്റ്റര്‍ കലാമേള ഏകദേശം അയ്യായിരത്തിനടുത്ത് ആളുകളാണ് വിവിധ സമയങ്ങളിലായി കലാമേള നടക്കുന്ന വിവിധ വേദികളിലായി എത്തിച്ചേര്‍ന്നത്. എല്ലാ രീതിയിലും മികവ് പുലര്‍ത്തിയ ലെസ്റ്റര്‍ കലാമേള യുക്മ കലാമേളകള്‍ നിലനില്ക്കുന്നടത്തോളും കാലം നേതൃത്വവും നല്കിയവരുടേയും മത്സരിക്കാനെത്തിയവരുടേയും പിന്തുണ നല്കിയ യുക്മ സ്നേഹികളുടെയും കാണികളായെത്തിയ യു.കെയിലെ കലാപ്രേമികളുടേയും മനസ്സില്‍ നിറഞ്ഞു നില്ക്കുമെന്നതില് സംശയമില്ല.
നവംബര്‍ 8ന് ലെസ്റ്ററിലെ മെറിഡീന് െ്രെഡവില്‍ ഉള്ള ജഡ്ജ് മെഡോ കമ്മ്യൂണിറ്റി കോളേജില്‍ വച്ചു നടന്ന യുക്മയുടെ അഞ്ചാമത് നാഷണല്‍ കലാമേള ജന്മനാടിന് യുക്മ അര്‍പ്പിച്ച ആദരവ് കൂടിയാണ്. ഇന്നു ലോകത്തിലെ മലയാളി പ്രവാസി സംഘടനകളുടെ കൂട്ടായ്മയില്‍ അംഗസംഖ്യകൊണ്ടും പ്രവര്‍ത്തന മികവ് കൊണ്ടും ഒന്നാം സ്ഥാനത്ത് നില്ക്കുന്ന യുക്മ എന്ന ജനകീയ സംഘടനക്ക് എളിയ തുടക്കം കുറിച്ചുകൊണ്ടുള്ള ആദ്യ യോഗം ചേര്‍ന്നത് 2009 ജൂലൈ 4ന് ലെസ്റ്ററിലാണ്. കേവലം 5 വര്‍ഷങ്ങള്‍ കൊണ്ട് നൂറ് അസോസിയേഷനുകളുടെ അംഗത്വം ഉറപ്പിച്ച് ശക്തമായ സംഘടനാ ശേഷിയോടെ അഞ്ചാമത് ദേശീയ കലാമേള നടത്തുവാനെത്തിയപ്പോള് ആതിഥേയത്വം വഹിക്കുന്നതിനുള്ള ഭാഗ്യം ലഭിച്ചത് ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയ്ക്കാണ്.
2014 ലെസ്റ്റര്‍ നാഷണല്‍ കലാമേളക്ക് മുന്നോടിയായുള്ള റീജിയണല്‍ കലാമേളകള്‍ക്ക് തുടക്കം കുറിച്ചത് ഡോര്‍സെറ്റ് പൂളിലെ സെന്റ് എഡ്വാര്‍ഡ് സ്കൂളിലാണ്. അംഗ അസോസിയേഷനുകളുടെ ആധിക്യം നിമിത്തം പരിപാടികള്‍ സംഘടിപ്പിക്കാനും നടപ്പില്‍ വരുത്താനും കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ യുക്മ സൗത്ത് റീജിയനെ വിഭജിച്ച് സൗത്ത് ഈസ്റ്റും സൗത്ത് വെസ്റ്റും റീജിയനുകളായി തിരിച്ചതിനു ശേഷം നടക്കുന്ന ആദ്യ കലാമേള എന്നത് ശ്രദ്ധേയമായി. സൗത്ത് വെസ്റ്റ് റീജിയന്റെ ഔദ്യോഗികമായ ഉദ്ഘാടനവും നിര്‍വഹിക്കപ്പെട്ടത് ഈ റീജിയണല്‍ കലാമേളയോട് അനുബന്ധിച്ചാണ്. ഇതിനായി ആതിഥ്യം വഹിച്ചതാവട്ടെ യുക്മയുടെ തുടക്കം മുതല്‍ സജീവ അംഗമായ ഡോര്‍സെറ്റ് മലയാളി അസോസിയേഷനും. സഹോദര റീജിയനായ സൗത്ത് ഈസ്റ്റിന്റെ ഒക്ടോബര്‍ 26ന് മാസ് ടോള്‍വര്‍ത്തിന്റെ ആതിഥ്യത്തില്‍ ടോള്‍വര്‍ത്ത് ഗേള്‍സ് സ്കൂള്‍ അക്കാദമിയില്‍ വച്ച് നടത്തപ്പെട്ടു. 