1 GBP = 107.22
breaking news

കാത്തിരിപ്പിന് വിരാമമായി …… ഒരു ബിലാത്തി പ്രണയം നാളെ ജനങ്ങളിലേക്ക് ; നാളെ ഈസ്റ്റ് ഹാമിലെ ബോളിയന്‍ തീയറ്ററില്‍ നടക്കുന്ന പ്രീമര്‍ ഷോയിലേക്ക് ഏവര്‍ക്കും സ്വാഗതം !

കാത്തിരിപ്പിന് വിരാമമായി …… ഒരു ബിലാത്തി പ്രണയം നാളെ ജനങ്ങളിലേക്ക് ; നാളെ ഈസ്റ്റ് ഹാമിലെ ബോളിയന്‍ തീയറ്ററില്‍ നടക്കുന്ന പ്രീമര്‍ ഷോയിലേക്ക് ഏവര്‍ക്കും സ്വാഗതം !

നീണ്ട കാത്തിരിപ്പിന് ശേഷം ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ഒരു ബിലാത്തി പ്രണയം നാളെ പി ജെ എന്റര്‍ടൈന്‍മെന്റിലൂടെ തീയറ്ററില്‍ എത്തുന്നു. വലിയ താര ജാഡകളോ, വലിയ ആരവങ്ങളോ ഇല്ലാതെ യുകെയിലെ സ്റ്റുഡന്റ് വിസാക്കാരുടെ കഥ പറയുന്ന മനോഹരമായ ഒരു കൊച്ചു ചിത്രമാണ് ഒരു ബിലാത്തി പ്രണയം. പേര് പോലെ തന്നെ പ്രണയവും ഹാസ്യവും, പ്രതിരോധവും പാട്ടും ഒക്കെ ഒരുപോലെ ഒന്നു ചേര്‍ന്നിരിക്കുന്നു. യുകെയിലെ മനോഹര ലൊക്കേഷനുകള്‍ ഒപ്പിയെടുത്ത് പൂര്‍ണ്ണമായും യുകെയില്‍ ചിത്രീകരിച്ച ചിത്രമാണ് ഒരു ബിലാത്തി പ്രണയം. യുകെയിലെ ഒട്ടനവധി കലാകാരന്‍മാര്‍ ചിത്രത്തിന്റെ സ്‌ക്രീനിലും അണിയറയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ ഒരു കാലത്ത് ബിബിസിയിലൂടെ ബ്രിട്ടീഷ് ജനതയെ ഏറെ സ്വാധിനിച്ച ഹാസ്യത്തിലെ മുടിചൂടാ മന്നനായ സ്റ്റാന്‍ ബോര്‍മാന്‍ ആദ്യമായി ഒരു ഇന്ത്യന്‍ സിനിമയില്‍ അഥിതി താരമായി എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഒരു ബിലാത്തി പ്രണയത്തിന്.
bilathy2
ഗര്‍ഷോം മീഡിയയുടെ ബാനറില്‍ ബിനു ജോര്‍ജ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് യുകെയിലെ മലയാളികള്‍ക്ക് സുപരിചിതനായ കലാകാരന്‍ കനേഷ്യസ് അത്തിപ്പൊഴിയാണ്. കനേഷ്യസ് തന്നെയാണ് ഇതിനോടകം ഹിറ്റായി കഴിഞ്ഞ ചിത്രത്തിലെ ഗാനങ്ങള്‍ക്കു സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് എഴുത്തുകാരനായ ജിന്‍സന്‍ ഇരട്ടിയാണ്. ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത് ജെയ്സണ്‍ ലോറന്‍സും, മാര്‍ച്ചിനും ആണ്. ജാസി ഗിഫ്റ്റിനെ കൂടാതെ ചിത്രത്തിലെ മറ്റു രണ്ടു ഗാനങ്ങള്‍ പാടിയിരിക്കുന്നത് നവാഗതരായ ചന്ദ്രലേഖയും സുമേഷ് അയിരൂരും ആണ്. ചിത്രത്തിലെ നായക – നായിക വേഷങ്ങള്‍ ചെയ്യുന്നത് പുതുമുഖ താരങ്ങളായ ജെറിന്‍ ജോയും ലെറ്റിഷയും ആണ്. നായകനായ ജെറിന്റെ സുഹൃത്തുക്കളായി ചിത്രത്തില്‍ എത്തുന്നത് പുതുമുഖങ്ങളായ പ്രവീണ്‍ ആന്റണിയും ജിന്‍സന്‍ ഇരിട്ടിയും പോളിന്‍ മാവേലിയും ആണ്.
bilathy3
ചിത്രത്തിലെ മറ്റു സുപ്രധാന വേഷങ്ങളില്‍ എത്തുന്നത് മുജീബ് മുഹമ്മതും കനേഷ്യസ് അത്തിപ്പൊഴയും, കുര്യാക്കോസ് ഉണ്ണിട്ടനും, സി എ ജോസഫും, ഫ്രഡിന്‍ സേവ്യറും, ബെന്നി അഗസ്റ്റിനും, രശ്മി ഫിലിപ്പും , ഫെമിയുമാണ്. സ്റ്റാന്‍ ബോര്‍ഡ്മാനെ കൂടാതെ ഇംഗ്ലീഷ് അഭിനേതാക്കളായ ലോറന്‍സ് ലാര്‍ക്കിനും, ലൂസിയും ചിത്രത്തില്‍ സുപ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. കൂടാതെ അക്കര കാഴ്ചയിലെ ജോസ്‌കുട്ടി വലിയ കല്ലിങ്കലിന്റെ ‘ചാണയ്ക്കല്‍ ചാണ്ടി’ എന്ന മുഴു നീള ഹാസ്യ കഥാപാത്രം അദ്ദേഹം ഈ അടുത്ത കാലത്ത് ചെയ്ത മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്. സിനിമയെ സ്നേഹിക്കുന്ന ഏവരും നാളെ മൂന്നു മണിക്ക് ഈസ്റ്റ് ഹാമിലെ ബോളിന്‍ തീയറ്ററിലേക്ക് സ്വാഗതം ചെയ്യുന്നതായി ചിത്രത്തിന്റെ സംവിധായകന്‍ അറിയിച്ചു. ഓണ്‍ലൈന്‍ ബുക്കിങ്ങില്‍ നല്ല പ്രതികരണം ലഭിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ പ്രഥമ ഷോയ്ക്ക് ഇപ്പോള്‍ തന്നെ ഒരു പാട് പേര്‍ ബുക്ക് ചെയ്തു കഴിഞ്ഞു
ടിക്കറ്റ് ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം, അഡ്രസ്സ് : www.boleyncinemas.com
പ്രീമിയര്‍ ഷോ നടക്കുന്ന തിയറ്ററിന്റെ അഡ്രസ് :
7-11 Barking Road,East Ham ,London E6 1PW

Post Your Comments Here ( Click here for malayalam )

Press Esc to close
show more