1 GBP = 106.76
breaking news

യുക്മ വെയില്‍സ് റീജിയണല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു….

യുക്മ വെയില്‍സ് റീജിയണല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു….

യുകെയില്‍ പ്രകൃതി രമണീയത കൊണ്ട് മുന്‍പന്തിയില്‍ നില്‍ക്കുന്ന വെയില്‍സിന്റെ സൗന്ദര്യം മനോഹരമായി ക്യാമറയില്‍ പകര്‍ത്തുന്നവര്‍ക്ക് വേണ്ടി യുക്മ വെയില്‍സ് റീജിയണല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിന്റെ ഫലങ്ങള്‍ പ്രഖ്യാപിച്ചു. വെയില്‍സ് റീജിയനുള്ളില്‍ താമസിക്കുന്നവര്‍ക്ക് മാത്രമായി പരിമിതിപ്പെടുത്തിയിട്ടു കൂടി നിരവധി എന്‍ട്രികള്‍ ആയിരുന്നു മത്സരത്തിന് വേണ്ടി ലഭ്യമായത്.

അയച്ച് കിട്ടിയ എന്‍ട്രികളില്‍ നിന്നും ഫോട്ടോഗ്രാഫി രംഗത്തെ വിദഗ്ദരായ വ്യക്തികള്‍ അടങ്ങിയ ജഡ്ജിംഗ് പാനല്‍ ആണ് വിജയികളെ തെരഞ്ഞെടുത്തത്. വെയില്‍സിന്റെ സൗന്ദര്യം തനിമ ചോരാതെ തന്റെ ക്യാമറക്കണ്ണില്‍ പകര്‍ത്തിയെടുത്ത ബേസില്‍ ജോസഫിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. വെയില്‍സിന്റെ സൗമ്യ സൗന്ദര്യത്തിന്റെ മായക്കാഴ്ചകള്‍ ആവാഹിച്ചെടുക്കുന്ന ചിത്രം ബേസില്‍ പകര്‍ത്തിയത് ബ്രെക്കന്‍ ബീക്കനില്‍ നിന്നായിരുന്നു. ആരുടേയും മനം മയക്കുന്ന ഒരു വെള്ളച്ചാട്ടത്തിന്റെ ചിത്രമാണ് ബേസിലിനെ ഒന്നാം സ്ഥാനത്തിന് അര്‍ഹനാക്കിയത്.
brecon-5
ഒന്നാം സമ്മാനാര്‍ഹമായ ചിത്രം (ബേസില്‍ ജോസഫ് )
സ്വാന്‍സി വാലിയിലെ തടാകത്തിന്റെ മനോഹര ചിത്രം പകര്‍ത്തിയാണ് ടോമി ജോര്‍ജ്ജ് രണ്ടാം സ്ഥാനത്ത് എത്തിയത്. മത്സര വിജയികള്‍ക്ക് റീജിയണല്‍ കമ്മറ്റി സംഘടിപ്പിക്കുന്ന ചടങ്ങില്‍ വച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് റീജിയണല്‍ പ്രസിഡണ്ട് ജോജി ജോസ്, സെക്രട്ടറി ജിജോ മാനുവല്‍ എന്നിവര്‍ അറിയിച്ചു. ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയവരെ ഹാര്‍ദ്ദവമായി അഭിനന്ദിക്കുന്നതായി യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി ബിജു പന്നിവേലില്‍ അറിയിച്ചു. നവംബര്‍ ഏഴിന് കവന്ട്രിയില്‍ നടക്കുന്ന നാഷണല്‍ കലാമേളയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും ബിജു പന്നിവേലില്‍ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more