1 GBP = 124.75
breaking news

ഉന്നയിച്ച വിഷയങ്ങള്‍ ഇപ്പോഴും അതുപോലെ നില്‍ക്കുന്നു; അതൃപ്തിയില്‍ തുടര്‍ന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്

ഉന്നയിച്ച വിഷയങ്ങള്‍ ഇപ്പോഴും അതുപോലെ നില്‍ക്കുന്നു; അതൃപ്തിയില്‍ തുടര്‍ന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്

തിരുവനന്തപുരം: യുഡിഎഫില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നതില്‍ അതൃപ്തിയില്‍ തുടര്‍ന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. താന്‍ ഉന്നയിച്ച വിഷയങ്ങള്‍ അതുപോലെ തന്നെ തുടരുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. താന്‍ ഹൈക്കമാന്‍ഡിന് നല്‍കിയ പരാതിയില്‍ മറുപടി ലഭിച്ചിട്ടില്ല. അത് വന്ന ശേഷം അതേക്കുറിച്ച് പ്രതികരിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയും താനുമായി പ്രശ്‌നങ്ങളില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു

സണ്ണി ജോസഫിന്റെ പ്രതികരണം കൂടി വന്നതോടെ അടൂര്‍ പ്രകാശ് ഉന്നയിച്ച വിഷയങ്ങള്‍ കൂടുതല്‍ തെളിയുകയല്ലേ എന്ന ചോദ്യത്തിന് അദ്ദേഹം കൃത്യമായി മറുപടി പറഞ്ഞില്ല. അത് നിങ്ങള്‍ തന്നെ വിലയിരുത്തൂ എന്നായിരുന്നു മാധ്യമങ്ങളോടുള്ള അദ്ദേഹത്തിന്റെ മറുപടി. സണ്ണി ജോസഫും മുഖ്യമന്ത്രിയുമൊക്കെ തമ്മില്‍ നടത്തിയ ആശയവിനിമയത്തെക്കുറിച്ച് തനിക്ക് യാതൊന്നും അറിയില്ല. എല്ലാം കെപിസിസി പ്രസിഡന്റ് തന്നെ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. തനിക്ക് എന്തെങ്കിലും പറയണമെന്നുണ്ടെങ്കില്‍ അത് പറയേണ്ട സമയത്ത് പറയുമെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.

അതേസമയം അടൂര്‍ പ്രകാശ് ഉയര്‍ത്തിയ വിമര്‍ശനങ്ങളില്‍ താന്‍ പ്രതികരിക്കാനില്ലെന്നും അതേക്കുറിച്ച് അറിയാന്‍ അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നുമായിരുന്നു ഇന്ന് കെ സി വേണുഗോപാലിന്റെ പ്രതികരണം. അടൂര്‍ പ്രകാശ് നടത്തിയ പരസ്യപ്രതികരണങ്ങളെക്കുറിച്ച് പ്രതികരിക്കുന്നതും പരസ്യ പ്രതികരണമാകും. താനൊരു അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ്. എവിടെ എന്ത് പറയണമെന്ന് പാര്‍ട്ടി തന്നെ പഠിപ്പിച്ചിട്ടുണ്ടെന്നും അത് അനുസരിച്ച് മാത്രമേ പ്രതികരിക്കൂ എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more