1 GBP = 128.61
breaking news

ആഭ്യന്തരവകുപ്പിനോട് വൈരാഗ്യമുണ്ടോ?, നിയമം അറിയില്ലേ?; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ ശകാരിച്ച് കോടതി

ആഭ്യന്തരവകുപ്പിനോട് വൈരാഗ്യമുണ്ടോ?, നിയമം അറിയില്ലേ?; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ ശകാരിച്ച് കോടതി

ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കും എസ്പിക്കും ഹൈകോടതിയുടെ അതിരൂക്ഷ വിമർശനം. വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കാൻ സർക്കാരിന് നിർദ്ദേശം. സാധാരണക്കാർക്ക് വേണ്ടി നിലകൊള്ളാൻ കോടതി ഇവിടെയുണ്ടെന്നും ജസ്റ്റിസ് എ ബദറുവിന്റെ മുന്നറിയിപ്പ്.

പ്രതിയായ ഡോക്ടർ എം കെ റാമിന്റെ അറസ്റ്റിൽ വീഴ്ച വരുത്തിയതിന് പിന്നാലെയാണ് ഡിവൈഎസ്പിയെയും എസ്പിയെയും ഹൈക്കോടതി നേരിട്ട് വിളിച്ചു വരുത്തിയത്. ഇത്രയും പ്രധാനപെട്ട കേസിൽ എങ്ങനെയാണ് പിഴവ് സംഭവിച്ചത് എന്ന് ഡിവൈഎസ്പി യോട് ചോദ്യം. പ്രതിയേ രക്ഷപെടുത്താൻ അല്ലെ നിങ്ങൾ ശ്രമിച്ചത്.
ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞിട്ടാണോ ഇങ്ങനെ ചെയ്തത് എന്നും കോടതി ചോദിച്ചു.

കേസിന്റെ കാര്യങ്ങളിൽ കൃത്യമായി മേൽനോട്ടം നടത്തുന്നതിൽ എസ് പിയ്ക്കും വീഴ്ച്ച സംഭവിച്ചു. ചില കേസുകളിൽ പോലീസിന്റെ ഇടപെടൽ പരിതാപകരമാണ്. പ്രമാദമായ കേസുകളിൽ പ്രതിയെ പിടികൂടണമെങ്കിൽ കോടതി ഇടപെടണം. ഈ കേസിൽ വീഴ്ച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ കോടതി അന്വേഷണത്തിന് ഉത്തരവിടുമെന്നും ജസ്റ്റിസ് എ ബദറുദ്ദീൻ വ്യക്തമാക്കി. സാധാരണക്കാർക്ക് വേണ്ടി കോടതികൾ ഇവിടെയുണ്ടെന്നും അന്യം നിന്ന് പോയിട്ടില്ലെന്നും കോടതി ഓർമിപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more