യുക്മ യോർക്ഷയർ & ഹംബർ റീജിയണൽ കലാമേള: ഷെഫീൽഡ് ചാമ്പ്യൻ, EYCO റണ്ണറപ്പ്; അവന്തിക ഗിരീഷ് കലാ തിലകം, സനൽ ദാമോദരൻ കലാ പ്രതിഭ.
Oct 09, 2026
യുക്മ യോർക്ഷയർ & ഹംബർ റീജിയണൽ കലാമേള- ഷെഫീൽഡ് ചാമ്പ്യൻ, EYCO റണ്ണറപ്പ്. അവന്തിക ഗിരീഷ് (പ്രതീക്ഷ മലയാളി കൾചറൽ അസോസിയേഷൻ കീത്തലി )കലാ തിലകം. സനൽ ദാമോദരൻ (ഷെഫീൽഡ് കേരള കൾചറൽ അസോസിയേഷൻ )കലാ പ്രതിഭ. ശിവാനി സനോജ് (ഷെഫീൽഡ് കേരള കൾചറൽ അസോസിയേഷൻ )നാട്യമയൂരം. ഏയ്ഡൻ പോൾ അഖിൽ (ലീഡ്സ് മലയാളി അസോസിയേഷൻ ) ഭാഷാ കേസരി.
യോർക്ഷയർ ആൻഡ് ഹംബർ റീജിയൺ കലാമേളയിലെ വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ 180 പോയിന്റുമായി ഷെഫീൽഡ് കേരള കൾച്ചറൽ അസ്സോസ്സിയേഷൻ ഓവറോൾ ചാമ്പ്യൻ ട്രോഫിയിൽ മുത്തമിട്ടു.172 പോയിന്റുമായി ഈസ്റ്റ് യോർക്ഷയർ കൾച്ചറൽ ഓർഗനൈസേഷൻ റണ്ണറപ്പായപ്പോൾ 99 പോയിന്റുമായി ലീഡ്സ് മലയാളി അസ്സോസ്സിയേഷൻ മൂന്നാംസ്ഥാനം നേടി.
ഒക്ടോബർ മാസം മൂന്നാം തീയതി ശനിയാഴ്ച ഹൾ st മേരീസ് സ്കൂൾ ഹാളിൽ രാവിലെ ഒമ്പതുമണിക്ക് ആരംഭിച്ച മത്സരങ്ങൾ നാഷണൽ സെക്രട്ടറി ജയകുമാർ നായർ ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ് അമ്പിളി എസ് മാത്യൂസ് അധ്യക്ഷത വഹിച്ച ഉത്‌ഘാടന സമ്മേളനത്തിൽ റീജിയണൽ സെക്രട്ടറി അജു തോമസ് സ്വാഗതവും ജോയിന്റ് ട്രീഷറർ അരുൺ ഡൊമിനിക് കൃതജ്ഞതയും രേഖപ്പെടുത്തി. നാഷണൽ വൈസ് പ്രസിഡന്റ് വർഗീസ് ഡാനിയേൽ നാഷണൽ കൗൺസിൽ അംഗം ജോസ് വർഗീസ് , ട്രഷറർ ഡോ. സീതൾ മാർക്ക്, റീജിയണൽ വൈസ്പ്രസിഡന്റ്മാരായ ഡോ. അഞ്ചു ഡാനിയേൽ, ജിജോ ചുമ്മാർ, റീജിയണൽ സ്പോർട്സ് കോർഡിനേറ്റർ സുജീഷ് പിള്ള, നേഴ്‌സ് കോർഡിനേറ്റർ ഹരി കൃഷ്‌ണൻ, HIMA പ്രസിഡൻ്റ് റോബി ജയിംസ്, eyco പ്രസിഡൻ്റ് Dr ദീപ ജേക്കബ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. ചിത്രങ്ങൾ പകർത്തിയത് ജോയിൻ്റ് സെക്രട്ടറി വിമൽ ജോയ്. യോർക്ഷയറിലെ മത്സരങ്ങളുടെ ക്രമീകരണങ്ങൾ വിലയിരുത്തുകയും ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്യുവാനായി യുക്മയുടെ മുൻ നാഷണൽ ജോയിന്റ് സെക്രട്ടറി സാജൻ സത്യനും രാവിലെ തന്നെ മത്സരനഗരിയിൽ എത്തിച്ചേർന്നിരുന്നു.
