1 GBP = 105.74
breaking news

ചിക്കാഗോ മാരത്തണില്‍ പങ്കെടുത്ത എബി മാത്യുവിനെ യുകെ നിലമ്പൂര്‍ കൂട്ടായ്മ അനുമോദിച്ചു.

ചിക്കാഗോ മാരത്തണില്‍ പങ്കെടുത്ത എബി മാത്യുവിനെ യുകെ നിലമ്പൂര്‍ കൂട്ടായ്മ അനുമോദിച്ചു.

ഒക്ടോബര്‍ 9നു നടന്ന ലോകത്തിലെ പ്രശസ്തമായ ചിക്കാഗോ മാരത്തണില്‍ പങ്കെടുത്ത് മലയാളികളുടെ അഭിമാനമായി മാറിയ നിലമ്പൂര്‍ സ്വദേശി എബി മാത്യുവിനെ യുകെയിലെ നിലമ്പൂര്‍ കൂട്ടായ്മ അനുമോദിച്ചു.

image6

എബി 5 മണിക്കൂര്‍ 18 മിനിറ്റ് കൊണ്ടാണ് ചിക്കാഗോ മാരത്തണ്‍ പൂര്‍ത്തിയാക്കിയത്. കെന്റിലെ ആഷ്‌ഫോര്‍ഡില്‍ കുടുംബമായി താമസിക്കുന്ന എബി മാത്യു മുന്‍പ് പാരീസ് മാരത്തണിലും എഡിന്‍ബര്‍ഗ് മാരത്തണിലും പങ്കെടുത്തിരുന്നു.
image3
കോട്ടയം സ്വദേശി സോജന്‍ ജോസഫ് ആയിരുന്നു എബിയുടെ സഹ ഓട്ടക്കാരന്‍. രക്ഷാധികാരി സജിമോന്‍ സേത് ബാന്‍ബറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എബിയുടെ നേട്ടങ്ങളെ എടുത്തു പറഞ്ഞു പ്രശംസിച്ചു. അടുത്ത വര്‍ഷത്തിലേക്ക് ഡിസ്ട്രിക്ടില്‍ വെച്ച് നടക്കുന്ന മൂന്നാമതു യുകെ നിലമ്പൂര്‍ സംഗമത്തിന്റെ കാര്യ പരിപാടികള്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ റോണി ഈപ്പന്‍, ഷാജന്‍ എബ്രഹാം എന്നിവര്‍ യോഗത്തില്‍ വിശദികരിച്ചു.

image2

Post Your Comments Here ( Click here for malayalam )

Press Esc to close
show more