ലിവര്‍പൂള്‍: ലിംകയുടെ 11-മത് ചില്‍ഡ്രന്‍സ് ഫെസ്റ്റ് ഈ മാസം 29ന് ശനിയാഴ്ച നടത്തപ്പെടുന്നു. ഒരു ഡസനിലധികം കലാ- സാഹിത്യ മല്‍സരങള്‍ കോര്‍ത്തിണക്കിക്കൊണ്ട് ലിംക ഒരുക്കുന്ന ഈ മഹത്തായ കലോത്സവത്തില്‍ ഇക്കുറി 180 ല്‍ പരം മത്സരാര്‍ത്ഥികളാണ് പങ്കെടുക്കാനൈത്തുന്നത്.
മൂന്നു വേദികളിലായി ബിഗിനേഴ്‌സ്, സബ് ജൂനിയേഴ്‌സ്, ജൂനിയേഴ്‌സ്, സീനിയേഴ്‌സ് എന്നീ തലങളിലായിട്ടാണ് മത്സരങള്‍ നടത്തപ്പെടുക. എന്റെ ഭാവിയെക്കുറിച്ചുള്ള എന്റെ സ്വപ്നം , സാമൂഹിക മാധ്യമങ്ങള്‍ ഒരു അനിവാര്യ തിന്മ, യുവജനങ്ങളും ബ്രക്‌സിറ്റും അതിന്റെ സാദ്ധ്യതകളും വെല്ലുവിളികളും , ബ്രക്‌സിറ്റിനു മുമ്പും അതിനു ശേഷവും എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ഇംഗ്ലീഷ് – മലയാള പ്രസംഗ മത്സരങളുടെയും ഡിബേറ്റ് മത്സരത്തിന്റെയും വേദികളില്‍ തങളുടെ തനതായ ഭാഷാ- ആവിഷ്‌കാര ശൈലിയിലും, പൊതു വിജ്ഞാനത്തിലുമൊക്കെ തിളങ്ങി നില്‍ക്കാനായി ഇക്കുറി നിരവധി മത്സരാാര്‍ത്ഥികളാണ് കടന്നു വരുന്നത്.
ഫാന്‍സി ഡ്രസ് മത്സര രംഗമാണ് എപ്പോഴും കൂടുതല്‍ പേര് പങ്കെടുക്കുന്നതും കാണികളില്‍ ആവേശമുണര്‍ത്തുന്നതും. പതിവ് പോലെ ഇക്കുറി നിരവധി കുരുന്നുകള്‍ ഈ ഇനത്തില്‍ പങ്കെടുക്കുന്നുണ്ട്. മലയാള കവിതാപാരായണമാണ് മറ്റൊരു ആകര്‍ഷണീയ മത്സരയിനം . ‘പ്രതീക്ഷ’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന ചിത്രരചനാ മത്സരവേദി നിറക്കൂട്ടുകളില്‍ വിരിയുന്ന വര്‍ണ്ണ ചിത്രങ്ങള്‍കൊണ്ട് നിറയും. അന്ന് രാവിലെ കൃത്യം 9ന് മത്സരങള്‍ക്കുള്ള ചെസ്റ്റ് നമ്പര്‍ കൊടുത്തു തുടങും. 9.30ന് ഈ വര്‍ഷത്തെ ചില്‍ഡ്രന്‍സ് ഫെസ്റ്റിന് തുടക്കം കുറിച്ചു കൊണ്ട് കുട്ടികളുടെ ചാച്ചാജിയായ പണ്ഡിറ്റ് ജവര്‍ലാല്‍ നെഹ്‌റുവിന്റെ ഫോട്ടോ അനാച്ഛാദനം ചെയ്യുന്നതും. തുടര്‍ന്ന് പതാക ഉയര്‍ത്ത്ല്‍ കര്‍മ്മം നടത്തപ്പെടും.
കൃത്യം 10 മണിക്ക് കലാമത്സരങള്‍ക്ക് തുടക്കം കുറിക്കുന്നതും വൈകിട്ട് 7.30ന് പര്യവസാനിക്കുന്നതുമാണ് . അന്ന് രാവിലെ മുതല്‍ ഫുഡ് സ്റ്റാള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്. വളരെ ചിട്ടയോട് ക്രമീകരിച്ചിരിക്കുന്ന ഈ വര്‍ഷത്തെ ലിംക ചില്‍ഡ്രന്‍സ് ഫെസ്റ്റിവലിന്റെ കോര്‍ഡിനേറ്റര്‍മാര്‍ ശ്രീ തമ്പി ജോസ്, ഡൂയി ഫിലിപ്പ്, എബി മാത്യു എന്നിവരാണ്. കഴിഞ്ഞ ഏതാനും മാസങളായിട്ടുള്ള ഇവരുടെ അക്ഷീണമായ അണിയറ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോല്‍സാഹനങള്‍ നല്‍കികൊണ്ട് ഇവര്‍ക്കൊപ്പം ലിംകയുടെ ചെയര്‍ പേഴ്‌സണ്‍ ബിജുമോന്‍ മാത്യു, സെക്രട്ടറി ജോബി ജോസഫ് , ട്രഷറര്‍ തോമസ് ഫിലിപ്പ്, ലെയ്‌സണ്‍ ഓഫീസര്‍ തോമസ് ജോണ്‍ , മറ്റു ലിംക കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. മത്സരവിജയികള്‍ക്കുള്ള സമ്മാനങള്‍ നവംബര്‍ 26 ന് ശനിയാഴ്ച നടത്തപ്പെടുന്ന ലിംക അവാര്‍ഡ് നൈറ്റില്‍ വച്ച് വിതരണം ചെയ്യുന്നതാണന്ന് സംഘാടകര്‍ അറിയിക്കുന്നു .
വേദി:
Broadgreen International School
Oldswan, Liverpool
സമയം 29 ഒക്ടോബര്‍, ശനിയാഴ്ച രാവിലെ 9 മുതല്‍ രാത്രി 7 വരെ.
click on malayalam character to switch languages