അഞ്ചു സ്റ്റേജുകളിലാണ് കലാമത്സരങ്ങൾ അരങ്ങേറിയത്. റീജിയണിലെ 16 അസോസിയേഷനുകളിൽ നിന്നും 425 ൽപരം മത്സരാത്ഥികളൾ പങ്കെടുത്ത ഓരോ ഇനങ്ങളിലും പ്രവചനാതീതമായ അത്യന്തം ആവേശം നിറഞ്ഞ മൽസരങ്ങളായിരുന്നു അരങ്ങേറിയത്. റിസപ്ഷനിൽ റൂബിച്ചൻ ടി ജെ (ചാരിറ്റി കോർഡിനേറ്റർ) ബാബു സെബാസ്റ്യൻ (യുക്മ ന്യൂസ്) എന്നിവരും റീജിയണൽ വൈസ് പ്രസിഡൻ്റ് Dr അഞ്ജു ഡാനിയേൽ, ജോയിൻ്റ് സെക്രട്ടറി ബിജിമോൾ രാജു, ബോട്ട് റേസ് കോർഡിനേറ്റർ എൽദോ ഏബ്രഹാം, നേഴ്‌സസ് കോർഡിനേറ്റർ അലീന അലക്‌സ്, എന്നിവർ വിവിധ സ്റ്റേജുകൾക്ക് നേതൃത്വം നൽകി.
കിഡ്സ് വിഭാഗത്തിൽ അന്വി നായർ ഗ്രൂപ് ചാപ്യൻ സ്ഥാനം ആയി. സബ്‌ജൂനിയർ തലത്തിൽ ഗ്രൂപ്പ് ചാമ്പ്യൻ ശിവാനി സനോജ് നേടിയപ്പോൾ ജൂനിയർ ചാമ്പ്യൻ ആയി തന്മയ ശരത് സീനിയർ വിഭാഗത്തിൽ അനഘ സുരേഷ് ഗ്രൂപ്പ് ചാമ്പ്യൻ ആയി.
വൈകിട്ട് എട്ടുമണിക്ക് സമാപന സമ്മേളനം യുക്മ നാഷണൽ പ്രസിഡന്റ് എബി സെബാസ്റ്റിയൻ ഉത്‌ഘാടനം ചെയ്യുകയും ആദ്യസമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
സമയബന്ധിതമായി നടത്തിയ ഈ കലാമേള ഒരു വൻ വിജയമാക്കുവാൻ സഹായിച്ച അംഗ അസോസിയേഷൻ ഭാരവാഹികൾക്കും വോളണ്ടിയേഴ്സിനും സ്പോൺസർമാരായ സെനിത് സോളിസിറ്റേഴ്സ്, ലൈഫ് ലൈൻ , നീതിമാൻ, lazat ,ജെ എം പി സോഫ്റ്റ് വെയർ , ചാക്കോ കോട്ടേജ്, ജിയാ ട്രാവൽസ്, ഏഡൻസ് എന്നീ സ്ഥാപങ്ങൾക്കും ഭക്ഷണ പാനീയങ്ങൾ വിതരണം ചെയ്ത റാണി കാറ്ററിങ് സർവീസിനും ലൈറ്റ് ആൻഡ് സൗണ്ട് സിസ്റ്റം മനോഹരമായി കൈകാര്യം ചെയ്ത മ്യൂസിക് മിസ്റ്റിനും എല്ലാ വിധികർത്താക്കൾക്കും സ്റ്റേജ് മാനേജർ മാർക്കും, സ്കൂൾ അധികൃതർക്കും നന്ദി രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് അമ്പിളി എസ് മാത്യൂസ്സും സെക്രട്ടറി അജു തോമസും അറിയിച്ചു.
യുക്മ ദേശീയ കലാമേള നവംബർ 07 ന് ചെൽറ്റൻഹാമിൽ. നാഷണൽ കലാമേള ലോഗോ, നഗർ നാമകരണ മത്സരങ്ങളിൽ നിങ്ങൾക്കും പങ്കാളികളാകാം……. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചുള്ള ലോഗോകൾ പരിഗണിക്കുന്നതല്ല. /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
click on malayalam character to switch languages