കവൻട്രി: യുക്മയുടെ 17-ാമത് ദേശീയ കലാമേളയ്ക്ക് മുന്നോടിയായി ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജണൽ കലാമേള ഒക്ടോബർ 10 ശനിയാഴ്ച കവൻട്രിയിലെ ‘ഷേക്സ്പിയർ നഗർ’ എന്നറിയപ്പെടുന്ന കാർഡിനൽ വൈസ്മാൻ കാത്തലിക് സ്കൂളിൽ നടക്കും. കോവൻട്രി കേരള കമ്മ്യൂണിറ്റി (CKC) ആണ് ഈ വർഷത്തെ കലാമേളയുടെ ആതിഥേയ അസോസിയേഷൻ.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി യുകെയിലെ മലയാളി സമൂഹത്തിലെ കലാപ്രതിഭകൾക്ക് മികച്ച വേദിയൊരുക്കുന്ന യുക്മ കലാമേള, കേരളത്തിലെ സ്കൂൾ-യുവജനോത്സവങ്ങളുടെ ആവേശം യുകെയിലെ മലയാളി സമൂഹത്തിലേക്ക് പകരുന്ന വലിയ കലാസംഗമമാണ്. കുട്ടികളും മുതിർന്നവരും വിവിധ കലാ ഇനങ്ങളിലും പ്രായവിഭാഗങ്ങളിലുമായി മാറ്റുരയ്ക്കുന്ന കലാമേളയ്ക്കായി മിഡ്ലാൻഡ്സ് ഒരുങ്ങിക്കഴിഞ്ഞു.
രാവിലെ 9 മുതൽ രാത്രി 9 വരെ അഞ്ച് വേദികളിലായി നടക്കുന്ന കലാമേളയിൽ ഏകദേശം 900 മത്സരാർത്ഥികൾ പങ്കെടുക്കും. എല്ലാ മത്സര ഇനങ്ങളിലേക്കുമുള്ള രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയായിട്ടുണ്ട്. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി നൂറിലേറെ വോളന്റിയർമാരെ ഉൾപ്പെടുത്തി വിപുലമായ സംഘാടക സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. അഡ്വ. ജോബി പുതുകുളങ്ങരയാണ് ഇവന്റ് മാനേജർ.
തുടർച്ചയായി റീജണൽ കലാമേളകളിൽ ചാമ്പ്യൻപട്ടം നിലനിർത്തിയിട്ടുള്ള മിഡ്ലാൻഡ്സ് ടീം ഇത്തവണയും ആ നേട്ടം ആവർത്തിക്കാനുള്ള ആത്മവിശ്വാസത്തോടെയാണ് മത്സരത്തിനിറങ്ങുന്നത്. നവംബർ 7ന് ചെൽട്ടൻഹാമിൽ അരങ്ങേറുന്ന ദേശീയ കലാമേളയിലേക്കുള്ള മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള നിർണായക വേദി കൂടിയാണ് ഈ റീജണൽ കലാമേള. യുക്മയുടെ അംഗ അസോസിയേഷനുകളിലെ അംഗങ്ങൾക്കും അവരുടെ കുട്ടികൾക്കും മാത്രമാണ് റീജണൽ കലാമേളയിൽ പങ്കെടുക്കാൻ അവസരമുണ്ടായിരുന്നത്.
സബ് കമ്മിറ്റികളും ചുമതലക്കാരും
ഇവന്റ് മാനേജർ:
അഡ്വ. ജോബി പുതുകുളങ്ങര
സ്റ്റേജ് – 1:
സ്മിത തോട്ടം, ജിനു സെബാസ്റ്റ്യൻ, അഗീത, ലിറ്റി ജിജോ
സ്റ്റേജ് – 2:
അനിത മധു, രാജീവ് ജോൺ, റോസ്മേരി ജോഷി
സ്റ്റേജ് – 3:
ബീന, സെൻസ്, ആൻമേരി ജോഷി, ശിവപ്രസാദ്
സ്റ്റേജ് – 4:
ദിനു വർഗീസ്, സജീവ് സെബാസ്റ്റ്യൻ, ജോസ് തോമസ്
സ്റ്റേജ് – 5:
സനൽ, ഗ്ലെൻ ജോർജ്, ജോർജ് മാത്യു
ഓഫീസ് മാനേജ്മെന്റ്:
ഷാജോ ജോസ് (ബർട്ടൺ), അരുൺ ജോർജ്, ടിജോ ജോസഫ്
രജിസ്ട്രേഷൻ ടീം:
പോൾ ജോസഫ്, അരുൺ സെബാസ്റ്റ്യൻ, ബാബു എബ്രഹാം
സേഫ്ഗാർഡിംഗ്:
ലൂയിസ് മീനച്ചേരി, രേവതി അഭിഷേക്
ഫസ്റ്റ് എയ്ഡ്:
സ്മിത തോട്ടം, ആനി കുര്യൻ, സോമി കുരുവിള
സ്റ്റേജ് മാനേജ്മെന്റ്:
ലൂയിസ് മീനച്ചേരി, രേവതി അഭിഷേക്
ന്യൂസ് പാർട്ണർ:
UUKMA News
ന്യൂസ് & പബ്ലിസിറ്റി:
രാജപ്പൻ വർഗീസ്, ഡിക്സ് ജോർജ്, ബെറ്റി തോമസ്
മീഡിയ & ഫോട്ടോഗ്രഫി ഇൻചാർജ്:
പോൾ ജോസഫ്
വിഷ്വൽ പാർട്ണർ:
Mimis LED
ജഡ്ജസ് & സെക്യൂരിറ്റി കൺട്രോൾ:
ലൂയിസ് മീനച്ചേരി
അപ്പീൽ കമ്മിറ്റി:
ജയകുമാർ നായർ, ജോർജ് തോമസ്, അഡ്വ. ജോബി പുതുകുളങ്ങര
ഫുഡ് പാർട്ണർ:
കേരള കഫേ, കവൻട്രി
സൗണ്ട് & ലൈറ്റ്:
B Sounds
സർവീസ് ടീം:
അഭിരാജ്, റോയ് തോമസ്
പാർക്കിംഗ്:
ജോഷി തോമസും ടീമും
മിഡ്ലാൻഡ്സിലെ മലയാളി സമൂഹത്തിന്റെ കലാപരമായ മികവും കൂട്ടായ്മയുടെ കരുത്തും ഒരുമിക്കുന്ന ഈ കലാമേള വിജയകരമാക്കാൻ സംഘാടകർ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ചു. യുക്മ മിഡ്ലാൻഡ്സ് കമ്മിറ്റിയും ആതിഥേയ അസോസിയേഷനായ കോവൻട്രി കേരള കമ്മ്യൂണിറ്റിയും (CKC) ഉൾപ്പെടുന്ന സംഘാടക സമിതി എല്ലാ മലയാളി സുഹൃത്തുക്കളെയും കുടുംബസമേതം കലാമേളയിലേക്ക് ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു.
വേദി: Cardinal Wiseman Catholic School, Potters Green Road, Coventry, CV2 2AJ.
click on malayalam character to switch languages