1 GBP = 107.76
breaking news

സിം കാര്‍ഡുകളും ഇന്ത്യന്‍ സൈനിക ക്യാമ്പുകളുടെ മാപ്പുകളുമായി പാകിസ്ഥാന്‍ ചാരന്‍ പിടിയില്‍

സിം കാര്‍ഡുകളും ഇന്ത്യന്‍ സൈനിക ക്യാമ്പുകളുടെ മാപ്പുകളുമായി പാകിസ്ഥാന്‍ ചാരന്‍ പിടിയില്‍

ദില്ലി: പാകിസ്താന്‍ ചാരനെന്നു സംശയിക്കുന്നയാളെ അതിര്‍ത്തിയില്‍ പിടികൂടി. ജമ്മു കശ്മീരിലെ സാംബ സെക്ടറില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ജമ്മു ജില്ലയിലെ അര്‍ണിയ സെക്ടറില്‍ നിന്നുള്ള ബോധ്‌രാജ് എന്നയാളാണ് സേനാംഗങ്ങളുടെ പിടിയിലായത്. ഇയാളില്‍ നിന്നു സിം കാര്‍ഡുകളും ഇന്ത്യന്‍ സൈനിക ക്യാംപുകളുടെ ഭൂപടവും പിടിച്ചെടുത്തു. സുരക്ഷാ സേനയെ എവിടെയൊക്കെ വിന്യസിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുന്ന ഭൂപടമാണ് ഇയാളില്‍നിന്നു ലഭിച്ചത്.

അതേസമയം, ജമ്മു കശ്മീരിലെ ഇന്ത്യപാക് അതിര്‍ത്തിയില്‍ സുരക്ഷാസേന അതീവ ജാഗ്രതയിലാണ്. ഇന്നലെ കത്വ ജില്ലയില്‍ ബിഎസ്എഫ് നടത്തിയ പ്രത്യാക്രമണത്തില്‍ ഏഴ് പാക് സൈനികരും ഒരു ഭീകരനും കൊല്ലപ്പെട്ടിരുന്നു. ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്നാണു ബിഎസ്എഫ് തിരിച്ചടിച്ചത്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more