18 അംഗ അസ്സോസിയേഷനുകള്‍ പങ്കെടുത്ത മിഡ്ലാന്‍ഡ്സ് റീജിയന്റെ കലാമേള ഒരു നാഷണല്‍ കലാമേളക്കും റീജിയണല്‍ കലാമേളയ്ക്കും വേദി ഒരുക്കിയ പരിചയ സമ്പന്നരായ സ്റ്റഫോര്‍ഡ് ഷെയര്‍ മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തില്‍ ഒക്ടോബര്‍ 18ന് സ്ടോക്ക് ഓണ്‍ ട്രെന്റില്‍ വച്ചു നടത്തപ്പെട്ടു. യുക്മ ഈസ്റ്റ് ആംഗ്ളിയ റീജിയന്റെ കലാമേള പരിചയ സമ്പന്നരായ സൗത്തെന്റ് മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തില്‍ നടത്തപ്പെട്ടു. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ കലാമേള കേരളപ്പിറവി ദിനത്തില്‍ നവംബര്‍ 1ന് വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തിലാണ് നടത്തപ്പെട്ടത്. യുക്മ വെയില്‍സ് റീജിയന്റെ കലാമേള ചിത്രഗീതം പ്രോഗ്രാം പോലുള്ള നാഷണല്‍ പരിപാടികള്‍ക്ക് വേദി ഒരുക്കിയിട്ടുള്ള ന്യൂപോര്‍ട്ട് മലയാളി അസോസിയേഷന്റെ ആതിഥ്യത്തില്‍ ഒക്ടോബര്‍ 18ന് നടന്നു. യോര്‍ക്ക്ഷയര്‍ ആന്റ് ഹംബര്‍ റീജിയന്റെ കലാമേള ഒക്ടോബര്‍ 25നു ബ്രാഡ്ഫോര്‍ഡില്‍ വച്ച് നടന്നു.
യുക്മയുടെ അഞ്ചാമത് നാഷണല്‍ കലാമേളയുടെ ലോഗോ ഒക്ടോബര്‍ 18നു സ്ടോക്ക് ഓണ്‍ ട്രെന്റില്‍ വച്ചു നടന്ന യുക്മ മിഡ്ലാന്റ്സ് റീജിയണല്‍ കലാമേളയില്‍ വച്ച് കേരള സാംസ്കാരികപ്രവാസികാര്യ വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട കെ സി ജോസഫ് പ്രകാശനം ചെയ്തത് ഒരു പ്രവാസി സംഘടന എന്ന നിലയില്‍ യുക്മയ്ക്ക് ലഭിച്ച അംഗീകാരങ്ങളിലൊന്നാണ്. കൂടാതെ ലെസ്റ്ററിലെ യുക്മ നാഷണല്‍ കലാമേള വേദിയെ ‘സ്വാതിതിരുനാള്‍ നഗര്‍’ എന്ന് അദ്ദേഹം നാമകരണം ചെയ്യുകയും ചെയ്തു. ലെസ്റ്ററില്‍ നിന്നുള്ള അനീഷ് ജോണ്‍ ഡിസൈന്‍ ചെയ്ത ലോഗോയാണ് മന്ത്രി പ്രകാശനം ചെയ്തത്. വളരെയെളുപ്പം ആരുടെയും ശ്രദ്ധപിടിച്ചുപറ്റുവാന് കഴിയുന്നവിധം ലളിതവും അതേസമയവും ആകര്‍ഷകവുമായ ഒരു ലോഗോയ്ക്കാണ് അനീഷ് രൂപംകൊടുത്തത്. ലോകത്തെ പ്രവാസി മലയാളികളുടെ ഐക്യവും ഒത്തൊരുമയും ഉന്നമനവുമാണ് നോര്‍ക്ക ലക്ഷ്യമിടുന്നതെന്നും, യു.