1 GBP = 128.66
breaking news

1,300-കടന്ന് മരണം; റെക്കോർഡ് താപനിലയിൽ ചുട്ടുപ്പൊള്ളി യൂറോപ്യൻ രാജ്യങ്ങൾ

1,300-കടന്ന് മരണം; റെക്കോർഡ് താപനിലയിൽ ചുട്ടുപ്പൊള്ളി യൂറോപ്യൻ രാജ്യങ്ങൾ

ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഉഷ്ണതരംഗത്തിലൂടെയാണ് യൂറോപ്പ് കടന്നുപോകുന്നത്. മനുഷ്യനിർമ്മിതമായ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ കടുത്ത ചൂട് യൂറോപ്യൻ ഭൂഖണ്ഡത്തെ അക്ഷരാർത്ഥത്തിൽ ചുട്ടുപൊള്ളിക്കുകയാണ്. റെക്കോർഡ് താപനില, ആയിരക്കണക്കിന് മരണങ്ങൾ, വൈദ്യുതി പ്രതിസന്ധി, ജലക്ഷാമം, കാട്ടുതീ, അതിശക്തമായ കൊടുങ്കാറ്റ് എന്നിങ്ങനെ വിവിധ തലങ്ങളിൽ വലിയ ദുരന്തമാണ് യൂറോപ്പ് നേരിട്ടുകൊണ്ടിരിക്കുന്നത്. ജൂൺ 21 മുതൽ യൂറോപ്പിലുടനീളം 1,300-ലധികം അധിക മരണങ്ങൾ ചൂടുകാരണം രേഖപ്പെടുത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. സ്പെയിനിൽ മാത്രം 1,029 പേർ ചൂടുകാരണം മരണപ്പെട്ടതായി ഔദ്യോഗിക കണക്കുകൾ പുറത്തുവന്നു. 2015-ന് ശേഷമുള്ള ഏറ്റവും വലിയ മരണനിരക്കാണ് ജൂണിൽ സ്പെയിനിൽ റിപ്പോർട്ട് ചെയ്തത്. ഫ്രാൻസിൽ മാത്രം ആയിരത്തിലധികം പേർക്ക് ജീവൻ നഷ്ടമായതായാണ് റിപ്പോർട്ട്. ചൂടിൽ നിന്ന് ആശ്വാസം തേടി പുഴകളിലും തടാകങ്ങളിലും കുളിക്കാൻ ഇറങ്ങിയ നിരവധി ആളുകൾ മുങ്ങിമരിച്ചതും, വാഹനങ്ങളിൽ ഉപേക്ഷിക്കപ്പെട്ട കുട്ടികളുടെ മരണങ്ങളും വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്.

ജൂൺ മാസം യൂറോപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ കാലയളവുകളിൽ ഒന്നായി മാറി. ഹംഗറി, സ്ലോവാക്യ, ക്രോയേഷ്യ, സെർബിയ തുടങ്ങിയ രാജ്യങ്ങളിൽ എക്കാലത്തെയും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്. ഹംഗറിയിലെ സെക്സെനിയിൽ താപനില 42 ഡിഗ്രി സെൽഷ്യസ് പിന്നിട്ടു. ഓസ്ട്രിയയിലും സ്ലോവാക്യയിലും ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയതും ചൂടേറിയതുമായ ജൂൺ മാസമാണ് കടന്നുപോയത്. അതേസമയം, മനുഷ്യന്റെ ഇടപെടലുകൾ മൂലമുള്ള കാലാവസ്ഥാ വ്യതിയാനമില്ലാതെ ഇത്രയും തീവ്രമായ ചൂട് അനുഭവപ്പെടുക അസാധ്യമാണെന്ന് വേൾഡ് വെതർ അട്രിബ്യൂഷനിലെ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more