1 GBP = 130.53
breaking news

PSC പരീക്ഷാ ക്രമക്കേട്: സമഗ്രമായി അന്വേഷണത്തിന് സർക്കാർ: ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി ഉത്തരവിറക്കി

PSC പരീക്ഷാ ക്രമക്കേട്: സമഗ്രമായി അന്വേഷണത്തിന് സർക്കാർ: ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി ഉത്തരവിറക്കി

PSC പരീക്ഷാ ക്രമക്കേടിൽ അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറങ്ങി. അടുത്തകാലത്തുണ്ടായ ആരോപണങ്ങൾ സമഗ്രമായി അന്വേഷിക്കണമെന്ന് ആഭ്യന്തരവകുപ്പിന്റെ ഉത്തരവിലുണ്ട്. അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ മന്ത്രിസഭായോഗം തീരുമാനമെടുത്തിരുന്നു. ഐജി അജിതാബീഗത്തിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘമാണ് അന്വേഷിക്കുക. സംസ്ഥാന പോലീസ് മേധാവി തുടർ നടപടികൾ സ്വീകരിക്കണമെന്നും ആഭ്യന്തരവകുപ്പ് ഇറക്കിയ ഉത്തരവ്.

അന്വേഷണം എത്രയും വേഗം പൂർത്തിയാക്കാനാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിർദ്ദേശം. പി എസ് സി പരീക്ഷയും നിയമനവുമായി ബന്ധപ്പെട്ട രേഖകൾ ഉൾപ്പെടെ അന്വേഷണസംഘം പരിശോധിക്കും. പി എസ് സി ചെയർമാൻ, ബോർഡ് അംഗങ്ങൾ, ഉദ്യോഗസ്ഥർ, പരീക്ഷാ ക്രമക്കേടിലെ പരാതിക്കാർ തുടങ്ങിയവരിൽ നിന്ന് വിശദാംശങ്ങൾ തേടും. ഉദ്യോഗാർത്ഥികൾ വിജിലൻസിന് നൽകിയ പരാതിയിലും അന്വേഷണത്തിന് സാധ്യതയുണ്ട്.

പി.എസ്.സിയുടെ നിയമന നടപടികളെ കുറിച്ച് ഉയർന്ന ആരോപണങ്ങൾ ഗുരുതരമാണെന്ന വിലയിരുത്തലിലാണ് സർക്കാർ അന്വേഷണം
പ്രഖ്യാപിച്ചിരിക്കുന്നത്. പി.എസ്.സിയുടെ വിശ്വാസ്യത കെടുത്തുന്ന ആക്ഷേപങ്ങളാണ് ഉയർന്നുവന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 642 റാങ്ക് ലിസ്റ്റുകളിലെ ഉത്തരക്കടലാസുകൾ നശിപ്പിക്കാൻ പിഎസ്‌സി നടപടി തുടങ്ങി. 2023 ജനുവരി മുതൽ ഡിസംബർ 31 വരെ പുറത്തിറക്കിയ റാങ്ക് ലിസ്റ്റുകളിലെ ഉത്തരക്കടലാസുകളാണ് നശിപ്പിക്കാൻ ഉത്തരവിറക്കിയിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more