1 GBP = 126.55
breaking news

യുക്മ – ഡോ സൈമൺസ് അക്കാദമി നോർത്ത് വെസ്റ്റ് കായികമേളക്ക് ഉജ്ജ്വല പരിസമാപ്തി …… വിഗൻ മലയാളി അസോസിയേഷൻ ചാമ്പ്യൻമാർ….. എം എം എ റണ്ണർ അപ്പ്…… ലിമ മൂന്നാമത്….. നാലാം സ്ഥാനം നോർമ്മയ്ക്ക്

യുക്മ – ഡോ സൈമൺസ് അക്കാദമി നോർത്ത് വെസ്റ്റ് കായികമേളക്ക് ഉജ്ജ്വല പരിസമാപ്തി …… വിഗൻ മലയാളി അസോസിയേഷൻ ചാമ്പ്യൻമാർ….. എം എം എ റണ്ണർ അപ്പ്…… ലിമ മൂന്നാമത്….. നാലാം സ്ഥാനം നോർമ്മയ്ക്ക്

അനിൽ ഹരി

(പി ആർ ഒ, യുക്മ നോർത്ത് വെസ്റ്റ് റീജിയൺ)

യുക്മ – ഡോ. സൈമൺസ് അക്കാദമി  നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയിൽ വിഗൻ മലയാളി അസോസിയേഷന്റെ സമ്പൂർണ ആധിപത്യം. ജൂൺ 13നു വാറിങ്ടൺ മലയാളി അസോസിയേഷൻ (വാമ)യുടെ ആതിഥേയത്വത്തിൽ നടന്ന യുക്മ ഡോ. സൈമൺസ് അക്കാദമി റീജിയണൽ കായികമേളയിൽ 194 പോയിന്റുമായി ഓവർ ഓൾ ചാമ്പ്യന്മാരായി വിഗൻ മലയാളി അസോസിയേഷൻ. 103 പോയിന്റ് നേടി മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ രണ്ടാം സ്ഥാനത്തു എത്തിയപ്പോൾ കഴിഞ്ഞവർഷത്തെ ചാമ്പ്യന്മാരായ ലിവർപൂൾ മലയാളി അസോസിയേഷൻ 84 പോയിന്റുമായി മൂന്നാം സ്ഥാനവും 64 പോയിന്റ് നേടി നോർത്ത് മാഞ്ചെസ്റ്റെർ മലയാളി അസോസിയേഷൻ (നോർമ ) നാലാം സ്ഥാനവും കരസ്ഥമാക്കി.

രാവിലെ എട്ടര മണിയോടെ രജിസ്ട്രേഷൻ നോടുകൂടി ആരംഭിച്ച കായികമേള വിവിധ അസോസിയേഷനുകളെ പ്രതിനിധീകരിച്ച കായികതാരങ്ങളുടെ വർണാഭമായ മാർച്ച് പാസ്റ്റോടെ ശ്രദ്ധേയമായി. യുക്മ നാഷണൽ ട്രഷറർ  ഷീജോ വർഗീസ് മാർച്ച് പാസ്റ്റ് ഫ്ലാഗ് ഓഫ് ചെയ്തു.

