1 GBP = 128.66
breaking news

യുകെ മലയാളി തായ്‌ലൻഡിൽ വച്ച് മരണമടഞ്ഞു; വിടവാങ്ങിയത് എയ്‌ൽസ്‌ബറി മലയാളിയായ പ്രജിത്

യുകെ മലയാളി തായ്‌ലൻഡിൽ വച്ച് മരണമടഞ്ഞു; വിടവാങ്ങിയത് എയ്‌ൽസ്‌ബറി മലയാളിയായ പ്രജിത്

ലണ്ടൻ: യുകെ മലയാളി തായ്‌ലൻഡിൽ വച്ച് മരണമടഞ്ഞു. തായ്‌ലൻഡിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എയ്‌ൽസ്‌ബറി മലയാളി സമാജം അംഗമായ പ്രജിത് പുഷ്പാംഗദൻ പുന്നശ്ശേരിയിലാണ് മരണമടഞ്ഞത്. 51 വയസ്സായിരുന്നു പ്രായം.

ഇക്കഴിഞ്ഞ ജൂലായ് 18നാണ് ബാങ്കോക്കിലെ പർവിന ഹോട്ടലിൽ പ്രജിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നു വരുന്നതായി എയ്‌ൽസ്‌ബറി മലയാളി സമാജം എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗങ്ങൾ അറിയിച്ചു. ആലപ്പുഴ എടത്വ സ്വദേശിയായ പ്രജിത് എയ്‌ൽസ്‌ബറിയിൽ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. നാട്ടിൽ അമ്മയും രണ്ടു പെങ്ങൾമാരുമുണ്ട്.

പ്രജിത് പുഷ്‌പാങ്ദാന്റെ ആകസ്മിക വിയോഗത്തിൽ യുക്മ ദേശീയ സമിതിക്ക് വേണ്ടി സെക്രട്ടറി ജയകുമാർ നായർ, സൗത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റിയ്ക്ക് വേണ്ടി സെക്രട്ടറി ജോബി തോമസ്, എയ്‌ൽസ്‌ബറി മലയാളി സമാജത്തിന് വേണ്ടി പ്രസിഡന്റ് രാജേഷ് രാജ്‌ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാദുഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു….. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more