1 GBP = 124.74
breaking news

യുക്മ നോർത്ത് വെസ്റ്റ് റീജിയൺ കായികമേളയുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു.

യുക്മ നോർത്ത് വെസ്റ്റ് റീജിയൺ കായികമേളയുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു.

അനിൽ ഹരി, പിആർഒ

യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂൺ 13നു വാറിങ്ടണിൽ നടക്കും. നോർത്ത് വെസ്ററ് റീജിയണിലെ പ്രമുഖ മലയാളി അസോസിയേഷൻ ആയ വാറിങ്ടൺ മലയാളി അസോസിയേഷൻ (WAMA) ആതിഥേയത്വം വഹിക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂൺ 13-)o തീയതി വാറിങ്ടണിലെ വിക്ടോറിയ പാർക്ക് സ്റ്റേഡിയത്തിൽ (Victoria Park Stadium Warrington, Knutsford Rd, Latchford, Warrington WA4 1AG) വച്ച് രാവിലെ 09 നു തന്നെ ആരംഭിച്ചു വൈകിട്ട് 5മണിയോടെ സമ്മാനദാനത്തോടെ സമാപിക്കുന്ന രീതിയിൽ ആണ് ക്രമീകരണങ്ങൾ നടന്നു വരുന്നത് എന്ന് സംഘാടക സമിതി അറിയിച്ചു. മികച്ചരീതിയിലുള്ള ട്രാക്ക് ആൻഡ് ഫീൽഡ് അന്ന് വിക്ടോറിയ പാർക്ക് സ്റ്റേഡിയത്തിൽ മത്സരാർത്ഥികളെ കാത്തിരിക്കുന്നത്.
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള രെജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിയമാവലിയും അനുബന്ധ വിവരങ്ങളും അസ്സോസിയേഷൻ പ്രതിനിധികൾക്ക് ഇതിനോടകം ലഭ്യമാക്കിയിട്ടുണ്ട് എന്ന് കായികമേള കോഓർഡിനേറ്റർ ശ്രീ ബിനോയി മാത്യു അറിയിച്ചു. കായികമേളയിൽ പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ തങ്ങളുടെ അസ്സോസിയേഷൻ പ്രതിനിഥികളുമായി ബന്ധപ്പെടുക. വിവിധങ്ങളായ കായികമത്സരങ്ങൾ വ്യത്യസ്ത വയസുതിരിച്ചുള്ള വിഭാഗങ്ങളിൽ ആണ് നടത്തുന്നത്.

കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ഉൾപ്പെടുത്തി യുക്മ നടത്തുന്ന കായിക മത്സരങ്ങൾ യു കെ യിലെ മലയാളി സമൂഹത്തിൽ കായിക പ്രേമികളെ ഉത്സവ പ്രതീതി ഉണർത്തുന്ന ഏക്കാലത്തെയും ഏറ്റവും വലിയ കായികമാമാങ്കമായി മാറിയിട്ടുണ്ട്. കൂടാതെ യുക്മ കായികമേള മലയാളി സമൂഹത്തിൽ കായികവിനോദങ്ങൾക്കുള്ള പ്രാധാന്യം മനസ്സിലാക്കാനും, അതിനെ പ്രോഹത്സാഹിപ്പിക്കുന്നതിനുള്ള വേദിയായി മാറിക്കഴിഞ്ഞു.

വാറിങ്ടൺ മലയാളി അസോസിയേഷൻ ആതിഥേയത്വതം വഹിക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡൻ്റ് ഷാജി വരാക്കുടി, സെക്രട്ടറി സനോജ് വർഗീസ്, ട്രഷറർ ഷാരോൺ ജോസഫ് തുടങ്ങിയവർ സംയുക്തമായി അറിയിച്ചു. നോർത്ത് വെസ്റ്റ് റീജിയണൽ വിഭാഗങ്ങളിൽ മത്സരിച്ചു വിജയികളായ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയവർക്ക് ജൂൺ 20-)o തീയതി ബർമിംഗ്ഹാമിൽ നടക്കുന്ന യുക്മ ദേശീയകായികമേളയിൽ പങ്കെടുക്കുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ നോർത്ത് വെസ്‌റ്റിലെ യുക്മയുമായി ബന്ധപ്പെട്ടിട്ടുള്ള അംഗ അസ്സോസിയേഷനുകളുമായി ബന്ധപ്പെടേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് : ശ്രീ ബിനോയ് മാത്യു
07533094770
uukmanwrc@gmail.com

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more