തുടർന്ന് യുക്മ നോർത്ത് വെസ്റ്റ് റീജിയൺ പ്രസിഡന്റ്  ഷാജി വാരകുടിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ നോർത്ത് വെസ്റ്റ് റീജിയണൽ ജനറൽ സെക്രട്ടറി  സനോജ് വർഗീസ് സ്വാഗതപ്രസംഗം നടത്തി. തുടർന്ന് ഷീജോ വർഗീസ് കായികമേളയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ യുക്മ ദേശീയ കമ്മിറ്റി അംഗം  ബിജു പീറ്റർ, യുക്മ സാംസ്കാരികവേദി ജനറൽ കൺവീനർ ജാക്സൺ തോമസ്, നോർത്ത് വെസ്റ്റ് റീജിയണൽ സ്പോർട്സ് കോ-ഓർഡിനേറ്റർ ബിനോയ് മാത്യു, റീജിയണൽ ട്രഷറർ  ഷാരോൺ, വാറിങ്ടൺ മലയാളി അസോസിയേഷൻ (വാമ) പ്രസിഡന്‍റ്   സുനിൽ മാത്യു, ടൈറ്റിൽ സ്പോൺസർ ഡോ. സൈമൺസ് അക്കാദമി ഡയറക്ടർമാരായ ഡോ. ബിൻ്റോ സൈമൺ, ലാൻ്റി സൈമൺ എന്നിവരും മറ്റ് റീജിയണൽ ഭാരവാഹികളും അംഗ അസോസിയേഷൻ ഭാരവാഹികളും സന്നിഹിതരായിരുന്നു. കായികമേളയുടെ വിജയത്തിനായി പ്രവർത്തിച്ച സംഘാടക സമിതിയെയും മത്സരാർത്ഥികളെയും അഭിനന്ദിച്ചുകൊണ്ട് നേതാക്കൾ  കായികമത്സരങ്ങൾ സമൂഹത്തിൽ ഐക്യവും സൗഹൃദവും ശക്തിപ്പെടുത്തുന്നതിൽ വഹിക്കുന്ന പങ്കും എടുത്തുപറഞ്ഞു.

പ്രതികൂലമായ കാലാവസ്ഥയും തെളിഞ്ഞ ആകാശത്തിന്റെ അഭാവവും ഉണ്ടായിരുന്നുവെങ്കിലും കായികമേളയുടെ ആവേശത്തിനോ മാറ്റിനോ യാതൊരു കുറവും സംഭവിച്ചില്ല. നൂറു കണക്കിന് മത്സരാർത്ഥികളുടെ സജീവ പങ്കാളിത്തവും കാണികളുടെ ആവേശകരമായ പിന്തുണയും ദിനം മുഴുവൻ കായികവേദിയെ ഉണർവോടെ നിലനിർത്തി. വിവിധ പ്രായവിഭാഗങ്ങളിലായി നടന്ന മത്സരങ്ങൾ മികച്ച മത്സരാത്മകതയ്ക്കും കായികമികവിനും സാക്ഷ്യം വഹിച്ചു.

ഈ വർഷത്തെ കായികമേളയുടെ ശ്രദ്ധേയമായ പ്രത്യേകതകളിലൊന്നായി സീനിയർ അഡൾട്സ് വിഭാഗത്തിലെ മത്സരങ്ങൾ മാറി. പ്രായത്തെ വെല്ലുന്ന ആവേശവും കായികക്ഷമതയും പ്രകടിപ്പിച്ച മത്സരാർത്ഥികൾ കാണികളുടെ കൈയടി ഏറ്റുവാങ്ങി. മുൻവർഷങ്ങളെ അപേക്ഷിച്ച് സീനിയർ അഡൾട്സ് വിഭാഗത്തിൽ പങ്കെടുക്കാനെത്തിയവരുടെ എണ്ണത്തിലും ഗണ്യമായ വർധനവ് രേഖപ്പെടുത്തി. അതുപോലെ തന്നെ കിഡ്സ് മുതൽ സൂപ്പർ സീനിയർ വിഭാഗം വരെയുള്ള എല്ലാ പ്രായവിഭാഗങ്ങളിലും മത്സരാർത്ഥികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് ഇത്തവണ കാണാൻ കഴിഞ്ഞത്.

വിപുലമായ പങ്കാളിത്തമുണ്ടായിരുന്നിട്ടും മികച്ച സംഘാടക മികവിന്റെ കരുത്തിൽ മത്സരങ്ങൾ സുഗമമായും ക്രമബദ്ധമായും നടത്താൻ സംഘാടകർക്ക് സാധിച്ചു. യുക്മ നോർത്ത് വെസ്റ്റ് റീജിയൺ ഭാരവാഹികളായ ഷാരോൺ ജോസഫ്, അഭിറാം, അശ്വതി, ജെറിൻ ജോസ്, ജോസഫ് മാത്യു, രാജീവ്, ജനീഷ് കുരുവിള, ബിനു, ജിൽസൻ, സിജോ,ആതിഥേയരായ വാറിങ്ടൺ മലയാളി അസോസിയേഷൻ (വാമ) ഭാരവാഹികളായ സുനിൽ മാത്യു, ദീപക് തുടങ്ങിയവരും, ലിറ്റോ ടൈറ്റസ്, ജോൺസൻ, ജൂലിയസ് ജോസ്, ഡെൽവി, രാധേഷ്, വിബിൻ കുമാർ, ലക്ഷ്മി വിബിൻ തുടങ്ങി  വിവിധ അംഗ അസോസിയേഷനുകളിൽ നിന്നെത്തിയ സന്നദ്ധ പ്രവർത്തകർ എന്നിവരുടെ ഏകോപിതമായ പ്രവർത്തനമാണ് കായികമേളയുടെ വിജയത്തിന് പിന്നിലെ പ്രധാന ശക്തിയായത്.

