യുക്മയുടെ വളര്‍ച്ചയ്ക്ക് എക്കാലവും മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ളതും യുക്മ നേതൃനിരയിലെ പ്രഗല്‍ഭരെ സംഭാവന ചെയ്തിട്ടുള്ളതുമായ സ്റ്റഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന്‍ (SMA Stoke on Trent) ഈ വര്‍ഷം ഇരട്ടക്കിരീടം സ്വന്തമാക്കി റീജനിലെ അജയ്യ ശക്തിയാണ് തങ്ങളെന്ന് തെളിയിച്ചു.ഇക്കഴിഞ്ഞ ഏപ്രിലില്‍ നടന്ന യുക്മ മിഡ്‌ലാണ്ട്‌സ് കായികമേളയില്‍ SMA ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയിരുന്നു.
ഇന്നലെ നടന്ന റീജണല്‍ കലാമേളയിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കി SMA വിജയം ആവര്‍ത്തിച്ചു.തൊട്ടടുത്ത എതിരാളിയേക്കാള്‍ 28 പോയിന്റ് കൂടുതല്‍ നേടിയാണ് SMA യുടെ ചുണക്കുട്ടികള്‍ അനിഷേധ്യ വിജയം സ്വന്തമാക്കിയത്.സ്‌പോര്‍ട്‌സും നേടി ..ആര്‍ട്‌സും നേടി ..എല്ലാം ഞങ്ങള്‍ തൂത്തു വാരി എന്ന മുദ്രാവാക്യം മുഴക്കിയാണ് SMA അംഗങ്ങള്‍ തങ്ങളുടെ വിജയം ആഘോഷിച്ചത്.
കലാതിലക പട്ടം പങ്കിട്ടും കിഡ്‌സ് ,സബ് ജൂനിയര്‍ വിഭാഗങ്ങളില്‍ വ്യക്തിഗത ചാമ്പ്യന്‍ സ്ഥാനം നേടിയുമാണ് SMA യുടെ താരങ്ങള്‍ തങ്ങളുടെ ആധിപത്യമുറപ്പിച്ചത്.സെറിന്‍ റെയ്‌നു കാലാതിക പട്ടവും കിഡ്‌സ് വിഭാഗത്തിലെ വ്യക്തിഗത ചാമ്പ്യന്‍ സ്ഥാനവും നേടിയപ്പോള്‍ ജോവാന്‍ റോസ് തോമസ് സബ് ജൂനിയര്‍ വിഭാഗത്തില്‍ ചാമ്പ്യന്‍ പട്ടം നേടി.ഇത്തവണത്തെ കലാമേളയില്‍ ഏറ്റവും കൂടുതല്‍ മത്സരാര്‍ത്ഥികളെ അണിനിരത്തിയ ഖ്യാതിയും SMA യ്ക്ക് സ്വന്തം.
തുടര്‍ച്ചയായ രണ്ടാം തവണയും സംഘടനയെ നയിക്കുന്ന പ്രസിഡന്റ് റിജോ ജോണിന്റെ നേത്രുത്വത്തിലുള്ള കമ്മിറ്റിക്ക് ഏറെ അഭിമാനിക്കാവുന്നതാണ് ഇത്തവണ SMA നേടിയ ആര്‍ട്‌സ് സ്‌പോര്‍ട്‌സ് വിജയങ്ങള്‍.കഴിഞ്ഞ കാലയളവില്‍ സംഘടനക്കുണ്ടായ വളര്ച്ചയുടെയും പുരോഗമനത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു അംഗങ്ങള്‍ നിലവിലെ കമ്മിറ്റി രണ്ടാം തവണയും തുടരുവാന്‍ തീരുമാനിച്ചത്. അംഗങ്ങള്‍ തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കുവാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യത്തിലാണ് SMA നേതൃത്വം.
താഴെപ്പറയുന്നവരാണ് 20162017 പ്രവര്‍ത്തന വര്‍ഷത്തേക്ക് SMA യെ നയിക്കുന്നത്. പ്രസിഡന്റ് ശ്രീ റിജോ ജോണ്‍, വൈസ് പ്രസിഡണ്ടുമാര്‍ ശ്രീ തോമസ് പോള്‍, ശ്രീ റ്റിജു തോമസ് ,സെക്രെട്ടറി എബിന്‍ ബേബി ട്രഷറര്‍ സിറിള്‍ മാഞ്ഞൂരാന്‍,ജോയിന്റ് സെക്രെട്ടറിമാര്‍ ജിജോമോന്‍ ജോര്ജു, ഫിനെഷ് വിത്സണ്‍,ജോയിന്റ് ട്രഷറര്‍ ദീപു ബേബി.പി ആര്‍ ഓമാര്‍ മാമ്മന്‍ ഫിലിപ്പ്, ജോസ് മാത്യൂ ,സ്‌പോര്ട്‌സ് കോര്‍ഡിനേറ്റര്‍മാര്‍ വിനു തോമസ്, അജി മംഗലത്തും ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍മാര്‍ റോയ് ഫ്രാന്‍സിസും, ഷിജി റെജിനാള്‍ഡും . ലാംഗ്വേജ് സ്‌കൂള്‍ കോര്‍ഡിനേറ്ററായി ഷാജില്‍ തോമസും ഡാന്‍സ് സ്‌കൂള്‍ കോര്‍ഡിനേറ്റര്‍മാരായി മോജി ടി ജോണ്‍, മാജു അനീഷ് എന്നിവരും മെംബര്‍ വെല്‍ഫെയര്‍ കോര്‍ഡിനേറ്ററായി വിന്‍സെന്റ് കുര്യാക്കോസും SMA യെ നയിക്കുന്നു.സംഘനയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മികച്ച പിന്തുണയുമായി SMA യില്‍ നിന്നുള്ള യുക്മ ദേശീയ നേതാക്കളായ വിജി കെപിയും മാമ്മന്‍ ഫിലിപ്പും രംഗത്തുണ്ട്.അങ്ങിനെ കൂട്ടായ പ്രയത്‌നമുണ്ടെങ്കില്‍ എത്ര ഉയരവും കീഴടക്കാം എന്ന് തെളിയിച്ച് മറ്റു സംഘടനകള്‍ക്ക് മാതൃകയാവുകയാണ് SMA സ്റ്റോക്ക് ഓണ്‍ ടെന്റ് .
SMA OFFICE BEARERS -2016-17
SMA TEAM WITH UUKMA MIDLANDS SPORTS CHAMPIONSHIP TROPHY
click on malayalam character to switch languages