1 GBP = 128.43

മുല്ലപ്പെരിയാർ; ആദ്യ ഘട്ട പരിശോധന പൂർത്തിയായി, 15 ദിവസത്തിനകം റിപ്പോർട്ട്‌ സമർപ്പിക്കുമെന്ന് സമഗ്ര പരിശോധന സമിതി ചെയർമാൻ

മുല്ലപ്പെരിയാർ; ആദ്യ ഘട്ട പരിശോധന പൂർത്തിയായി, 15 ദിവസത്തിനകം റിപ്പോർട്ട്‌ സമർപ്പിക്കുമെന്ന് സമഗ്ര പരിശോധന സമിതി ചെയർമാൻ

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ആദ്യ ഘട്ട പരിശോധന പൂർത്തിയായെന്നും റിപ്പോർട്ട്‌ 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് സമർപ്പിക്കുമെന്നും സമഗ്ര പരിശോധന സമിതി ചെയർമാൻ ബൽരാജ് ജോഷി. നാളെ നടക്കുന്ന യോഗത്തിൽ കൂടുതൽ പരിശോധന വേണമോയെന്ന് ചർച്ച ചെയ്ത് തീരുമാനിക്കും. സുരക്ഷയുമായി ബന്ധപ്പെട്ട എല്ല ഘടകങ്ങളും പരിശോധിക്കും. റിപ്പോർട്ട്‌ നിഷ്പക്ഷമായിരിക്കുമെന്നും ബൽരാജ് ജോഷി പറഞ്ഞു.

സുപ്രീം കോടതി ഉത്തരവനുസരിച്ചാണ് അഞ്ചംഗ വിദഗ്ദ്ധ സമിതി പരിശോധനകൾ നടത്തിയത്. ദേശീയ ജല വൈദ്യുത കോ‍പ്പറേഷൻ മുൻ സിഎംഡി ബൽരാജ് ജോഷി അധ്യക്ഷനായ സമിതിയാണ് പരിശോധന നടത്തിയത്. ഒഡീഷ ജലവിഭവ വകുപ്പ് മുൻ മെമ്പർ സെക്രട്ടറി അശുതോഷ് ദാസ് ആണ് കേരളത്തിൻറെ പ്രതിനിധി. കോതമംഗലം സ്വദേശി ജോ ജോസഫ് നൽകിയ കേസിൽ 2022 ലാണ് മുല്ലപ്പെരിയാ‍റിൽ പുതിയതായി സമഗ്ര സുരക്ഷ പരിശോധന നടത്താൻ സുപ്രീം കോടതി നിർദേശിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more