ഒരേസമയം വിവിധ വേദികളിലായി മത്സരങ്ങൾ കാര്യക്ഷമമായി സംഘടിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്തതിലൂടെ മുഴുവൻ പരിപാടികളും നിശ്ചിത സമയക്രമത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിച്ചു. മത്സരങ്ങളുടെ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും ഭക്ഷണ വിതരണത്തിലും സുരക്ഷാ ക്രമീകരണങ്ങളിലുമെല്ലാം വോളന്റിയർമാരുടെ സജീവ സാന്നിധ്യം ശ്രദ്ധേയമായി.

യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ ചരിത്രത്തിൽ ആദ്യമായി അഞ്ഞൂറോളം കായികതാരങ്ങൾ പങ്കെടുത്ത ആവേശകരമായ മത്സരങ്ങൾ വ്യക്തിഗത ഇനങ്ങളിലും മികച്ച പ്രകടനങ്ങൾക്ക് വേദിയായി. കിഡ്സ് വിഭാഗത്തിൽ ജെയ്ഡൻ തോമസ് സിബുവും ഹന്ന റോബിനും വ്യക്തിഗത ചാമ്പ്യൻമാരായി. സബ് ജൂനിയർ വിഭാഗത്തിൽ സിയാ സണ്ണിയും ടോറസ് ദീപകും ചാമ്പ്യൻ പട്ടം കരസ്ഥമാക്കി.

ജൂനിയർ വിഭാഗത്തിൽ നെയ്തൻ ടോബിയും അന്നാ രഞ്ജിത്തും വ്യക്തിഗത ചാമ്പ്യൻമാരായി തിരഞ്ഞെടുക്കപ്പെട്ടു. സീനിയർ വിഭാഗത്തിൽ ചേതൻ ദേവരാജുവും നതാഷ ബെന്നിസണും മികച്ച പ്രകടനത്തിലൂടെ വ്യക്തിഗത ചാമ്പ്യൻമാരായി. അഡൾട്സ് വിഭാഗത്തിൽ ഷെബിൻ കുര്യാക്കോസും ശ്രിശ്ബ ശിവദാസും ചാമ്പ്യൻ പട്ടത്തിന് അർഹരായി.

സീനിയർ അഡൾട്സ് വിഭാഗത്തിൽ ദീപ്തി ജോണും ജെയ്സൺ ഭരണികുളങ്ങരയും വ്യക്തിഗത ചാമ്പ്യൻമാരായി തിരഞ്ഞെടുക്കപ്പെട്ടു. സൂപ്പർ സീനിയർ വിഭാഗത്തിൽ വനിതാ വിഭാഗത്തിലെ ചാമ്പ്യൻ പട്ടം ജോമോൾ മാത്യു സ്വന്തമാക്കിയപ്പോൾ, പുരുഷ വിഭാഗത്തിൽ ഷീൻ മാത്യുവും അജിത് മടത്തിലും തുല്യ പോയിന്റുകൾ നേടി ചാമ്പ്യൻ പട്ടം പങ്കിട്ടു. വിവിധ പ്രായവിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ കായികതാരങ്ങൾ കാഴ്ചവെച്ച മികവും മത്സരവീര്യവും കായികമേളയുടെ മാറ്റ് വർധിപ്പിച്ചു.

നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയിലെ വിവിധ മത്സര ഇനങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ മത്സരാർത്ഥികൾക്ക് ജൂൺ 20-ന് നടക്കുന്ന യുക്മ ദേശീയ കായികമേളയിൽ നോർത്ത് വെസ്റ്റ് റീജിയണിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള അവസരം ലഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ദേശീയ കായികമേള നടക്കുന്നത് : Wyndley Leisure Centre, Clifton Road, Sutton Coldfield B73 6EB

വൈകിട്ട് നടന്ന സമാപന സമ്മേളനം ശ്രദ്ധേയമായ സാന്നിധ്യത്താലും ആവേശഭരിതമായ അന്തരീക്ഷത്താലും ശ്രദ്ധേയമായി. യുക്മ നാഷണൽ ജോയിന്റ് ട്രഷറർ  പീറ്റർ താണോലിൽ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ, യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാൻ  അലക്സ് വർഗീസ് വിശിഷ്ടാതിഥിയായി സന്നിഹിതനായിരുന്നു.

ഈ വർഷത്തെ കായികമേളയുടെ ശ്രദ്ധേയമായ പ്രത്യേകതകളിലൊന്നായി സീനിയർ അഡൾട്സ് വിഭാഗത്തിലെ മത്സരങ്ങൾ മാറി. പ്രായത്തെ വെല്ലുന്ന ആവേശവും കായികക്ഷമതയും പ്രകടിപ്പിച്ച മത്സരാർത്ഥികൾ കാണികളുടെ കൈയടി ഏറ്റുവാങ്ങി. മുൻവർഷങ്ങളെ അപേക്ഷിച്ച് സീനിയർ അഡൾട്സ് വിഭാഗത്തിൽ പങ്കെടുക്കാനെത്തിയവരുടെ എണ്ണത്തിലും ഗണ്യമായ വർധനവ് രേഖപ്പെടുത്തി. അതുപോലെ തന്നെ കിഡ്സ് മുതൽ സൂപ്പർ സീനിയർ വിഭാഗം വരെയുള്ള എല്ലാ പ്രായവിഭാഗങ്ങളിലും മത്സരാർത്ഥികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് ഇത്തവണ കാണാൻ കഴിഞ്ഞത്.

വിപുലമായ പങ്കാളിത്തമുണ്ടായിരുന്നിട്ടും മികച്ച സംഘാടക മികവിന്റെ കരുത്തിൽ മത്സരങ്ങൾ സുഗമമായും ക്രമബദ്ധമായും നടത്താൻ സംഘാടകർക്ക് സാധിച്ചു. യുക്മ നോർത്ത് വെസ്റ്റ് റീജിയൺ ഭാരവാഹികൾ, ആതിഥേയരായ വാറിങ്ടൺ മലയാളി അസോസിയേഷൻ (വാമ) ഭാരവാഹികൾ, വിവിധ അംഗ അസോസിയേഷനുകളിൽ നിന്നെത്തിയ സന്നദ്ധ പ്രവർത്തകർ എന്നിവരുടെ ഏകോപിതമായ പ്രവർത്തനമാണ് കായികമേളയുടെ വിജയത്തിന് പിന്നിലെ പ്രധാന ശക്തിയായത്.

ഒരേസമയം വിവിധ വേദികളിലായി മത്സരങ്ങൾ കാര്യക്ഷമമായി സംഘടിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്തതിലൂടെ മുഴുവൻ പരിപാടികളും നിശ്ചിത സമയക്രമത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിച്ചു. മത്സരങ്ങളുടെ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും ഭക്ഷണ വിതരണത്തിലും സുരക്ഷാ ക്രമീകരണങ്ങളിലുമെല്ലാം വോളന്റിയർമാരുടെ സജീവ സാന്നിധ്യം ശ്രദ്ധേയമായി.

യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ ചരിത്രത്തിൽ ആദ്യമായി അഞ്ഞൂറോളം കായികതാരങ്ങൾ പങ്കെടുത്ത ആവേശകരമായ മത്സരങ്ങൾ വ്യക്തിഗത ഇനങ്ങളിലും മികച്ച പ്രകടനങ്ങൾക്ക് വേദിയായി. കിഡ്സ് വിഭാഗത്തിൽ ജെയ്ഡൻ തോമസ് സിബുവും ഹന്ന റോബിനും വ്യക്തിഗത ചാമ്പ്യൻമാരായി. സബ് ജൂനിയർ വിഭാഗത്തിൽ സിയാ സണ്ണിയും ടോറസ് ദീപകും ചാമ്പ്യൻ പട്ടം കരസ്ഥമാക്കി.

