1 GBP = 126.00
breaking news

പരിസ്ഥിതിലോല മേഖലയില്‍ നിന്ന് ശബരിമലയെ ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് ശിപാര്‍ശ ചെയ്ത് സംസ്ഥാന സര്‍ക്കാര്‍

പരിസ്ഥിതിലോല മേഖലയില്‍ നിന്ന് ശബരിമലയെ ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് ശിപാര്‍ശ ചെയ്ത് സംസ്ഥാന സര്‍ക്കാര്‍

പത്തനംതിട്ട:: പരിസ്ഥിതിലോല മേഖലയില്‍ നിന്ന് ശബരിമലയെ ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ശിപാര്‍ശ ചെയ്തു. സന്നിധാനവും പമ്പയും നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടും ഒഴിവാക്കിയാണു ഭൂപടത്തില്‍ ഇഎസ്എ പരിധി അടയാളപ്പെടുത്തിയിരിക്കുന്നത്. അതേസമയം ശബരിമലയില്‍ ബഫര്‍സോണ്‍ നിയന്ത്രണത്തില്‍ മാറ്റമുണ്ടാകില്ല

പരിസ്ഥിതിലോല മേഖലയില്‍ നിന്ന് ശബരിമലയെ ഒഴിവാക്കിക്കൊണ്ടുള്ള ഭൂപടമാണ് ഇറങ്ങിയത്. സന്നിധാനം, പമ്പ, നിലക്കല്‍, പമ്പയില്‍നിന്നു സന്നിധാനത്തേക്കുള്ള നീലിമലപാത എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.എന്നാല്‍ സ്വാമി അയ്യപ്പന്‍പാത ഒഴിവാക്കിയിട്ടില്ല. പമ്പയില്‍നിന്നു പെരുനാട് വരെയുള്ള ശബരിമലപാതയും ഇ എസ്എ പരിധിയിലാണ്. സന്നിധാനത്തേക്കുള്ള ചരക്കുനീക്കം നടക്കുന്നത് ഇതുവഴിയാണ്. പെരിയാര്‍ കടുവാസങ്കേതത്തില്‍ വരുന്ന പ്രദേശമായതിനാല്‍ ശബരിമലയെ ബഫര്‍സോണില്‍ ഉള്‍പ്പെടുത്തി നിയന്ത്രണങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്.

ശബരിമല പൂങ്കാവനത്തോടു ചേര്‍ന്ന വനമേഖല പെരിയാര്‍ കടുവ സങ്കേതത്തില്‍ വരുന്നതിനാല്‍ വനാതിര്‍ത്തിയില്‍നിന്ന് ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാണ്. ശബരിമലയും പമ്പയും ഇതില്‍ ഉള്‍പ്പെടും. അതിനാല്‍ത്തന്നെ പ്രദേശത്തു പുതിയ കെട്ടിടങ്ങളും മറ്റും നിര്‍മിക്കുന്നതിനു കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉള്‍പ്പെടെ അനുമതി വേണ്ടിവരും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more