1 GBP = 127.70

പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇ ഡി റിപ്പോര്‍ട്ട്: അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കി ആഭ്യന്തരമന്ത്രി; പന്ത് ഡിജിപിയുടെ കോര്‍ട്ടില്‍

പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇ ഡി റിപ്പോര്‍ട്ട്: അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കി ആഭ്യന്തരമന്ത്രി; പന്ത് ഡിജിപിയുടെ കോര്‍ട്ടില്‍

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഇ ഡി ശിപാര്‍ശയില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ ടി, ഭര്‍ത്താവും മുന്‍മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. ഡിജിപിക്കാണ് ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കിയത്. അന്വേഷണത്തിന്റെ സ്വഭാവം ഡിജിപി തീരുമാനിക്കും. പ്രാഥമിക അന്വേഷണം നടത്തണോ അതോ എഫ്‌ഐആര്‍ എടുത്ത ശേഷം അന്വേഷണം നടത്തണോ എന്ന് തീരുമാനിക്കാനുള്ള അധികാരമാണ് ഡിജിപിക്ക് നല്‍കിയിരിക്കുന്നത്

അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കണോ എന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംസ്ഥാന പൊലീസ് മേധാവിക്ക് തീരുമാനമെടുക്കാം. പ്രാഥമിക അന്വേഷണം ഉള്‍പ്പെടെ കഴിഞ്ഞതിന് ശേഷം വിജിലന്‍സ് അന്വേഷണം മതിയെന്ന തീരുമാനത്തിലേക്കാണ് നിലവില്‍ ആഭ്യന്തരവകുപ്പ് എത്തിയിരിക്കുന്നത്. ഡിജിപിയെ സെക്രട്ടേറിയറ്റിലേക്ക് വിളിച്ചുവരുത്തിയാണ് ആഭ്യന്തരവകുപ്പ് മന്ത്രി സുപ്രധാന നിര്‍ദേശം നല്‍കിയത്. മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പന്ത് ഡിജിപിയുടെ കോര്‍ട്ടിലെത്തിയിരിക്കുന്നത്.

മുന്‍ മന്ത്രിയായ മുഹമ്മദ് റിയാസിന്റെ ഓഫിസ് കേന്ദ്രീകരിച്ചുള്ള ഹവാല ഇടപാട് ആരോപണം ഉള്‍പ്പെടെ കത്തില്‍ ഇ ഡി സൂചിപ്പിച്ചിരുന്നു. ഇതില്‍ ഉള്‍പ്പെടെ പ്രാഥമിക പരിശോധന നടക്കുമോ എന്ന് വരും ദിവസങ്ങളില്‍ അറിയാം. ഇ ഡി ശിപാര്‍ശയില്‍ സര്‍ക്കാര്‍ തീരുമാനം വൈകിയതില്‍ ഒരു കോണില്‍ നിന്ന് രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പിണറായിക്കെതിരെ അന്വേഷണംെ നടത്താമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതോടെ ഇതിലും വലിയ രാഷ്ട്രീയ, ക്രമസമാധാന പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വന്നേക്കാമെന്ന ആശങ്കയും സര്‍ക്കാരിന് മുന്നിലുണ്ട്. അതേസമയം ഇ ഡി നീക്കത്തെ സംസ്ഥാന സര്‍ക്കാരുള്‍പ്പെടെ അറിഞ്ഞുകൊണ്ടുള്ള ഒത്തുകളിയായാണ് സിപിഐഎം രാഷ്ട്രീയമായി വിശദീകരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളെ തേടി വരുമ്പോള്‍ ഇ ഡിയെ എതിര്‍ക്കുകയും പിണറായി വിജയനെതിരെ വരുമ്പോള്‍ ഇ ഡിയെ പിന്തുണയ്ക്കുകയും ചെയ്യുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഇരട്ടത്താപ്പായി ചൂണ്ടിക്കാട്ടി പ്രതിരോധിക്കാന്‍ ഉള്‍പ്പെടെയാണ് സിപിഐഎം ശ്രമിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more