1 GBP = 127.19
breaking news

ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള തുടര്‍ പ്രതിഷേധങ്ങള്‍; ‘ഇന്ത്യ’ സഖ്യ നേതാക്കൾ ഇന്ന് യോഗം ചേരും

ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള തുടര്‍ പ്രതിഷേധങ്ങള്‍; ‘ഇന്ത്യ’ സഖ്യ നേതാക്കൾ ഇന്ന് യോഗം ചേരും

ഡൽഹി: ‘ഇന്ത്യ’ സഖ്യ നേതാക്കൾ ഇന്ന് ഓൺലൈൻ യോഗം ചേരും. ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള തുടര്‍ പ്രതിഷേധങ്ങള്‍ ചര്‍ച്ചചെയ്യും നവംബർ ഒന്നിലെ ‘ഇന്ത്യ’ സഖ്യ റാലി ഒരുക്കങ്ങളും വിലയിരുത്തും. മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിലാണ് യോഗം നടക്കുക. നംവബർ ഒന്നിന് ഡൽഹി രാം ലീല മൈതാനിയിൽ നടക്കുന്ന മെഗാ റാലിയിലേക്ക് സിജെപി നേതാക്കളെ ക്ഷണിക്കണമെന്ന് ഇന്ത്യ സഖ്യത്തിൽ അഭിപ്രായം ഉയര്‍ന്നു.

ഇടത് നേതാക്കൾ അടക്കം ഈ നിർദ്ദേശം മുന്നോട്ട് വെച്ചേക്കും. അതേസമയം, പീസ് ബോണ്ട് ഒപ്പിടണമെന്ന സ്പെഷൽ എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് നോട്ടീസിനെതിരെ ഐസ നേതാവ് നേഹ ബോറ നൽകിയ ഹർജി ദില്ലി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. ഇന്നലെ ജന്തർ മന്തറിൽ പ്രതിഷേധിക്കില്ല എന്ന് ഉറപ്പ് നൽകി മാപ്പ് പറഞ്ഞാണ് സിജെപി നേതാക്കളായ അശുതോഷും സൗരവും പുറത്തിറങ്ങിയത്.

7 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ഇന്നലെയാണ് അശുതോഷ് റാങ്കയും സൗരവ് ദാസും തിഹാർ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. സിജെപി നേതാക്കളുടെ നടപടിയിലും വ്യവസ്ഥകൾ ലംഘിച്ചതിലും സ്പെഷൽ മജിസ്ട്രേറ്റ് കോടതിയിലും, ഡൽഹിഹൈക്കോടതിയിലും കനത്ത തിരിച്ചടിയാണ് സിജെപിക്കേറ്റത്. കൂടാതെ ജന്തർ മന്തറിൽ പ്രതിഷേധിക്കില്ലെന്നും പ്രതിഷേധത്തിന് ആഹ്വാനം ചെയ്യില്ലെന്നും ഇരുവരും കോടതിയിൽ ഉറപ്പ് നൽകി മാപ്പ് പറഞ്ഞാണ് പുറത്തിറങ്ങിയിരിക്കുന്നത്.

ഈ സാഹചര്യത്തിൽ സിജെപിയുടെ തുടർ നീക്കങ്ങൾ നിർണയാകമാണ്. ജന്തർ മന്തറല്ലാതെ മറ്റൊരു വേദി കണ്ടെത്തി സിജെപി പ്രതിഷേധം തുടരുമോ എന്നതാണ് ആകാംഷ. എന്തായാലും തുടർ സമരങ്ങൾ സംബന്ധിച്ച് കൂടിയാലോചനകൾ തുടരുകയാണെന്നാണ് സിജെപി നേതാക്കൾ പറയുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more