1 GBP = 128.68
breaking news

യുക്മ ഇസ തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; അവസാനഘട്ട പരിശീലനം പൂർത്തിയാക്കി മത്സരാർത്ഥികൾ

യുക്മ ഇസ തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; അവസാനഘട്ട പരിശീലനം പൂർത്തിയാക്കി മത്സരാർത്ഥികൾ

സ്വന്തം ലേഖകൻ

സ്വിൻഡൻ: യുക്മ ഇസ കേരളപ്പൂരം വള്ളംകളിയോടനുബന്ധിച്ച് ആഗസ്റ്റ് 15ന് റോതർഹാമിലെ മാൻവേഴ്സ് ലേക്കിൽ യുക്മ ഷീ ലീഡ്സ് സംഘടിപ്പിക്കുന്ന ഇസ തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിലെത്തുന്നത് 12 സുന്ദരിമാർ. റാമ്പിലെത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കേ, അവസാന ഘട്ട പരിശീലനം പൂർത്തിയാക്കിയിരിക്കുകയാണ് മത്സരാർത്ഥികൾ.

യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറിയും യുക്മ ഷീ ലീഡ്‌സിന് നേതൃത്വവും വഹിക്കുന്ന റെയ്‌മോൾ നിധിരിയുടെ നേതൃത്വത്തിൽ സ്വിൻഡനിലെ ഹന്ഗ്രി ആൻഡ് തേസ്റ്റി റെസ്റ്റോറന്റിൽ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പരിശീലന പരിപാടികൾ സംഘടിപ്പിച്ചത്. ഷോ ഡയറക്ടർ കമൽരാജ് മാണിക്കത്തും കൊറിയോഗ്രാഫർ ദിവ്യ രഞ്ജിത്തുമാണ് പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകിയത്.

രാവിലെ ഒൻപത് മണിയോടെ ആരംഭിച്ച പരിശീലന പരിപാടിയിൽ യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി മത്സരത്തിന്റെ വിശദവിവരങ്ങളും നിബന്ധനകളും മത്സരാർത്ഥികൾക്ക് നൽകി. തുടർന്ന് ഷോ ഡയറക്ടർ കമൽരാജ് മാണിക്കത്ത് ഷോയുടെ പൂർണ്ണ വിവരങ്ങൾ നൽകിക്കൊണ്ടാണ് പരിശീലന പരിപാടികൾക്ക് തുടക്കം കുറിച്ചത്. ബെറ്റർഫ്രയിംസ് ഫോട്ടോഗ്രാഫർമാരായ രാജേഷ് നടേപ്പിള്ളിയും നിരഞ്ജനും ഷോയുടെ മനോഹര ചിത്രങ്ങൾ ക്യാമറകളിൽ ഒപ്പിയെടുത്തു.

റാമ്പിലെത്താൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കവേ നടത്തിയ പരിശീലന പരിപാടി മത്സരാത്ഥികൾ തമ്മിലുള്ള ഐക്യവും സൗഹൃദവും കൂടുതൽ ദൃഢപ്പെടുത്താൻ കഴിഞ്ഞുവെന്ന് ഷീ ലീഡ്സ് ചുമതലയുള്ള റെയ്‌മോൾ നിധിരി വ്യക്തമാക്കി. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി പന്ത്രണ്ട് മത്സരാർത്ഥികളാണ് ഫൈനൽ റൗണ്ടിൽ റാമ്പിലെത്തുന്നത്. സജിനി മേരി ഫിലിപ്പ് – വാന്റേജ്, രാജശ്രീ പ്രവീൺ – കൊവെൻട്രി, ഡോ. ഐശ്വര്യ പ്രേമൻ – സതാംപ്ടൺ, സ്മിത സിറിയക് – ലീഡ്സ്, അമിത കെ എസ് – സ്വിൻഡൻ, ശാലിനി റിജേഷ് – യോവിൽ, പ്രിൻസി രാജു – ഡിഡ്കോട്ട്, ദേവിക ആശാ ശിവദാസ് – അബിങ്ങ്ടൺ, അപർണ്ണ ശൈലേഷ് – നോട്ടിംഗ്ഹാം, ഡോ. നസ്രീൻ എൻ – വൂൾവർഹാംപ്ടൺ, ലിയ തോമസ് – സൗത്താംപ്ടൺ, സിൻസി ഇമ്മാനുവേൽ – ലീഡ്‌സ് എന്നിവരാണ് ഫൈനൽ റൗണ്ടിലെ മത്സരാർത്ഥികൾ.

മലയാളികളുടെ ഏറ്റവും പ്രധാന ആഘോഷമായ ഓണം അടിസ്ഥാനമാക്കിയാണ് ഇത്തവണയും ഓണച്ചന്തം അണിയറയിൽ ഒരുങ്ങുന്നത്. കേരളീയ തനിമയും പാരമ്പര്യവും ആധുനികതയും കോർത്തിണക്കി ഏറെ പുതുമകൾ നിറഞ്ഞതാകും ഓണച്ചന്തം സീസൺ 2 മത്സരങ്ങൾ. ഓണവുമായി ബന്ധപ്പെട്ടുള്ള പാരമ്പര്യങ്ങളും കലകളും നിറങ്ങളും ചേർന്ന കൂടുതൽ പുതുമകൾ നിറഞ്ഞ ഒന്നായിരിക്കും ഓണച്ചന്തം ഷോയെന്ന്, ഷോ ഡയറക്ടർ കമൽ രാജ് മാണിക്കത്ത് പറഞ്ഞു. യുകെയിലും മറ്റ് വിവിധ രാജ്യങ്ങളിലും നിരവധി ഫാഷൻ ഷോകൾ വിജയകരമായി അവതരിപ്പിച്ച കമൽ രാജ് മാണിക്കത്ത് ഫാഷൻ ഷോ രംഗത്ത് ഏറെ പ്രശസ്‌തനാണ്.

ഇസ ലണ്ടൻ, തെരേസാസ് ലണ്ടൻ എന്നിവർ ടൈറ്റിൽ സ്പോൺസറായ മലയാളി സുന്ദരി സീസൺ 2വിന് ലൈഫ് ലൈൻ പ്രൊട്ടക്ട്, പോൾ ജോൺ & കോ സോളിസിറ്റേഴ്സ് എന്നിവർ കോ സ്പോൺസർമാരാണ്.

യുക്‌മ – തെരേസാസ് ലണ്ടൻ ഓണച്ചന്തം സീസൺ 2 സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്.

കമൽ രാജ് മാണിക്കത്ത് – +44 7774966980

റെയ്‌മോൾ നിധീരി – +44 7789149473

സ്‌മിത തോട്ടം – +44 7450964670

അമ്പിളി സെബാസ്റ്റിയൻ മാത്യൂസ് – +447901063481

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more