1 GBP = 124.62
breaking news

ലോകവ്യാപകമായി മൈക്രോസോഫ്റ്റ് സേവനങ്ങൾ തടസപ്പെട്ടു; സെർവറുകളിലുണ്ടായ സാങ്കേതിക തകരാറെന്ന് വിശദീകരണം

ലോകവ്യാപകമായി മൈക്രോസോഫ്റ്റ് സേവനങ്ങൾ തടസപ്പെട്ടു; സെർവറുകളിലുണ്ടായ സാങ്കേതിക തകരാറെന്ന് വിശദീകരണം

വാഷിങ്ടൺ: ലോകവ്യാപകമായി മൈക്രോസോഫ്റ്റ് സേവനങ്ങൾ തടസപ്പെട്ടു. എംഎസ് 365, ടീംസ്, കോപൈലറ്റ്, വേർഡ്, എക്‌സൽ, വൺഡ്രൈവ് സേവനങ്ങളാണ് തടസപ്പെട്ടത്. സൈബർ ആക്രമണമല്ലെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. സെർവറുകളിലുണ്ടായ സാങ്കേതിക തകരാറാണ് തടസത്തിന് കാരണമെന്നാണ് വിശദീകരണം. ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ബ്രിട്ടൻ, ജപ്പാൻ, സിംഗപ്പൂർ എന്നിവിടങ്ങളിലടക്കം 74 രാജ്യങ്ങളിലെ സേവനങ്ങളെ ബാധിച്ചതാണ് വിവരം.

തകരാറിലായ സെർവറുകൾ പുനഃസ്ഥാപിച്ച് വരികയാണെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്. ഓട്ടോമേറ്റഡ് ഹെൽത്ത് ചെക്കുകൾ പരാജയപ്പെട്ടതിനെ തുടർന്ന് നിരവധി സെർവറുകൾ അപ്രതീക്ഷിതമായി ഓഫ്ലൈനായതാണ് പ്രശ്‌നത്തിനിടയാക്കിയതെന്നാണ് കമ്പനി പറയുന്നത്.

നിലവിൽ റിപ്പോർട്ടുകളുടെ എണ്ണം കുറഞ്ഞെങ്കിലും ഇമെയിലുകൾ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ലെന്നും ഇൻബോക്‌സ് തുറക്കാൻ പോലും സാധിക്കുന്നില്ലെന്നും പലരും പരാതിപ്പെട്ടു. ആഗോളതലത്തിലുണ്ടായ ഈ സാങ്കേതിക തടസ്സം ഇന്ത്യയിലെ ബിസിനസ് മേഖലയെയും കോർപ്പറേറ്റ് സ്ഥാപനങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്.

ടീംസ്, മൈക്രോസോഫ്റ്റിന്റെ എഐ അസിസ്റ്റന്റായ കോപൈലറ്റ് മറ്റ് മൈക്രോസോഫ്റ്റ് ആപ്ലിക്കേഷനുകൾ എന്നിവയിലെ തടസങ്ങൾ ആയിരക്കണക്കിന് ആളുകളാണ് റിപ്പോർട്ട് ചെയ്തത്.ലോകമെമ്പാടുമുള്ള 1,38,058 ഉപയോക്താക്കളെയെങ്കിലും ഈ തടസം ബാധിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. പുലർച്ചെ 4:30-ഓടെ ഇത് ഏകദേശം 34,490 ആയി കുറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more