1 GBP = 127.90
breaking news

സമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനേതം നവിപിള്ളൈയ്ക്ക്

സമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനേതം നവിപിള്ളൈയ്ക്ക്

ജനീവ: ഇത്തവണത്തെ സമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനേതം നവിപിള്ളൈയ്ക്ക്. രാജ്യാന്തരതലത്തില്‍ യുദ്ധവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് പരിഗണിച്ചാണ് ദക്ഷിണാഫ്രിക്കന്‍ പൗരയായ നവനേതം നവിപിള്ളൈയ്ക്ക് അംഗീകാരം. മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ധീരമായി പോരാടിയ വനിതയാണ് നവനേതം നവി പിള്ളൈയെന്ന് നോര്‍വീജിയന്‍ പാര്‍ലമെന്റ് കമ്മിറ്റി വിലയിരുത്തി.

ഇന്ത്യന്‍ തമിഴ് വംശജനായബസ് ഡ്രൈവറുടെ മകളായി 1941 സെപ്റ്റംബര്‍ 23-ന് ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനിലാണ് ജനിച്ചത്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തിയ അവര്‍, 1988-ല്‍ ‘ഡോക്ടര്‍ ഓഫ് ജുറിഡിക്കല്‍ സയന്‍സ്’ ബിരുദം നേടി. 1995-ല്‍ അവര്‍ ദക്ഷിണാഫ്രിക്കയിലെ ഹൈക്കോടതിയിലേക്ക് നിയമിക്കപ്പെടുകയും, രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലെ പ്രമുഖ വ്യക്തിത്വങ്ങളിലൊരാളായി മാറുകയും ചെയ്തു. 1999-ല്‍, റുവാണ്ടയ്ക്കായുള്ള അന്താരാഷ്ട്ര ക്രിമിനല്‍ ട്രൈബ്യൂണലിന്റെ (ICTR) ജഡ്ജിയായും പ്രസിഡന്റായും അവര്‍ നിയമിതയായി. തുടര്‍ന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ജയ്ജിയായും നിയമിതയായി. ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറായിരുന്നു നവനേതം നവിപിള്ളൈ.

പിന്നീട്, അന്താരാഷ്ട്ര നീതിന്യായ-മാനവ അവകാശ സ്ഥാപനങ്ങളിലുടനീളം അവരുടെ പ്രവര്‍ത്തനം തുടര്‍ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more