1 GBP = 106.86

ഫാ. ഡൊമിനിക് വളവനാല്‍ നയിക്കുന്ന ‘കൃപാഭിഷേക ധ്യാനം’ പ്രസ്റ്റണ്‍ കത്തീഡ്രലില്‍ ഞായറാഴ്ച

ഫാ. ഡൊമിനിക് വളവനാല്‍  നയിക്കുന്ന ‘കൃപാഭിഷേക ധ്യാനം’ പ്രസ്റ്റണ്‍ കത്തീഡ്രലില്‍ ഞായറാഴ്ച

പ്രസ്റ്റണ്‍ : പ്രശസ്ത തിരുവചന പ്രഘോഷകനും, ആല്മീയ നവീകരണത്തിനും, മാനസാന്തരങ്ങളുടെ അത്ഭുത കൃപക്കും അനേകരെ പ്രാപ്യമാക്കുവാനും പരിശുദ്ധാല്മ അഭിഷേക ശുശ്രുഷകളിലൂടെ വചനാധിഷ്ഠിത ജീവിത പാതയിലേക്ക് ആയിരങ്ങളെ കൂട്ടിക്കൊണ്ടു വരുവാനും അനുഗ്രഹിക്കപ്പെട്ട കാഞ്ഞിരപ്പള്ളി രൂപതാംഗവും, അണക്കര മരിയന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ. ഡൊമിനിക് വളവനാല്‍ പ്രസ്റ്റന്‍ കത്തീഡ്രലില്‍ ഏകദിന ‘കൃപാഭിഷേക ധ്യാനം’ നയിക്കുന്നു.
പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ ഒക്ടോബര്‍ 23 നു ഞായറാഴ്ച രാവിലെ 9:00 മുതല്‍ വൈകുന്നേരം 5:00 മണി വരെയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. മാതൃഭക്തിയുടെ നിറവില്‍ ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബറില്‍ ഏറ്റവും ശക്തയായ മദ്ധ്യസ്ഥയോടൊപ്പം രക്ഷകനായ യേശുവിനെ സ്തുതിക്കുവാനും, നമ്മുടെ പ്രാര്‍ത്ഥനകള്‍ യേശു സമക്ഷം സമര്‍പ്പിക്കുവാനും, ദൈവീക അനുഭവം പ്രാപിക്കുവാനും ഡൊമിനിക്കച്ചന്റെ തിരുവചന ശുശ്രുഷ അനുഗ്രഹീതമാവും.
ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാര്‍ സഭക്ക് സ്വന്തമായി രൂപതയും, അതിനെ നയിക്കുവാന്‍ അഭിഷിക്തനും ഇടയ ശ്രേഷ്ഠനുമായ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിനെയും ലഭിച്ച അനുഗ്രഹങ്ങളില്‍ ദൈവത്തിനു നമ്മൊടൊപ്പം ദൈവത്തിനു നന്ദിയും, സ്‌തോത്രവും അര്‍പ്പിക്കുന്നതിനും വചന പ്രഘോഷണ ആല്മീയ വരം എവര്‍ക്കുമായി പങ്കിടുവാനുമായിട്ടാണ് ഡൊമിനിക്ക് അച്ചന്‍ ഞായറാഴ്ച പ്രസ്റ്റണില്‍ എത്തുക.
പ്രസ്റ്റണില്‍ നടത്തപ്പെടുന്ന കൃപാഭിഷേക ധ്യാനത്തിലേക്കു ഏവരെയും സസ്‌നേഹം ക്ഷണിക്കുകയും, ഈ തിരുവചന ശുശ്രുഷ ഏവര്‍ക്കും അനുഗ്രഹത്തിന്റെയും കൃപയുടെയും അവസരമാവട്ടെയെന്നു ആശംസിക്കുകയും ചെയ്യുന്നതായി കത്തീഡ്രല്‍ വികാരി ഫാ.മാത്യു ചൂരപൊയികയില്‍ അറിയിച്ചു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more