1 GBP = 127.88
breaking news

എണ്‍പതുകളിലേക്ക് പോയി ക്യാംപസും; ജെയിന്‍ യൂണിവേഴ്സിറ്റിയുടെ റെട്രോ വീഡിയോ വന്‍ ഹിറ്റ്

എണ്‍പതുകളിലേക്ക് പോയി ക്യാംപസും; ജെയിന്‍ യൂണിവേഴ്സിറ്റിയുടെ റെട്രോ വീഡിയോ വന്‍ ഹിറ്റ്

എണ്‍പതുകളിലെ ഫാഷനും സ്റ്റെലുമൊക്കെയാണല്ലോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോളത്തെ ട്രെന്‍ഡ്. വേഷത്തിലും ഭാവത്തിലും ചിത്രങ്ങളുടെ ഫ്രെയിമുകളിലുമെല്ലാം 1980കളുടെ ഒരു പ്രത്യേക ലോകം സൃഷ്ടിച്ചിരിക്കുകയാണ് ജെയിന്‍ യൂണിവേഴ്‌സിറ്റിയും. ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ ഇന്നത്തെ ക്യാമ്പസ് എണ്‍പതുകളില്‍ എങ്ങനെയായിരിക്കുമെന്നാണ് വീഡിയോയില്‍ കാണുന്നത്. പ്രസിദ്ധീകരിച്ച് 20 മണിക്കൂറിനുള്ളില്‍ തന്നെ ഒരു മില്യണിലധികം ആളുകളാണ് വീഡിയോ കണ്ടത്. 65,000-ത്തിലധികം ലൈക്കുകളും 20,000-ത്തിലധികം ഷെയറുകളും ഇതിനോടകം ലഭിച്ചു.

രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. പഴയ തലമുറയും ജെന്‍സികളും തമ്മിലുള്ള ചര്‍ച്ചകളാണ് വീഡിയോയുടെ കമന്റ് ബോക്‌സ് മുഴുവന്‍. ജെന്‍സിക്ക് ഇപ്പോള്‍ മനസിലായിട്ടുണ്ടാവും എല്ലാ കളികളും കളിച്ച് വളര്‍ന്നു വന്നവരാണ് 80s എന്ന് എന്നാണ് ഒരു കമന്റ്. എന്തൊക്കെ ആയിരുന്നു. തള്ള വൈബ്, തന്ത വൈബ്, വസന്തം.. എന്തൊക്കെ പേര്, കളിയാക്കല്‍ ഇപ്പോള്‍ മനസ്സിലായോ 90s,80s ആളുകള്‍ തകിടം മറിച്ച കാലഘട്ടം ആയിരുന്നു എന്ന്. ഇപ്പോള്‍ ട്രെന്‍ഡ് കണ്ടപ്പോള്‍ ഫോട്ടോയും വീഡിയോയും ഉണ്ടാക്കാന്‍ തിക്കും തിരക്കും – എന്നാണ് മറ്റൊരു കമന്റ്. നിങ്ങള്‍ക്ക് അങ്ങനെ കമന്റ് വന്നെങ്കില്‍ ഞങ്ങള്‍ക്കും വരാറുണ്ടെന്നാണ് .ജെന്‍സികള്‍ ഇതിന് ഉദാഹരണ സഹിതം നല്‍കുന്ന മറുപടി.

ബോള്‍ഡ് ഫാഷന്‍, ക്ലാസിക് പോസുകള്‍, വിന്റേജ് ഫ്രെയിമുകള്‍.. ഒപ്പം 80കളുടെ തനതായൊരു അറ്റിറ്റിയൂഡ് എന്നിവയെല്ലാം കൂടി ചേര്‍ന്നപ്പോള്‍ വീഡിയോ വേറിട്ട അനുഭവമായി. ഇന്നത്തെ ക്യാമ്പസ് ജീവിതത്തെ പഴയകാലത്തിന്റെ ഓര്‍മ്മച്ചിത്രങ്ങളിലേക്ക് മാറ്റിവെച്ചതുപോലെയാണ് വീഡിയോ. ഇന്നത്തെ തലമുറ നേരിട്ട് അനുഭവിച്ചിട്ടില്ലാത്ത ഒരു കാലഘട്ടവും അന്നത്തെ ഫാഷനും ഫോട്ടോഗ്രഫിയും നൊസ്റ്റാള്‍ജിയയും പരിചയപ്പെടുത്തുന്ന ഒരു ക്രിയേറ്റീവ് പരീക്ഷണം കൂടിയായി ഇത് മാറി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more