ഫെറിഫോര്ഡ് ഔര്‍ ലേഡി ക്വീന്‍ ഓഫ് മാര്‍ട്ടേഴ്സ് പള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുന്നാള്‍ ആഘോഷങ്ങള്‍ ഈ മാസം 30ന് നടക്കും. ഉച്ച കഴിഞ്ഞു 2.30ന് ഫാ. മാത്യു കേള്നി തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊടിയേറ്റും. തുടര്‍ന്ന് നടക്കുന്ന ആഘോഷപൂര്‍വ്വമായ സമൂഹ ബലിയില്‍ ഫാ. ജോര്‍ജ് പുത്തൂര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ദിവ്യബലി മദ്ധ്യേ അംബ്രോസ് മാളിയേക്കല്‍ വചന സന്ദേശം നല്‍കും.
തുടര്‍ന്ന് ഭക്തി നിര്‍ഭരമായ തിരുന്നാള്‍ പ്രദക്ഷിണവും ജപമാല സമാപനവും നൊവേന, ലദീഞ്ഞു, തിരുസ്വരൂപ വണക്കം എന്നിവയും നടക്കും. സ്നേഹവിരുന്നിനെ തുടര്‍ന്ന് ഇടവകയിലെ പ്രതിഭകള്‍ അണിനിരക്കുന്ന വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറും.
ഫാ. ജിമ്മി പുളിക്കകുന്നേലിന്റെ കൈക്കാരന്മാരായ ജോസഫ് ജോര്‍ജ്, പോള്‍ മാത്യു, സൈമണ്‍ കുര്യന് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്മിറ്റികള്‍ തിരുന്നാള്‍ ആഘോഷ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു. തിരുന്നാള്‍ ആഘോഷ പരിപാടികളില്‍ പങ്കെടുത്തു വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ഫാ. ജിമ്മി പുളിക്കകുന്നേല്‍ സ്വാഗതം ചെയ്യുന്നു.
വിലാസം:
ഔര്‍ ലേഡി ക്വീന്‍ ഓഫ് മാര്‍ട്ടേഴ്സ്,
101 ബെല്‍മണ്ട് റോഡ്
ഹെരിഫോര്‍ഡ്
HR27JR
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോസഫ് ജോര്‍ജ് : 07731164178
click on malayalam character to switch languages