കെയിലെ മലയാളി സമൂഹത്തെ ഒരു കുടക്കീഴില് ഒത്തിണക്കിയ യുക്മ ഏറെ പ്രശംസ അര്‍ഹിക്കുന്നു എന്നും അദ്ദേഹം തന്റെ പ്രസംഗത്തിലെടുത്തു പറഞ്ഞു. മലയാളത്തിന്റെ തനതായ സംസ്കാരത്തിന്റെയും കലകളുടെയും മേളയായ യുക്മ കലാമേള വേദി കേരളത്തിലെ സ്കൂള്‍ യുവജനോത്സവത്തോട് കിട പിടിക്കുന്നതാണ് എന്ന് എടുത്തു പറഞ്ഞ കെ സി ജോസഫ് യുക്മ നാഷണല്‍ കലാമേളക്ക് മുന്നോടിയായി നടക്കുന്ന ഒരു റീജിയണല്‍ കലാമേളയാണ് സ്ടോക്ക് ഓണ്‍ ട്രെന്റിലെ എന്നറിഞ്ഞപ്പോള്‍ അത്ഭുതം കൂറി. കേരള മന്ത്രി സഭയില്‍ സാംസ്കാരിക വകുപ്പും, നോര്‍ക്കയുടെ ഉത്തരവാദിത്തവും ഉള്ള മന്ത്രി പല വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും മലയാളി സംഘടനകളുടെ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട് എങ്കിലും ഇത്രയേറെ ആസൂത്രിതമായി നടത്തുന്ന മറ്റൊരു പ്രോഗ്രാമോ സംഘടനയോ തന്റെ അറിവിലില്ല എന്ന് പറഞ്ഞ് യുക്മയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുവാനും മറന്നില്ല. അദ്ദേഹത്തോടൊപ്പം നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ്ജ് ഐ എ എസ്, നോര്‍ക്ക അഡീഷനല്‍ സെക്രട്ടറി ആര് എസ് കണ്ണന് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
മാതൃകാപരമായ പ്രവാസ സംഘടന എന്നുള്ള നിലയില്‍ ആഗോള മലയാളികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നതിനൊപ്പം കേരളത്തിലെ ഭരണകര്‍ത്താക്കള്‍ക്കിടയിലും പരിഗണിയ്ക്കപ്പെടുന്നു എന്നത് ഉറപ്പാക്കി യുക്മ നാഷണല്‍ കലാമേള ഉദ്ഘാടകനായെത്തിയത് ആന്റോ ആന്റണി എം.പിയാണ്. പ്രവാസി മലയാളികള്‍ക്കും നഴ്സുമാര്‍ക്കും വേണ്ടി ഇന്ത്യന്‍ പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ നിലപാടുകളിലൂടെ ശ്രദ്ധേയനായ പാര്‍ലമെന്റംഗം എന്ന നിലയില്‍ ആന്റോ ആന്റണി എംപിയുടെ വരവ് യുക്മയുടെ വളര്‍ച്ചയുടെ പടവുകളില്‍ അഭിമാനകരമായ ഒന്നായി മാറി. കേരളത്തില്‍ നിന്നും യു.കെലേയ്ക്കുള്ള കുടിയേറ്റത്തില്‍ ഏറ്റവുമധികം പ്രവാസി മലയാളികള്‍ ഉള്‍പ്പെടുന്നത് കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നാണ്. ഈ രണ്ട് ജില്ലകളിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പത്തനംതിട്ട മണ്ഡലത്തെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്ന എംപി, യു.കെയിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ ആഘോഷത്തില്‍ പങ്കുചേരാനായി എത്തിയത് യു.കെ മലയാളികളുടെ ആവേശത്തെ ഇരട്ടിക്കി. ലെസ്റ്ററിലെ സ്വാതി തിരുനാള്‍ നഗറിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങളെ സാക്ഷി നിര്‍ത്തി ആന്റോ ആന്റണി എം.പി ചടങ്ങ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. എംപിയെ ആദരിക്കുന്നതിനായി യുക്മ ഏര്‍പ്പെടുത്തിയ ”രാഷ്ട്രീയരത്ന” പുരസ്ക്കാരം യുക്മ പ്രസിഡന്റ് വിജി കെ,പിയും നഴ്സിങ് രംഗത്തിന് നല്കിയ സമഗ്രസംഭാവനകളെ പരിഗണിച്ച് നഴ്സസ് ഫോറത്തിന്റെ പ്രഥമ ”ലേഡി നൈറ്റിംഗ്ഗേള്‍” പുരസ്ക്കാരം യു.എന്‍.എഫ് പ്രസിഡന്റ് രേഖാ കുര്യനും കൈമാറി. ലെസ്റ്റര്‍ മേയര്‍ ജോണ്‍ തോമസ് വിശിഷ്ടാതിഥിയാതും ചടങ്ങുകളുടെ മാറ്റ് കൂട്ടി. പ്രമുഖ സിനിമ നിര്‍മാതാവ് ജോയി തോമസ്, കലാമേള ജനറല്‍ കണ്‍വീനര്‍ അഡ്വ. ഫ്രാന്‍സിസ് മാത്യു, ലെസ്റ്റര്‍ കേരള കമ്യൂണിറ്റി പ്രസിഡന്റ് ബെന്നി പോള്‍ എന്നിവരോടൊപ്പം യുക്മ ദേശീയ ഭാരവാഹികളായ ബിന്‍സു ജോണ്‍, ഷാജി തോമസ്, ബീന സെന്‍സ്, ടിറ്റോ തോമസ്, ആന്‍സി ജോയി, ട്രഷറര്‍ അബ്രഹാം ജോര്‍ജ്, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍, റീജണല്‍ പ്രസിഡന്റുമാര്‍ എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.
യുക്മ മിഡ്ലാന്‍ഡ്സ് റീജിയനും ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയും ആതിഥേയത്വം വഹിച്ച യുക്മ നാഷണല്‍ കലാമേളയില്‍ മുന്‍ കലാമേളകളിലെ കലാതിലകങ്ങളായ രേഷ്മ മരിയ എബ്രഹാമും ലിയ ടോമും അവതാരകരായി. യുക്മ സാംസ്ക്കാരിക വേദി കണ്‍വീനര്‍ ജോയി ആഗസ്തി രചിച്ച് ഡോക്ടര്‍ രജനി പാലക്കല്‍ കൊറിയോഗ്രാഫി നിര്‍വഹിച്ച് ലെസ്റ്ററിലെ കലാകാരന്മാര് അവതരിപ്പിച്ച അവതരണഗാനം ദൃശ്യ വിസ്മയമുണര്‍ത്തി. ഉദ്ഘാടന സമ്മേളനത്തിന് ശേഷം നിശ്ചയിക്കപ്പെട്ട പ്രകാരം ഇടതടവില്ലാതെ നാല് വേദികളിലായി മത്സരങ്ങള്‍ നടന്നു. സദസ്സിന്റെ നിലക്കാത്ത കരഘോഷവും, ആര്‍പ്പുവിളികളും വേദികളെ പ്രകമ്പനം കൊള്ളിച്ചു. ഏതാണ്ട് അയ്യായിരത്തോളം ആളുകളാണ് അന്നേ ദിവസം കലാമേള വേദിയില്‍ എത്തിച്ചേര്‍ന്നത്. രാവിലെ പതിനൊന്നു മണിയോടെ ആരംഭിച്ച കലാമേളയുടെ സമാപനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനവും സമ്മാനദാനവും പുലര്‍ച്ചെ രണ്ടുമണിവരെ നീണ്ടു. അഞ്ച് വിഭാഗങ്ങളിലായി 41 ഇനങ്ങളിലായി 600ല്‍പരം കലാകാരന്മാരും കലാകാരികളും അത്യന്തം വാശിയേറിയ മത്സരങ്ങളില്‍ മാറ്റുരച്ചു. യുക്മ നേതൃത്വത്തിന്റെയും ആതിഥേയരായ ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയുടെയും നേതൃപാടവവും ഒത്തൊരുമയും അച്ചടക്കവും കൊണ്ട് ശ്രദ്ധ നേടിയ കലാമേള ഒരു പറ്റം നവ പ്രതിഭകളെ യു.കെയിലെ മലയാളി സമൂഹത്തിന് സമ്മാനിച്ചു.യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിഭകള്‍ പരസ്പരം മാറ്റുരച്ചപ്പോള്‍ ആസ്വാദകര്‍ക്ക് ഓര്‍മയില്‍ കാത്തുസൂക്ഷിക്കാന്‍ ഒരുപിടി മനോഹര നിമിഷങ്ങളാണ് ശനിയാഴ്ച ലെസ്റ്ററില്‍ പിറന്നത്. സമാപന സമ്മേളനത്തില്‍ പങ്കെടുത്ത ആന്റോ ആന്റണി എം.പിയും, പി.സി വിഷ്ണുനാഥ് എം.എല്‍.യും, എ.എം ആരിഫ് എം.എല്‍.എയും യുക്മയുടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളെയും ജനപിന്തുണയെയും വാനോളം ശ്ലാഘിച്ചു.
മുന്‍ വര്‍ഷങ്ങളിലെ കലാമേളകളെ അപേക്ഷിച്ച് ഏറ്റവും വാശിയേറിയ മത്സരമാണ് കിരീടപോരാട്ടത്തിനായി വിവിധ റീജിയണുകള്‍ തമ്മില്‍ നടന്നത്. സ്റ്റോക്കിലും ലിവര്‍പൂളിലും രണ്ടാം സ്ഥാനക്കാരായിരുന്നതിന്റെ പകരം വീട്ടി ലെസ്റ്റര്‍ കലാമേളയില്‍ 154 പോയിന്റ് നേടി ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍ ചാമ്പ്യന്മാര്ക്കുള്ള ‘ഡെയ്ലി മലയാളം എവര്‍റോളിങ് ട്രോഫി”യില്‍ മുത്തമിട്ടു. ഹാട്രിക്ക് വിജയം ലക്ഷ്യമിട്ട് എത്തിയ മിഡ്ലാന്റ്സ് 117 പോയിന്റോടെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. സൗത്ത് വെസ്റ്റ് 92, സൗത്ത് ഈസ്റ്റ് 69, യോര്‍ക്ക്ഷെയര്‍ 30, നോര്‍ത്ത് വെസ്റ്റ് 21, വെയില്‍സ് 12 എന്നിങ്ങനെ മറ്റ് റീജണുകള്‍ പോയിന്റ് നേടി.
സാലിസ്ബറി മലയാളി അസോസിയേഷനില്‍ നിന്നൂള്ള മിന്ന ജോസ് കലാതിലകപ്പട്ടം നേടി. മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചുള്ള വ്യക്തിഗത പെര്‍ഫോമന്‍സുകള്‍ ഇല്ലാതിരുന്നതിനാല്‍ ഈ കലാമേളയില്‍ കലാപ്രതിഭയെ നിര്‍ണയിക്കാന്‍ സാധിച്ചില്ല.
