1 GBP = 125.23
breaking news

കീം പരീക്ഷ ഫലപ്രഖ്യാപനം മാറ്റിവെച്ചു

കീം പരീക്ഷ ഫലപ്രഖ്യാപനം മാറ്റിവെച്ചു

ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം.ജോൺ ഇന്ന് നടത്താനിരുന്ന കീം പരീക്ഷ ഫലപ്രഖ്യാപനം മാറ്റിവെച്ചു. സിബിഎസ്ഇ പ്ലസ് ടു പുനർ മൂല്യനിർണ്ണയ പരീക്ഷാ ഫലം ഇന്നലെ രാത്രിയോടെയാണ് പ്രഖ്യാപിച്ചത്.മാർക്ക് വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടണമെന്നാവശ്യപ്പെട്ട് നിരവധി വിദ്യാർഥികളും രക്ഷിതാക്കളും ആശങ്ക അറിയിച്ചിതിൻ്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം.ജോൺ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്.

എല്ലാ വിഭാഗം വിദ്യാർഥികൾക്കും അവസരം ഉറപ്പുവരുത്താനാണ് സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് മന്ത്രി റോജി.എം. ജോൺ പറഞ്ഞു. സിബിഎസ്ഇ റീവാല്യൂവേഷൻ മാർക്ക് കൂടി പരിഗണിച്ച് റാങ്ക് ലിസ്റ്റ് പുനക്രമീകരിച്ച് ഈ മാസം 26 ന് ഫലപ്രഖ്യാപനം നടത്തും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more