1 GBP = 130.35
breaking news

രണ്ട് ദിവസം മുന്‍പ് വരാം’; ഇറാന്‍ ഫുട്‌ബോള്‍ ടീമിന് അമേരിക്ക ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ്

രണ്ട് ദിവസം മുന്‍പ് വരാം’; ഇറാന്‍ ഫുട്‌ബോള്‍ ടീമിന് അമേരിക്ക ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ്

ഇറാന്‍ ഫുട്‌ബോള്‍ ടീമിന് ഏര്‍പ്പെടുത്തിയിരുന്ന കര്‍ശനമായ യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ്. അവസാന ഗ്രൂപ്പ് മത്സരത്തിനായി രണ്ട് ദിവസം മുമ്പ് അമേരിക്കയില്‍ പ്രവേശിക്കാന്‍ ഇറാന്‍ ടീമിന് അനുമതി നല്‍കി.

മത്സരത്തിന്റെ തൊട്ടുതലേന്ന് മാത്രം അമേരിക്കയിലെത്തിയാല്‍ മതിയെന്നായിരുന്നു ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് ഇറാനുള്ള നിര്‍ദേശം. വെടിനിര്‍ത്തലിന് ഇരുരാജ്യങ്ങളും കരാറൊപ്പിട്ടിട്ടും ആ സമാധാനം കളിക്കളത്തിലെത്തിയിരുന്നില്ല. മെക്‌സിക്കോയിലാണ് ഇറാന്‍ ടീമിന്റെ താമസം. മത്സരത്തിന്റെ തലേ ദിവസം അമേരിക്കയിലെത്തും. മത്സരം കഴിഞ്ഞയുടന്‍ വിശ്രമിക്കാന്‍ പോലും സമയം ലഭിക്കാതെ തിരികെ പോവുകയും വേണം. ആദ്യ രണ്ട് മത്സരത്തിലും ഇത് തുടര്‍ന്നു. ദീര്‍ഘദൂര യാത്രയും വിശ്രമമില്ലായ്മയും ടീമിനെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇറാന്‍ കോച്ച് അമീര്‍ ഗാലെനോയി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് അവസാന ഗ്രൂപ്പ് മത്സരത്തിന് ഇറാന് ഇളവനുവദിച്ചത്. മത്സരത്തിന് രണ്ട് ദിവസം മുമ്പ് ടീമിന് അമേരിക്കയില്‍ പ്രവേശിക്കാം. യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ജൂണ്‍ 27ന് സിയാറ്റിലില്‍ ഈജിപ്തിനെതിരെയാണ് ഇറാന്റെ അവസാന ഗ്രൂപ്പ് മത്സരം. ജയിച്ചാല്‍ നോക്കൌട്ട് ഉറപ്പിക്കാം. അതേസമയം, മത്സരശേഷം ടീം ഉടന്‍ തന്നെ മടങ്ങണമെന്ന സുരക്ഷാ നിബന്ധനയില്‍ മാറ്റമില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more