ഏറ്റവുമധികം പോയിന്റ് നേടുന്ന അസോസിയേഷനുള്ള ട്രോഫി ഈസ്റ്റ് ആംഗ്ലിയയില്‍ നിന്നുള്ള ഇപ്സ്വിച്ച് മലയാളി അസോസിയേഷന് (64 പോയിന്റ്) സ്വന്തമാക്കി. സാലിസ്ബറി മലയാളി അസോസിയേഷന് രണ്ടാം സ്ഥാനം (48 പോയിന്റ്) നേടി. ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി (40 പോയന്റ്), ബാസില്‍ഡന്‍ മലയാളി അസോസിയേഷന് (39 പോയിന്റ്) എന്നിവരും മികച്ച പ്രകടനം കാഴ്ച്ച വച്ചു.
സമ്മാനദാന ചടങ്ങില്‍ വിവിധ അസോസിയേഷന്/റീജിയന് /നാഷണല്‍ ഭാരവാഹികള്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കലാതിലകം മിന്ന ജോസിന് വിജി കെ.പിയും ഏറ്റവുമധികം പോയിന്റ് നേടുന്ന അസോസിയേഷനുള്ള ട്രോഫി ഇപ്സ്വിച്ച് മലയാളി അസോസിയേഷന് അഡ്വ. ഫ്രാന്‍സിസ് മാത്യുവും കലാമേളയുടെ ചാമ്പ്യന്മാരായ ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍ ”ഡെയ്ലി മലയാളം എവര്‍റോളിങ് ട്രോഫി” അഡ്വ. എബി സെബാസ്റ്റ്യനും കൈമാറി.
Latest News:
യുക്മ ദേശീയ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഫെബ്രുവരി ഇരുപത്തിരണ്ട് ശനിയാഴ്ച ബർമിംഗ്ഹാമിൽ
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സം...Associationsആർ സി എന്നിൽ വീണ്ടുമൊരു മലയാളിത്തിളക്കം; ആർ സി എൻ ഈസ്റ്റ് മിഡ്ലാന്‍ഡ്സ് ബോര്‍ഡ് സീറ്റിൽ മത്സരിച്ച ബ്...
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പിആർഒ & മീഡിയ കോർഡിനേറ്റർ) ലണ്ടൻ: ആർ സി എൻ പ്രസിഡന്റായി ബിജ...uukma specialആര്‍സിഎന്‍ ഈസ്റ്റ് മിഡ്ലാൻഡ്സ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി ബ്ലെസ്സി ജോൺ; പിന്തുണയുമായി യുക്മ ദേ...
അനീഷ് ജോൺ യുകെയിലെ ആര്‍സിഎന്‍ (റോയല്‍ കോളജ് ഓഫ് നഴ്സിങ്) യൂണിയന്റെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍...uukma specialയുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു..... ...
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) 2025 ലെ യുക്മ കലണ്ടറിൻറെ പ്രകാശന കർമ്...Associationsയുക്മ - ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ ...
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ - ലൈഫ് ലൈൻ പ്രൊട്ടക്ടിൻ്റെ സഹകര...Associationsപുതുചരിത്രമെഴുതി യുക്മ നാഷണൽ കലാമേള; യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ ചെയർമാനായുള്ള ഓർഗനൈസിംഗ് ...
സ്വന്തം ലേഖകൻ ഗ്ലോസ്റ്റെർഷെയർ: പതിനഞ്ചാമത് യുക്മ ദേശീയ കലാമേളയ്ക്ക് തിരശീല വീണപ്പോൾ സംഘാടക മികവി...uukmaയുക്മ ദേശീയ കലാമേള 2024, മിഡ്ലാൻസ് റീജിയൺ ചാമ്പ്യൻ, യോർക്ഷയർ & ഹംബർ റീജിയൺ റണ്ണറപ്പ്. ടോണി അലോഷ...
