1 GBP = 127.90
breaking news

18 -ാമത് യുക്മ നോർത്ത് വെസ്റ്റ് റീജിയൻ കലാമേളയുടെ  തീയ്യതി പ്രഖ്യാപിച്ചു….കലാമേള 2027 ഒക്ടോബർ 9 ശനിയാഴ്ച

18 -ാമത് യുക്മ നോർത്ത് വെസ്റ്റ് റീജിയൻ കലാമേളയുടെ  തീയ്യതി പ്രഖ്യാപിച്ചു….കലാമേള 2027 ഒക്ടോബർ 9 ശനിയാഴ്ച

അനിൽ ഹരി (പി ആർ ഒ യുക്മ നോർത്ത് വെസ്റ്റ് റീജിയൻ)

യുക്മ നോർത്ത് വെസ്റ്റ് റീജിയൺ അടുത്ത വർഷം സംഘടിപ്പിക്കുന്ന കലാമേളയുടെ തീയ്യതി റീജിയണൽ കമ്മിറ്റി തീരുമാന പ്രകാരം ദേശീയ സമിതിയംഗം ബിജു പീറ്റർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതനുസരിച്ച് 18 -ാമത് യുക്മ നോർത്ത് വെസ്റ്റ് റീജിയൻ  കലാമേള 2027 ഒക്ടോബർ 9 ശനിയാഴ്ച നടക്കുന്നതാണ്.

കലാമേളയുടെ രൂപവും ഭാവവും കാലാനുസൃതമായി മാറിക്കൊണ്ടിരിക്കുമ്പോൾ അതിനനനുസരിച്ചുള്ള തയ്യാറെടുപ്പുകൾ വർഷം മുഴുവൻ നീളുന്നത് ആണെന്നത് അസോസിയേഷനുകളിൽ നിന്നും ലഭിക്കുന്ന പ്രതികരണങ്ങൾ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. അതിനാൽ അംഗ അസോസിയേഷനുകൾക്ക് ഏറ്റവും സുഗമമായി അതിമനോഹരമായി തങ്ങളുടെ അസോസിയേഷൻ അംഗങ്ങളുടെ കലാവാസനകളെ പരിപോഷിപ്പിക്കുവാനും പൊടിതട്ടിയെടുത്ത് വേദികളിൽ മനോഹരമായ കാഴ്ചവയ്ക്കാനുമുള്ള അവസരം ഒരുക്കുന്നതിനു വേണ്ടിയാണ് യുക്മയുടെ ഭാഗത്തുനിന്നും സുദീർഘമായ ഈ തയ്യാറെടുപ്പ്. 

എല്ലാ കലാകാരൻമാർക്കും , കലാകാരികൾക്കും മത്സരാർത്ഥികൾക്കും നല്ലൊരു മുന്നൊരുക്കം നടത്താൻ സാധിക്കട്ടെയെന്ന്   യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റി ആശംസിക്കുന്നു. കലാമേളയുടെ വേദി പിന്നീട് തീരുമാനിച്ച് അറിയിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ച നടന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയൻ കലാമേളയുടെ ഉദ്ഘാടന സമ്മേളന വേദിയിൽ വച്ചാണ് പ്രഖ്യാപനം നടന്നത്. മുൻകൂട്ടി കലാമേള തീയ്യതി പ്രഖ്യാപിച്ചതിനാൽ അംഗ അസോസിയേഷനുകൾക്ക് മുന്നൊരുക്കങ്ങൾ നടത്താൻ സാധിക്കുമെന്ന കാഴ്ചപ്പാടിലാണ് അടുത്ത വർഷത്തെ തീയ്യതി ഈ കലാമേളയുടെ വേദിയിൽ തന്നെ പ്രഖ്യാപിക്കാൻ റീജിയണൽ കമ്മിറ്റി തീരുമാനമെടുത്തതെന്ന് പ്രസിഡൻ്റ് ഷാജി തോമസ് വരാക്കുടി, സെക്രട്ടറി സനോജ് വർഗീസ് ട്രഷറർ ഷാരോൺ ജോസഫ് കലാമേള കൺവീനർ രാജീവ് സി. പി എന്നിവർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more