1 GBP = 125.83
breaking news

കായികമേളയുടെ പന്തല്‍ തകര്‍ന്ന സംഭവം: പന്തല്‍ പണിക്കാരനെ കുറ്റക്കാരനാക്കി കേസ് അവസാനിപ്പിക്കാന്‍ പൊലീസ് നീക്കം

കായികമേളയുടെ പന്തല്‍ തകര്‍ന്ന സംഭവം: പന്തല്‍ പണിക്കാരനെ കുറ്റക്കാരനാക്കി കേസ് അവസാനിപ്പിക്കാന്‍ പൊലീസ് നീക്കം

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരങ്ങളുടെ പന്തല്‍ തകര്‍ന്നുവീണ സംഭവത്തില്‍ സംഘാടകരെ രക്ഷിക്കാന്‍ പോലീസിന്റെ ഒത്തുകളി. അപകടം നടന്ന് രണ്ടാഴ്ച പിന്നിട്ട് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ സുരക്ഷാ വീഴ്ച ഉണ്ടായെന്നു പറയുമ്പോഴും പന്തല്‍ നിര്‍മ്മാണക്കാരന് മാത്രമാണ് ഉത്തരവാദിത്വം എന്നാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ കേസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ആരെയും പ്രതിചേര്‍ത്തിട്ടുമില്ല

സംസ്ഥാന സ്‌കൂള്‍ നീന്തല്‍ മത്സരങ്ങളുടെ വേദിയായ അക്വാറ്റിക് കോംപ്ലക്‌സില്‍ യാതൊരു സുരക്ഷയും ഇല്ലാതെയാണ് താല്‍ക്കാലിക പന്തല്‍ നിര്‍മ്മിച്ചതെന്ന് എഫ്‌ഐആറില്‍ പറയുന്നു. നട്ടും ബോള്‍ട്ടും ഒന്നുമില്ലാതെ തകര ഷീറ്റുകള്‍ വെറും കയര്‍ കൊണ്ട് കെട്ടിവെച്ചു. ഇത് കാറ്റിലും മഴയിലും തകര്‍ന്നുവീണാണ് അപകടമുണ്ടായതെന്നും എഫ്‌ഐആറില്‍ പറയുന്നു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ നല്‍കിയ പരാതി അടിസ്ഥാനത്തിലാണ് പോലീസ് വാലും തുമ്പും ഇല്ലാത്ത ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ചുരുക്കിപ്പറഞ്ഞാല്‍ പന്തല്‍ കരാറുകാരന്‍ മാത്രം അപകടത്തിന്റെ ഉത്തരവാദിയായി മാറും. സംഘാടനത്തിലെ വീഴ്ച അടക്കമുള്ള കാര്യങ്ങള്‍ എഫ്‌ഐആറില്‍ പരാമര്‍ശിക്കുന്നുമില്ല. അപകടത്തില്‍ പരിക്കേറ്റ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതുവരെ നഷ്ടപരിഹാരം പോലും ലഭിക്കാതിരിക്കുന്ന സാഹചര്യത്തിലാണ് ദുര്‍ബല വകുപ്പുകള്‍ മാത്രം ചുമത്തി പേരിന് ഒരു എഫ്‌ഐആര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more