1 GBP = 127.84
breaking news

സിജെപി പ്രതിഷേധം: ഡല്‍ഹി സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ റദ്ദാക്കി; 57 മെട്രോ സ്റ്റേഷനുകളും അടക്കും

സിജെപി പ്രതിഷേധം: ഡല്‍ഹി സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ റദ്ദാക്കി; 57 മെട്രോ സ്റ്റേഷനുകളും അടക്കും

ഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം നടക്കാനിരിക്കെ, നാളെ ഡല്‍ഹി സ്റ്റേഷനുകളില്‍ എത്തുന്ന ട്രെയിനുകള്‍ റദ്ദാക്കി. രാവിലെ നാല് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് ട്രെയിനുകള്‍ റദ്ദാക്കിയത്. ന്യൂഡല്‍ഹി, ഹസ്രത്ത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തേണ്ട മെയില്‍, എക്‌സ്പ്രസ് തീവണ്ടികളാണ് റദ്ദാക്കിയത്. ഡല്‍ഹിയിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ചുറ്റും കടുത്ത ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

യാത്രക്കാര്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് റെയില്‍വേ പൂര്‍ണ്ണ തുക റീഫണ്ട് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. യാത്ര തിരിക്കുന്നതിന് മുന്‍പ് യാത്രക്കാര്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ട്രെയിന്‍ സമയക്രമങ്ങള്‍ പരിശോധിക്കണമെന്നും റെയില്‍വേ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

ഡല്‍ഹിയില്‍ ഇന്ന് രാത്രി മുതല്‍ 57 മെട്രോ സ്റ്റേഷനുകളും അടക്കും. ജനപത്, സെന്‍ട്രല്‍ സെക്രട്ടറിയറ്റ്, ലോക് കല്യാണ്‍ മാര്‍ഗ്, പട്ടേല്‍ ചൗക് തുടങ്ങി പ്രധാന മെട്രോ സ്റ്റേഷനുകള്‍െ അടച്ചിടും. പ്രതിഷേധ വേദിയിലേക്ക് പ്രവര്‍ത്തകര്‍ എത്താന്‍ സാധ്യതയുള്ള സ്റ്റേഷനുകളാണ് അടച്ചിടുന്നത്. ഇവിടേക്കുള്ള റോഡുകളും അടച്ച് ഗതാഗതവും നിയന്ത്രിച്ചിട്ടുണ്ട്.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ ഇതുവരെ 25 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. അടിയന്തരാവസ്ഥ കാലത്ത് പോലും ട്രെയിനുകള്‍ ഇതുപോലെ റദ്ദാക്കിയിട്ടില്ലെന്ന് സിജെപി വിമര്‍ശിച്ചു.

കേരള ഹൗസ് സ്റ്റാഫ് കാന്റീനും നാളെ അടച്ചിടും. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. അടച്ചിടാന്‍ കേരള ഹൗസ് അധികൃതര്‍ കാന്റീന്‍ കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more