പതിനഞ്ചാമത് യുക്മ ദേശീയ കലാമേളയ്ക്ക് തിരശീലവീണപ്പോൾ 211 പോയന്റ് നേടി മിഡ്ലാൻഡ്സ് റീജിയൺ കിരീടം നിലന...uukmaകലാമേള വമ്പൻ വിജയത്തിലേക്ക്; എണ്ണയിട്ട യന്ത്രം പോലെ സംഘാടക സമിതി; സമ്മാനദാന ചടങ്ങിന് തുടക്കമാകുന്നു
ഗ്ലോസ്റ്റെർഷെയർ: യുക്മ ദേശീയ കലാമേള വമ്പൻ വിജയത്തിലേക്ക്. നിശ്ചിത സമയത്തിനുള്ളിൽ കലാമേള മത്സരങ്ങൾ ന...uukma
Post Your Comments Here ( Click here for malayalam )
Latest Updates
- ലോസ് ആഞ്ചലസിന് സമീപം വീണ്ടും കാട്ടുതീ; 8000 ഏക്കറോളം പ്രദേശത്തെ ബാധിച്ചതായി റിപ്പോർട്ട് കാലിഫോർണിയ: ലോസ് ആഞ്ചലസിൽ ആശങ്കയായി വീണ്ടും കാട്ടുതീ. കാസ്റ്റായിക് തടാകത്തിന് സമീപമാണ് പുതിയ കാട്ടുതീ അതിവേഗം പടർന്ന് പിടിക്കുന്നത്. രണ്ട് മണിക്കൂറിനുള്ളിൽ 8000ത്തിലേറെ ഏക്കറിലേക്ക് കാട്ടുതീ പടർന്നു പിടിച്ചുവെന്നാണ് റിപ്പോർട്ട്. ലോസ് ആഞ്ചലസിന് എൺപത് കിലോമീറ്റർ വടക്കാണ് പുതിയതായി കാട്ടുതീ പടരുന്നത്. ഏതാണ്ട് 8000ത്തോളം ഏക്കർ പ്രദേശം കത്തിനശിച്ചതായാണ് റിപ്പോർട്ട്. കാട്ടുതീ പടർന്നതോടെ ഏതാണ്ട് 31000ത്തോളം ആളുകൾക്കാണ് ഇവിടെ ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദക്ഷിണ കാലിഫോർണിയയിൽ അതിശക്തമായ വരണ്ട കാറ്റിന് പിന്നാലെ അതിതീവ്ര തീപിടുത്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
- ചൈന ‘ചൂഷകര്‍’; ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം തീരുവ ചുമത്താന്‍ ആലോചനയുമായി ട്രംപ് വാഷിങ്ടണ്‍: ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ചുമത്താന്‍ ആലോചനയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫെബ്രുവരി ഒന്ന് മുതല്‍ ചൈനീസ് നിര്‍മിത ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം തീരുവ ചുമത്തുന്നത് ആലോചിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. മെക്സിക്കോയിലേക്കും കാനഡയിലേക്കും ചൈന ഫെന്റാനില്‍ അയക്കുന്നതിന്റെ പശ്ചാത്തലത്തില്‍ തന്റെ ഭരണകൂടവുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ചൈനയെ ചൂഷകരെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അതേസമയം വ്യാപാര യുദ്ധത്തില്‍ വിജയികളുണ്ടാകില്ലെന്ന് ചൈനയും പ്രതികരിച്ചു. നേരത്തെ തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് 60 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്നായിരുന്നു ട്രംപ് പറഞ്ഞത്
