1 GBP = 128.66
breaking news

യുകെ മലയാളി റിനി കുന്നശ്ശേരി നാട്ടിൽ നിര്യാതയായി

യുകെ മലയാളി റിനി കുന്നശ്ശേരി നാട്ടിൽ നിര്യാതയായി

ലണ്ടൻ: യുകെ മലയാളിയായ റിനി കുന്നശ്ശേരി കോട്ടയത്ത് നിര്യാതയായി. സാമൂഹ്യ സാംസ്കാരിക രംഗത്ത്, ഭർത്താവിനൊപ്പം സജീവയായിരുന്ന റിനി കുന്നശ്ശേരി (47) നാട്ടിൽ ചികിത്സയിലിരിക്കവെയാണ് വിട പറഞ്ഞത്. സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായ പയസ്സ് കുന്നശ്ശേരിയുടെ ഭാര്യയാണ്.

കുറച്ച് നാളായി ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. പയസ് – റിനി ദമ്പതികൾക്ക് മൂന്നു മക്കളാണ്. പയസും മക്കളും മരണവിവരമറിഞ്ഞ് യുകെയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഗ്ലോസ്റ്റര്‍ഷെയറിലാണ് പയസും കുടുംബവും താമസിക്കുന്നത്.

കോട്ടയം അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ് അന്തരിച്ച മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ സഹോദരപുത്രനാണ് പയസ് കുന്നശേരി. കോട്ടയം കൊല്ലാട് കറുകയില്‍ കുടുംബാംഗമാണ് പരേതയായ റിനി. റിനിയുടെ മാതാപിതാക്കള്‍ വര്‍ഷങ്ങളായി ജര്‍മനിയിലാണ് താമസം. സംസ്കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട് തീരുമാനിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

റിനി കുന്നശ്ശേരിയുടെ നിര്യാണത്തിൽ യുക്മ ദേശീയ സമിതിയ്ക്ക് വേണ്ടി സെക്രട്ടറി ജയകുമാർ നായരും സൗത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റിക്കായി റീജിയണൽ സെക്രട്ടറി ജോബി തോമസും അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു… ആദരാഞ്ജലികൾ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more