1 GBP = 107.22
breaking news

മിന്നലാക്രമണത്തില്‍ ഏറ്റവുമധികം നഷ്ടം സംഭവിച്ചത് ലഷ്‌കറെ തൊയ്ബക്കെന്ന് സൈന്യത്തിന്റെ റിപ്പോര്‍ട്ട്

മിന്നലാക്രമണത്തില്‍ ഏറ്റവുമധികം നഷ്ടം സംഭവിച്ചത് ലഷ്‌കറെ തൊയ്ബക്കെന്ന് സൈന്യത്തിന്റെ റിപ്പോര്‍ട്ട്

ദില്ലി: പാക് അധിനിവേശ കശ്മീരിലെ ഭീകരക്യാമ്പുകളില്‍ ഇന്ത്യന്‍ സൈന്യം കഴിഞ്ഞദിവസം നടത്തിയ മിന്നലാക്രമണത്തില്‍ ഏറ്റവും നഷ്ടമുണ്ടായത് ലഷ്‌കറെ തൊയ്ബയ്ക്കാണെന്നു സൈന്യത്തിന്റെ അസസ്‌മെന്റ് റിപ്പോര്‍ട്ട്. പാക് അധിനിവേശ കശ്മീരില്‍ പാക് സൈന്യത്തിന്റെയും ഭീകരരുടെയും റേഡിയോ സന്ദേശങ്ങളും വയര്‍ലെസ് സന്ദേശങ്ങളും പരിശോധിച്ചാണ് സൈന്യം അസസ്‌മെന്റ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഇരുപതു ഭീകരരെ മിന്നലാക്രമണത്തില്‍ കൊലപ്പെടുത്തിയതും സൈന്യം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിക്കുന്നുണ്ട്. വടക്കന്‍ കശ്മീരിലെ കുപ്‌വാര സെക്ടറിന് എതിര്‍വശത്തുള്ള പാക് അധിനിവേശ കശ്മീരിലെ ദുന്‍ഡിയാല്‍ ലോഞ്ച് പാഡില്‍നിന്നായിരുന്നു ഇന്ത്യയുടെ മിന്നലാക്രമണം. സെപ്റ്റംബര്‍ 28 അര്‍ധരാത്രിക്കുശേഷമായിരുന്നു ആക്രമണം. ഭീകരര്‍ ഇന്ത്യന്‍ ആക്രമണം പ്രതീക്ഷിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണം തുടങ്ങിയപ്പോള്‍ ഭീകരര്‍ പാകിസ്താന്‍ സൈനിക പോസ്റ്റുകള്‍ക്ക് അടുത്തേക്ക് ഓടുകയായിരുന്നു. ഇവരെയാണ് വധിച്ചത്. ആക്രമണത്തിനു ശേഷം ഇന്ത്യന്‍ സൈന്യം പാക് അധിനിവേശ കശ്മീരിലെ റേഡിയോ ആശയവിനിമയങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചിരുന്നു. പത്തു ഭീകരര്‍ കൊലചെയ്യപ്പെട്ടതായി പാക് സൈന്യം ആദ്യം തന്നെ സ്ഥിരീകരിച്ചതായും റേഡിയോ ആശയവിനിമയത്തിലൂടെ വ്യക്തമായി. മിന്നലാക്രമണം നടന്നതിന്റെ പിറ്റേന്നു രാവിലെ മുതല്‍ വൈകിട്ടുവരെ പ്രദേശത്തു പാക് സൈനിക വാഹനങ്ങളുടെ നീക്കം ശക്തമായിരുന്നെന്നും മൃതദേഹങ്ങള്‍ മാറ്റിയത് സൈന്യമായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. നീലം വാലിയില്‍ മൃതദേഹങ്ങളെല്ലാം ഒന്നിച്ചു സംസ്‌കരിക്കുകയായിരുന്നു. ബാല്‍നോയി ഏരിയയിലെ ലോഞ്ച് പാഡില്‍നിന്നു നടത്തിയ ആക്രമണത്തിലാണ് ഒമ്പതു ഭീകരര്‍ കൊല്ലപ്പെട്ടത്. ഈ ആക്രമണത്തില്‍ 8 നോര്‍ത്ത് ലൈറ്റ് ഇന്‍ഫന്‍ട്രിയിലെ രണ്ടു പാകിസ്താനി സൈനികരും കൊല്ലപ്പെട്ടു. ഇന്ത്യയിലേക്കു ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നലാക്രമണം. ഇവരെല്ലാം ഒന്നിച്ചുകൂടുന്നതു കാത്തിരുന്നതാണ് ഇന്ത്യ സൈനിക നടപടി നടത്തിയയത്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more