1 GBP = 125.86
breaking news

ഗ്യാനേഷ് കുമാറിന് ശിക്ഷ ഉറപ്പ്; വിജയം കാണും വരെ പോരാട്ടം, പ്രതിഷേധവുമായി മുന്നോട്ട്’; ഇന്ത്യാ സഖ്യം

ഗ്യാനേഷ് കുമാറിന് ശിക്ഷ ഉറപ്പ്; വിജയം കാണും വരെ പോരാട്ടം, പ്രതിഷേധവുമായി മുന്നോട്ട്’; ഇന്ത്യാ സഖ്യം

ഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാർ രാജി വയ്ക്കുന്നത് വരെ സമരവുമായി മുന്നോട്ടെന്ന് ഇന്ത്യാ സഖ്യ നേതാക്കൾ. ജനാധിപത്യം സംരക്ഷിക്കാൻ ഒറ്റക്കെട്ടെന്നും നേതാക്കൾ. തുടർ സമരങ്ങൾ ചർച്ച ചെയ്യാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഒരുക്കിയ ചായസത്ക്കാരത്തിന് ശേഷമാണ് നേതാക്കളുടെ പ്രഖ്യാപനം. ഇന്നലെ നടന്നത് ഐതിഹാസിക സമരമാണെന്നും വോട്ട് കൊള്ള തുറന്ന് കാട്ടാൻ എല്ലാവരും ഒറ്റക്കെട്ടെന്നും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു.

ബിജെപി രാജ്യത്തെ ഒറ്റുകയാണെന്ന് ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ​ ​ഗാന്ധി പറഞ്ഞു. സമാന്തര സമരങ്ങളില്ല. ഒരേ ഒരു സമരമേ ഉള്ളൂ. ജനാധിപത്യത്തെ പുനഃസ്ഥാപിക്കാൻ വേണ്ടിയുള്ള പോരാട്ടമാണിതെന്ന് അദേഹം വ്യക്തമാക്കി. ജന്തർ മന്തറിൽ സമരം പാടില്ലെന്ന ഉത്തരവ് അംഗീകരിക്കില്ലെന്നും അദേഹം പറഞ്ഞു. ഭരണ ഘടനയെ ഇല്ലാതാക്കി രക്ഷപ്പെടാമെന്ന് കരുതേണ്ടെന്ന് മോദിയും ഷായും ഗ്യാനേഷും മനസിലാക്കണമെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു.

ജനാധിപത്യം സംരക്ഷിക്കാൻ എന്തും നൽകുമെന്നും ഗ്യാനേഷ് കുമാർ പാവയെ പോലെ പണിയെടുക്കുന്നുവെന്നും ആർജെഡി നേതാവ് തേജസ്വി യാദവ് പ്രതികരിച്ചു. സമരം എങ്ങനെ കൊണ്ടുപോവണമെന്ന് ചർച്ച ചെയ്തു. ജന്തർ മന്തറിനെ പ്രതിഷേധ വേദിയിൽ നിന്ന് ഒഴിവാക്കിയതിനെ ശക്തമായി അപലപിക്കുന്നുവെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന നൽകുന്നതാണെന്ന് ടിഎംസി നേതാവ് സുപ്രിയ സുലെ പറഞ്ഞു.

ജനാധിപത്യത്തിനായുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറ‍ഞ്ഞു. വോട്ട് കൊള്ളക്കാർ ഇപ്പോൾ ജന്തർ മന്തറും മോഷ്ടിച്ചെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി വിമർശിച്ചു. ഗ്യാനേഷ് കുമാർ ഒരു മാഫിയ ആണെന്നും അയാളെ എങ്ങനെ നേരിടണമെന്ന് ഞങ്ങൾക്കറിയാമെന്നും സഞ്ജയ് റാവത്ത് പ്രതികരിച്ചു. ഒരേ ഒരു ശത്രുവേ ഉള്ളു അത് ബിജെപിയാണെന്ന് നേഹ ബോറ പറഞ്ഞു. ഇന്ത്യയെ ജനാധിപത്യ രാജ്യമാക്കുന്നതിൽ അവർക്ക് യാതൊരു പങ്കുമില്ലെന്ന് നേഹ കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more