- പാലക്കാട് തിരഞ്ഞെടുത്തത് അരി ലഭ്യത കൂടി കണക്കിലെടുത്ത്; ജലക്ഷാമം ഉണ്ടാകില്ലെന്ന് ഒയാസിസ് പാലക്കാട്: ബ്രൂവറി ആരംഭിച്ചാല്‍ ജലക്ഷാമം, മലിനീകരണം എന്നിവ ഉണ്ടാകുമെന്ന ആശങ്ക ജനങ്ങള്‍ക്ക് വേണ്ടതില്ലെന്ന് ഒയാസിസ് കൊമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ്. അഞ്ച് ഏക്കറില്‍ നിര്‍മ്മിക്കുന്ന മഴവെള്ള സംഭരണിയിലെ വെള്ളം മദ്യ ഉത്പാദനത്തിന് മതിയാകും. കൂടുതല്‍ ആവശ്യമെങ്കില്‍ മാത്രമേ ജല അതോറിറ്റിയെ സമീപിക്കുകയുള്ളൂവെന്നും കമ്പനി പ്രതിനിധികള്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. മഴവെള്ള സംഭരണി ഉപയോഗിച്ച് വിജയകരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എലപ്പുള്ളിക്ക് സമീപം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എഥനോള്‍, മദ്യം എന്നിവ നിര്‍മ്മിച്ച ശേഷമുള്ള മാലിന്യം ഉപയോഗിച്ച് കാലിത്തീറ്റ, ഡ്രൈഡ് ഐസ് എന്നിവ നിര്‍മ്മിക്കും
- ഹൂതികൾ ഇനി ഭീകരസംഘടന’; പ്രഖ്യാപനവുമായി ട്രംപ് വാഷിംഗ്ടൺ: യെമനിലെ ഹൂതി വിമതസൈന്യത്തെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പശ്ചിമേഷ്യയിലെ അമേരിക്കന്‍ ഉദ്യേഗസ്ഥര്‍ക്കും സമുദ്രവ്യാപാരത്തിനും ഭീഷണിയെന്നും യെമന്‍, സൗദി, യുഎഇ എന്നിവിടങ്ങളിലെ ആക്രമണങ്ങള്‍ക്ക് കാരണം ഹൂതികളെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഉത്തരവിറക്കിയിരിക്കുന്നത്. ചെങ്കടലില്‍ യുഎസ് എയര്‍ക്രാഫ്റ്റുകള്‍ക്കെതിരെ ഹൂതികള്‍ നിരന്തര ആക്രമണം നടത്തിയിരുന്നു. 2020ൽ ഇത്തരത്തിൽ ഹൂതി വിമതരെ ഭീകര സംഘടനയായി പ്രഖ്യാപിച്ച ട്രംപിന്റെ തീരുമാനം ബൈഡൻ വന്നതോടെ എടുത്തുകളഞ്ഞിരുന്നു. യെമനിലെ നിരവധി പ്രദേശങ്ങളുടെ നിയന്ത്രണം ഹൂതി വിമതരുടെ കൈവശമാണ്. ഇവരുമായി സ്ഥിരം ആശയവിനിമയം നടത്തേണ്ടിവരുമെന്നതിനാൽ
- ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളിൽ സുപ്രീംകോടതി സ്റ്റേ തുടരും ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയുടെ സ്റ്റേ തുടരും. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവിനുള്ള സ്റ്റേ നീക്കണമെന്ന മൃഗ സ്നേഹി സംഘടനകളുടെ ആവശ്യം സുപ്രീംകോടതി നിരസിച്ചു.കേസിൽ അടിയന്തര വാദം സാധ്യതമല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ശിവരാത്രി ഉത്സവങ്ങൾ വരാനിരിക്കെ ഉത്സവങ്ങൾ തടയാനുള്ള നീക്കമാണ് മൃഗസ്നേഹി സംഘടനയുടേതെന്ന്, തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ സുപ്രീംകോടതിയെ അറിയിച്ചു. എഴുന്നള്ളിപ്പിൽ മൂന്നു മീറ്റർ അകലത്തിൽ ആനകളെ നിർത്തണം എന്നുള്ള ഹൈക്കോടതിയുടെ മാർഗ്ഗനിർദ്ദേശം അപ്രായോഗികമാണെന്നു നീരീക്ഷിച്ചാണ് സുപ്രീംകോടതി നേരത്തെ സ്റ്റേ അനുവദിച്ചത്
click on malayalam character to switch languages