1 GBP = 127.96
breaking news

കേംബ്രിഡ്ജിൽ വിശുദ്ധ ജോൺ ഹെൻറി ന്യൂമാന്റെ തിരുനാൾ ഭക്തിസാന്ദ്രമായി.

കേംബ്രിഡ്ജിൽ വിശുദ്ധ ജോൺ ഹെൻറി ന്യൂമാന്റെ തിരുനാൾ ഭക്തിസാന്ദ്രമായി.

യുകെ കേംബ്രിഡ്ജ്: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെയിലെ കേംബ്രിഡ്ജ് മിഷന്റെ ഇടവക മധ്യസ്ഥനായ വിശുദ്ധ ജോൺ ഹെൻറി ന്യൂമാന്റെ തിരുനാൾ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആഘോഷിച്ചു. ഒക്ടോബർ 3-ന് സോസ്റ്റൺ ഔർ ലേഡി ഓഫ് ലൂർദ് റോമൻ കത്തോലിക്കാ ദേവാലയത്തിൽ നടന്ന തിരുനാൾ ആഘോഷങ്ങളിൽ മിഷൻ അംഗങ്ങളും നിരവധി വിശ്വാസികളും പങ്കെടുത്തു. 

ആത്മീയ നവീകരണത്തിനും കുടുംബ ഐക്യത്തിനും പ്രാധാന്യം നൽകി നടന്ന കുടുംബ നവീകരണ ധ്യാനത്തിന് റവ.ഡോ. സിസ്റ്റർ മേരി പ്രസാദ DM നേതൃത്വം നൽകി. തുടർന്ന് നടന്ന തിരുനാൾ കൊടിയേറ്റത്തോടെ ആഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കമായി.

മിഷൻ വികാരി ഫാ.ജോർജ് വലിയപറമ്പിലിന്റെ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ വിശുദ്ധ ജോൺ ഹെൻറി ന്യൂമാന്റെ ജീവിതവും വിശ്വാസസാക്ഷ്യവും ക്രൈസ്തവ സമൂഹത്തിന് നൽകുന്ന സന്ദേശവും അനുസ്മരിച്ചു. വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന തിരുനാൾ പ്രദക്ഷിണം ഭക്തിനിർഭരമായി. തുടർന്ന് ആശീർവാദം, നേർച്ചവിളമ്പ്, കൊടിയിറക്ക് എന്നിവ നടന്നു.

മദേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ നടന്നസ്നേഹവിരുന്നോടെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമായി.തിരുനാൾ ക്രമീകരണങ്ങൾക്ക് ട്രസ്റ്റി ശ്രീ.പ്രദീപ് മാത്യു, നാഷണൽ കൗൺസിൽ അംഗം ശ്രീ. അരുൺ വർഗീസ്,MCMF മിഷൻ ലീഡ് ശ്രീമതി.ബെൽജു ക്രിസ്റ്റി ,ശ്രീ.ജോമോൻ ജോയ് എന്നിവർ നേതൃത്വം നൽകി. തിരുനാൾ ആഘോഷങ്ങളുടെ വിജയകരമായ നടത്തിപ്പിന് സഹകരിച്ച എല്ലാവർക്കും മിഷൻ നേതൃത്വം നന്ദി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more