1 GBP = 127.05
breaking news

ബാർൺസ്ലി കേരള കൾച്ചറൽ അസോസിയേഷന് (BKCA) പുതിയ നേതൃത്വം; സജീന്ദ്രൻ വാക്കയിൽ പ്രസിഡന്റ്, അരുൺ രാജ് ലിയോൺ ജനറൽ സെക്രട്ടറി, അലൻ ജെയിംസ് ഓവിൽ ട്രഷറർ

ബാർൺസ്ലി കേരള കൾച്ചറൽ അസോസിയേഷന് (BKCA) പുതിയ നേതൃത്വം; സജീന്ദ്രൻ വാക്കയിൽ പ്രസിഡന്റ്, അരുൺ രാജ് ലിയോൺ ജനറൽ സെക്രട്ടറി, അലൻ ജെയിംസ് ഓവിൽ ട്രഷറർ

ബാർൺസ്ലി: ബാർൺസ്ലി കേരള കൾച്ചറൽ അസോസിയേഷന്റെ (BKCA) 2027–2029 കാലയളവിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അധികാരമേറ്റെടുത്തു.

2026 ഒക്ടോബർ 17-ന് സെന്റ് പോൾസ് ഹാളിൽ നടന്ന വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് നടന്ന തിരഞ്ഞെടുപ്പിൽ, നാമനിർദേശങ്ങൾ ലഭിച്ച എല്ലാ സ്ഥാനങ്ങളിലേക്കും എതിരില്ലാതെയാണ് പതിമൂന്നംഗ കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടത്.

സജീന്ദ്രൻ വാക്കയിൽ പ്രസിഡന്റായും അരുൺ രാജ് ലിയോൺ ജനറൽ സെക്രട്ടറിയായും അലൻ ജെയിംസ് ഓവിൽ ട്രഷററായും ചുമതലയേറ്റു. ബിൻസി കെ. എബ്രഹാം വൈസ് പ്രസിഡന്റായും ഷർമിൾ പി. സ്റ്റാൻലി ജോയിന്റ് സെക്രട്ടറിയായും ബ്ലെസ്സി മാത്യു ജോയിന്റ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

ശ്രുതി സുരേഷ്, ഷഹീന ഷാജി, റീന ജിസി സ്കറിയ, ഹരിശങ്കർ മുരളീധരൻ പിള്ള, ജിതിൻ ജോസഫ്, സജി ആന്റണി, അജു തോമസ് അമ്പലത്തറ എന്നിവരാണ് മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.

ബാർൺസ്ലിയിലെ മലയാളി സമൂഹത്തിന്റെ ഐക്യവും സൗഹൃദവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സാംസ്കാരിക പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും അസോസിയേഷന്റെ പ്രവർത്തനങ്ങളെ പുതിയ ഉയരങ്ങളിലെത്തിക്കുന്നതിനും പുതിയ കമ്മിറ്റി ലക്ഷ്യമിടുന്നു. ഇതിനായി എല്ലാ അംഗങ്ങളുടെയും പിന്തുണയും സഹകരണവും കമ്മിറ്റി പ്രതീക്ഷിക്കുന്നു.

അനുഭവസമ്പത്തും യുവത്വത്തിന്റെ ഊർജവും സമന്വയിപ്പിച്ച നേതൃത്വത്തെയാണ് ഇത്തവണ BKCA തിരഞ്ഞെടുത്തിരിക്കുന്നത്. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകാനും ബാർൺസ്ലിയിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക കൂട്ടായ്മ കൂടുതൽ സജീവമാക്കാനും പുതിയ നേതൃത്വത്തിന് കഴിയുമെന്ന പ്രതീക്ഷയിലാണ് അംഗങ്ങൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more