1 GBP = 126.90
breaking news

കേംബ്രിഡ്ജിൽ വിശുദ്ധ ജോൺ ഹെൻറി ന്യൂമാന്റെ തിരുനാൾ ഒക്ടോബർ 3-ന്.

കേംബ്രിഡ്ജിൽ വിശുദ്ധ ജോൺ ഹെൻറി ന്യൂമാന്റെ തിരുനാൾ ഒക്ടോബർ 3-ന്.

അരുൺ വർഗ്ഗീസ്

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെയിലെ കേംബ്രിഡ്ജ് മിഷൻ്റെ ഇടവക മധ്യസ്ഥനായ വിശുദ്ധ ജോൺ ഹെൻറി ന്യൂമാന്റെ
തിരുനാൾ ഒക്ടോബർ 3-ന് ഭക്തിനിർഭരമായി ആഘോഷിക്കുന്നു.

മിഷൻ വികാരി ഫാ. ജോർജ് വലിയപറമ്പിൽ തിരുനാൾ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
ഒക്ടോബർ 3-ന് രാവിലെ 10:30ന് കുടുംബ നവീകരണ ധ്യാനം റവ.ഡോ.സിസ്റ്റർ മേരി പ്രസാദ DM നയിക്കും. തിരുനാൾ കൊടിയേറ്റിന് ശേഷം റവ.ഫാ.ജോർജ് വലിയപറമ്പിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, തുടർന്ന് ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം, ആശീർവാദം ,നേർച്ച വിളമ്പ്, കൊടിയിറക്ക്, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കുന്നത് ആണ്. പത്തൊൻപതാം നൂറ്റാണ്ടിലെ എക്യുമെനിസത്തെ രൂപപ്പെടുത്തിയ ആത്മീയ നിയന്താവും ചിന്തകനും മഹാനായ വേദപാരംഗതനും ആയ വിശുദ്ധ ജോൺ ഹെൻറി ന്യൂമാന്റെ നാമത്തിൽ ഉള്ള സഭയുടെ ആദ്യ മിഷൻ ആണ് കേംബ്രിഡ്ജ് വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ മിഷൻ. തിരുനാൾ ക്രമീകരണങ്ങൾക്ക് ട്രസ്റ്റി ശ്രീ. പ്രദീപ് മാത്യു, സെക്രട്ടറി ശ്രീ.സോജി പാപ്പച്ചൻ, നാഷണൽ കൗൺസിൽ അംഗം ശ്രീ.അരുൺ വർഗീസ് എന്നിവർ നേതൃത്വം നൽകുന്നു.

തിരുനാളിൽ പങ്കെടുത്തു വിശുദ്ധൻ്റെ അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more