ജൂനിയർ വിഭാഗത്തിൽ നെയ്തൻ ടോബിയും അന്നാ രഞ്ജിത്തും വ്യക്തിഗത ചാമ്പ്യൻമാരായി തിരഞ്ഞെടുക്കപ്പെട്ടു. സീനിയർ വിഭാഗത്തിൽ ചേതൻ ദേവരാജുവും നതാഷ ബെന്നിസണും മികച്ച പ്രകടനത്തിലൂടെ വ്യക്തിഗത ചാമ്പ്യൻമാരായി. അഡൾട്സ് വിഭാഗത്തിൽ ഷെബിൻ കുര്യാക്കോസും ശ്രീബ ശിവദാസും ചാമ്പ്യൻ പട്ടത്തിന് അർഹരായി.

സീനിയർ അഡൾട്സ് വിഭാഗത്തിൽ ദീപ്തി ജോണും ജെയ്സൺ ഭരണികുളങ്ങരയും വ്യക്തിഗത ചാമ്പ്യൻമാരായി തിരഞ്ഞെടുക്കപ്പെട്ടു. സൂപ്പർ സീനിയർ വിഭാഗത്തിൽ വനിതാ വിഭാഗത്തിലെ ചാമ്പ്യൻ പട്ടം ജോമോൾ മാത്യു സ്വന്തമാക്കിയപ്പോൾ, പുരുഷ വിഭാഗത്തിൽ ഷീൻ മാത്യുവും അജിത് മടത്തിലും തുല്യ പോയിന്റുകൾ നേടി ചാമ്പ്യൻ പട്ടം പങ്കിട്ടു. വിവിധ പ്രായവിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ കായികതാരങ്ങൾ കാഴ്ചവെച്ച മികവും മത്സരവീര്യവും കായികമേളയുടെ മാറ്റ് വർധിപ്പിച്ചു.

നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയിലെ വിവിധ മത്സര ഇനങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ മത്സരാർത്ഥികൾക്ക് ജൂൺ 20-ന് നടക്കുന്ന യുക്മ ദേശീയ കായികമേളയിൽ നോർത്ത് വെസ്റ്റ് റീജിയണിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള അവസരം ലഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ദേശീയ കായികമേള നടക്കുന്നത് : Wyndley Leisure Centre, Clifton Road, Sutton Coldfield B73 6EB

ഓവറോൾ ചാമ്പ്യൻമാർക്കുള്ള മാഞ്ചസ്റ്റർ മലയാളിയും സംരംഭകനുമായ ലൈജു മാനുവൽ തൻറെ ഗ്രാൻഡ് ഫാദറിന്റെ സ്മരണയ്ക്കായി സ്പോൺസർ ചെയ്ത പി പി ജോസഫ് മെമ്മോറിയൽ എവർ ട്രോഫി മുഖ്യാതിഥി യുക്മ നാഷണൽ ജോയിൻ്റ് ട്രഷറർ പീറ്റർ താണോലിൽ ചാമ്പ്യന്മാരായ വിഗൺ മലയാളി അസോസിയേഷന് സമ്മാനിച്ചു. റണ്ണർ അപ്പിനുള്ള ട്രോഫി എം എം എയ്ക്ക് ബിജു പീറ്ററും, മൂന്നാ സ്ഥാനം കരസ്ഥമാക്കിയ ലിമയ്ക്ക് അലക്സ് വർഗീസും, നാലാം സ്ഥാനം കരസ്ഥമാക്കിയ നോർമക്ക് ഷാരോൺ ജോസഫും ട്രോഫികൾ സമ്മാനിച്ചു.

വിശിഷ്ടാതിഥികളും യുക്മ നോർത്ത് വെസ്റ്റ് റീജിയൺ ഭാരവാഹികളും  ചേർന്ന് വിവിധ മത്സര ഇനങ്ങളിലെ വിജയികൾക്കും വ്യക്തിഗത ചാമ്പ്യൻമാർക്കും സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു. ദിനം മുഴുവൻ മികച്ച പ്രകടനം കാഴ്ചവെച്ച കായികതാരങ്ങളെ അഭിനന്ദിച്ച അതിഥികൾ, കായികമേളയുടെ വിജയകരമായ നടത്തിപ്പിന് പിന്നിൽ പ്രവർത്തിച്ച സംഘാടകർക്കും സന്നദ്ധ പ്രവർത്തകർക്കും പ്രത്യേക അഭിനന്ദനം രേഖപ്പെടുത്തി. 

