അലക്‌സ് വര്‍ഗീസ്
മാഞ്ചസ്റ്റര്‍:യുകെയില്‍ സീറോ മലബാര്‍ വിശ്വാസികള്‍ക്കായി രൂപത ആരംഭിച്ച ശേഷം സഭാമക്കളെ നേരില്‍ കാണുന്നതിനായി യുകെയില്‍ എത്തുന്ന സീറോ മലബാര്‍ സഭയുടെ തലവന്‍ കര്‍ദിനാള്‍ മാര്‍. ജോര്‍ജ് ആലഞ്ചേരിക്ക് മാഞ്ചസ്റ്ററില്‍ സ്വീകരണം നല്‍കുന്നു. വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ആറാം തിയതി ഞായറാഴ്ച്ച ഉച്ചക്ക് 2 മുതലാണ് സ്വീകരണ പരിപാടികള്‍. ഷ്രൂസ്ബറി,സാല്‍ഫോര്‍ഡ്, ലിവര്‍പൂള്‍ രൂപതകളില്‍ നിന്നുള്ള
വിശ്വാസികളാണ് അന്നേ ദിവസം മാഞ്ചസ്റ്ററില്‍ ഒത്തുചേരുന്നത്.ഉച്ചക്ക് 2ന്
എത്തിച്ചേരുന്ന അഭിവന്ദ്യ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിനെയും, ഗ്രേറ്റ് ബ്രിട്ടന്‍
രൂപതയുടെ തലവന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിനെയും, വൈദീക
ശ്രേഷ്ടരെയും മുത്തുക്കുടകളുടെ അകമ്പടിയോടെ സ്വീകരിച്ചു് സെന്റ് ആന്റണീസ് ദേവാലയത്തിലേക്ക് ആനയിക്കും. ഇതേ തുടര്‍ന്ന് നടക്കുന്ന ദിവ്യബലില്‍ മാര്‍.ജോര്‍ജ്
ആലഞ്ചേരി മുഖ്യ കാര്‍മികത്വം വഹിക്കും. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറാള്‍ റവ. ഫാ. സജി മലയില്‍ പുത്തന്‍പുരയുടെയും, സീറോ മലബാര്‍ ചാപ്ലിന്‍മാരായ റവ. ഡോ. ലോനപ്പന്‍
അരങ്ങാശേരി, ഫാ.ജിനോ അരീക്കാട്ട്, ഫാ.തോമസ് തൈക്കൂട്ടത്തില്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടികള്‍ നടക്കുന്നത്. ആലഞ്ചേരി പിതാവിനെ സ്വീകരിക്കാനായെത്തുന്നവര്‍ 1.30ന് തന്നെ ദേവാലയത്തില്‍ എത്തിച്ചേരണമെന്ന് വൈദികര്‍ അറിയിക്കുന്നു.
കരുണയുടെ വര്‍ഷാവസാനത്തില്‍ വലിയ ഇടയന്റെ ദിവ്യബലിയില്‍ പങ്കെടുക്കുവാന്‍ ലഭിക്കുന്ന അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും, ദൈവ കൃപയും അനുഗ്രഹങ്ങളും പ്രാപിക്കുവാനും ഏവരെയും ഷ്രൂഷ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്യുന്നു.
ദേവാലയത്തിന്റെ വിലാസം:-
St.ANTONYS CHURCH,
PORTWAY,WYTHENSHAWE,
MANCHESTER,
M220WR
click on malayalam character to switch languages