സംഘടനാ മികവും കൂട്ടായ പ്രവർത്തന മനോഭാവവും പരസ്പര സഹകരണവും എങ്ങനെ ഒരു വലിയ പരിപാടിയെ വിജയകരമാക്കാമെന്നതിന്റെ മികച്ച ഉദാഹരണമായാണ് ഈ കായികമേള വിലയിരുത്തപ്പെടുന്നത്. മത്സരാർത്ഥികളും രക്ഷിതാക്കളും കാണികളും ഒരുപോലെ പ്രശംസിച്ച ഈ കായികമേള, നോർത്ത് വെസ്റ്റ് മലയാളി സമൂഹത്തിന്റെ ഐക്യത്തിന്റെയും കൂട്ടായ്മയുടെയും ശക്തമായ പ്രകടനമായി മാറി. കായികവേദിയിൽ പ്രകടമായ സൗഹൃദവും കായികസ്പിരിറ്റും പങ്കാളിത്ത മനോഭാവവും പരിപാടിയുടെ വിജയത്തിന് കൂടുതൽ തിളക്കം പകർന്നു.

വിജയികൾക്കുള്ള സമ്മാനദാനത്തോടെ സമാപന സമ്മേളനം ആഘോഷപൂർണമായി മാറിയപ്പോൾ, റീജിയണൽ സ്പോർട്സ് കോർഡിനേറ്റർ ബിനോയി മാത്യുവിൻ്റെ നന്ദി പ്രകാശനത്തോടെ കായികമികവും കൂട്ടായ്മയും ഉയർത്തിപ്പിടിച്ച മറ്റൊരു വിജയകരമായ നോർത്ത് വെസ്റ്റ് കായികമേളയ്ക്ക് ഇതോടെ തിരശ്ശീല വീണു.

യുക്മ നോർത്ത് വെസ്റ്റ് റീജിയൺ സ്പോർട്സ് സ്പോൺസേഴ്സ്:

ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് (Dr. Simon’s Academy of science ). 

 പോൾ ജോൺ & കോ സോളിസിറ്റേഴ്‌സ്. (Paul John & co solicitors) 

ജിയ ട്രാവൽ ആൻഡ് ഹോളിഡേസ് (Gia Travel & Holidays) 

ലൈഫ് ലൈൻ മോർട്ടഗേജ്‌ ആൻഡ് ഇൻഷുറൻസ് സർവീസ്സ് (LifeLine Protect Limited ) 

സേവ്യേഴ്സ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്സ് (Xaviers Accounts & Registered Auditors)

ബോബ് കെയർ നേഴ്സിംഗ് ഏജൻസി (Bob Care Health Care Staffing Solutions)

ഏലൂർ കൺസൾട്ടൻസി (Ealoor Study Abroad UK)

ജെ എം പി സോഫ്റ്റ്‌വെയർ (JMP Software)

ക്ലിക്ക് 2 ബ്രിങ്ങ് ഗ്രോസറീസ്, മാഞ്ചസ്റ്റർ (click2bring groceries, Manchester)

എൽ റ്റി സി ഗ്ലോബൽ കൺസൽറ്റൻസി (LTC Global Consultancy) 

റോസ്റ്റർ കെയർ (Roster Care)

ഓറ ഫാഷൻസ് (AURA Fashions)  

പാർക്ക് ഹാൾ റിസോർട്ട് & സ്പാ (Park Hall Park Hall Resort & Spa)

മാസ് ഹൈപ്പർ മാർക്കറ്റ് (MAAS Hypermarket)

മീഡിയ പാർട്ടണർ – യുക്മ ന്യൂസ് (UUKMA News)

ഫോട്ടോഗ്രാഫി പാർട്ണർ – ജീവൻ ഫോട്ടോഗ്രാഫി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more